മാസികകൾ വിശേഷവത്കരിക്കാൻ പറയാവുന്നത്
ഉണരുക! നവം. 8
“മതനേതാക്കന്മാരുടെ പ്രാർഥനയാലോ മറ്റാരുടെയെങ്കിലും ശ്രമത്താലോ ലോകസമാധാനം കൈവരുമെന്നു താങ്കൾ വിചാരിക്കുന്നുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] ആഗോള സമാധാനത്തിന്റെ ഒരു കാലം ബൈബിൾ വാഗ്ദാനം ചെയ്യുന്നുണ്ട്. [യെശയ്യാവു 9:6, 7 വായിക്കുക.] ശ്രേഷ്ഠനായ ഒരു ഭരണാധികാരി ലോകസമാധാനം കൈവരുത്തുമെന്നു പറഞ്ഞിരിക്കുന്നതു നിങ്ങൾ ശ്രദ്ധിച്ചോ? ആ ഭരണാധികാരി ആരാണെന്നും അവൻ യഥാർഥ സമാധാനം എങ്ങനെ സ്ഥാപിക്കുമെന്നും ഉണരുക!യുടെ ഈ ലക്കം വിശദീകരിക്കുന്നു.”
വീക്ഷാഗോപുരം നവം. 15
“ദൈവത്തെ ആരാധിക്കാൻ പള്ളികളുടെയും അമ്പലങ്ങളുടെയും ആവശ്യമുണ്ടോ എന്നു ചിലർ ചിന്തിച്ചിട്ടുണ്ട്. താങ്കൾക്ക് എന്തു തോന്നുന്നു? [പ്രതികരിക്കാൻ അനുവദിക്കുക.] ഈ വിഷയത്തെ കുറിച്ചു ബൈബിളിനു പറയാനുള്ളതു ശ്രദ്ധിക്കുക. [പ്രവൃത്തികൾ 17:24, 25എ വായിക്കുക.] അങ്ങനെയെങ്കിൽ, ആരാധനാസ്ഥലങ്ങൾകൊണ്ട് എന്താണു പ്രയോജനം? ആ ചോദ്യത്തിനുള്ള തിരുവെഴുത്തുപരമായ ഉത്തരം ഈ മാസികയിലുണ്ട്.”
ഉണരുക! നവം. 8
“സ്വന്തമായി ഒരു മൊബൈൽ ഫോൺ ഉണ്ടായിരിക്കാൻ ഇന്ന് അനേകം യുവജനങ്ങൾ ആഗ്രഹിക്കുന്നു. അത് അവർക്കു നല്ലതായിരിക്കുമെന്ന് താങ്കൾക്കു തോന്നുന്നുണ്ടോ? ബൈബിളിലെ ഈ പ്രസ്താവനയിൽ അടങ്ങിയിരിക്കുന്ന ജ്ഞാനത്തെ പറ്റി ചിന്തിക്കുക. [എഫെസ്യർ 5:15, 16 വായിക്കുക.] ധാരാളം പ്രയോജനങ്ങൾ ഉണ്ടെങ്കിലും സെൽഫോണുകൾക്ക് ഒരു സമയംകൊല്ലി ആയിരിക്കാൻ കഴിയും. മൊബൈൽ ഫോണുകളുടെ ഉപയോഗം സംബന്ധിച്ച് സമനിലയുള്ള ഒരു വീക്ഷണം രൂപപ്പെടുത്താൻ ഉണരുക!യുടെ ഈ ലക്കം സഹായിക്കുന്നു.”
വീക്ഷാഗോപുരം ഡിസം. 1
“അടിസ്ഥാന ആവശ്യങ്ങൾക്കുള്ള വക കണ്ടെത്താൻ പോലും ബഹുഭൂരിപക്ഷം ആളുകളും ഇന്ന് ബുദ്ധിമുട്ടുകയാണ്. പള്ളികളുടെ കാര്യത്തിലും ഇതു സത്യമാണ്. പിരിവുകൾക്കായുള്ള ആഹ്വാനം മുമ്പത്തെക്കാൾ ശക്തമായിരിക്കുന്നു. അത് താങ്കളെ അലോസരപ്പെടുത്തുന്നുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക. തുടർന്ന് 1 തെസ്സലൊനീക്യർ 2:9 വായിക്കുക.] ഇതു സംബന്ധിച്ച ബൈബിളിന്റെ വീക്ഷണം വീക്ഷാഗോപുരത്തിന്റെ ഈ ലക്കം വിശദീകരിക്കുന്നു.”