മാസികകൾ വിശേഷവത്കരിക്കാൻ പറയാവുന്നത്
വീക്ഷാഗോപുരം നവ. 15
“സന്തുഷ്ടവും അർഥപൂർണവുമായ ജീവിതമാണ് നാമെല്ലാം ആഗ്രഹിക്കുന്നത്. സന്തോഷത്തിനുള്ള അടിസ്ഥാനം സംബന്ധിച്ച് യേശുക്രിസ്തു ഇവിടെ പറയുന്ന കാര്യത്തോട് നിങ്ങൾ യോജിക്കുന്നുണ്ടോ? [മത്തായി 5:3 വായിച്ചിട്ട് പ്രതികരിക്കാൻ അനുവദിക്കുക.] ദൈവത്തെ സേവിക്കാനുള്ള നമ്മുടെ സ്വാഭാവികവും അടിസ്ഥാനപരവുമായ ആവശ്യം നിവർത്തിക്കുന്നത് ജീവിതത്തിന് അർഥം പകരുന്നത് എങ്ങനെയെന്ന് ഈ മാസിക വിശദീകരിക്കുന്നു.”
ഉണരുക! നവ.
“ശാസ്ത്രവും സന്ദേഹവാദവും വളർന്നിരിക്കുന്ന ഇക്കാലത്ത്, ബൈബിൾ കാലഹരണപ്പെട്ടതാണെന്ന് അനേകരും കരുതുന്നു. താങ്കളുടെ അഭിപ്രായമെന്താണ്? [പ്രതികരിക്കാൻ അനുവദിക്കുക.] ബൈബിളിന്റെ ശാസ്ത്രസംബന്ധമായ പ്രസ്താവനകളെല്ലാം കൃത്യതയുള്ളതാണെന്നു താങ്കൾക്ക് അറിയാമായിരുന്നോ? [ഇയ്യോബ് 26:7 വായിക്കുക.] ബൈബിളിൽ വിശ്വസിക്കാനാകുന്നതിന്റെ ശക്തമായ കാരണങ്ങൾ നിരത്തുകയാണ് ഉണരുക!യുടെ ഈ പ്രത്യേക പതിപ്പ്.”
വീക്ഷാഗോപുരം ഡിസ. 1
“ഈ ചോദ്യത്തിന് താങ്കൾ എങ്ങനെ ഉത്തരം പറയും? [പുറംപേജിലുള്ള ചോദ്യം വായിച്ചിട്ട് പ്രതികരിക്കാൻ അനുവദിക്കുക.] മനുഷ്യവർഗത്തെ ഏകീകരിക്കുക എന്നത് ദൈവത്തിന്റെ ഉദ്ദേശ്യമാണ്. [സങ്കീർത്തനം 46:8, 9 വായിക്കുക.] ഐക്യം എങ്ങനെ കൈവരിക്കാം എന്നതു സംബന്ധിച്ച് ബൈബിളിനു പറയാനുള്ളത് ഈ മാസികയിലുണ്ട്.”
ഉണരുക! ഡിസ.
“ചിലരെ സംബന്ധിച്ചിടത്തോളം മരണം എന്നത് മരണാനന്തര ജീവിതത്തിലേക്കുള്ള ഒരു വാതിലാണ്; മറ്റുചിലർക്ക് അത് ജീവിതാവസാനവും. ഭയക്കേണ്ട ഒരു കാര്യമാണോ മരണം? നിങ്ങൾക്ക് എന്തു തോന്നുന്നു? [പ്രതികരിക്കാൻ അനുവദിക്കുക.] മരണത്തെ സംബന്ധിച്ച് ഇയ്യോബിന് തോന്നിയത് എന്താണെന്നു ശ്രദ്ധിക്കുക. [ഇയ്യോബ് 14:14, 15 വായിക്കുക.] മരിക്കുമ്പോൾ എന്തു സംഭവിക്കുന്നു എന്നതു സംബന്ധിച്ച ബൈബിളിന്റെ വ്യക്തമായ വിശദീകരണം ഈ മാസികയിലുണ്ട്.”