മാസികകൾ വിശേഷവത്കരിക്കാൻ പറയാവുന്നത്
ഉണരുക! ഡിസം. 8
“ഭൂമിയുടെ മലിനീകരണം ഇങ്ങനെതന്നെ തുടർന്നുപോകുമെന്നും തന്മൂലം അതിലെ നിവാസികൾക്ക് പ്രത്യാശയ്ക്കു യാതൊരു കാരണവുമില്ല എന്നും നിങ്ങൾ കരുതുന്നുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക. തുടർന്ന് യെശയ്യാവു 45:18 വായിക്കുക.] ഇക്കാര്യം സംബന്ധിച്ച് ഭൂമിയുടെ സ്രഷ്ടാവ് എന്താണു ചെയ്യാൻ പോകുന്നതെന്നും അതിൽനിന്ന് നാം എങ്ങനെ പ്രയോജനം നേടുമെന്നും ഉണരുക!യുടെ ഈ ലക്കം ചർച്ച ചെയ്യുന്നു.”
വീക്ഷാഗോപുരം ഡിസം. 15
“എല്ലാ വർഷവും ഈ സമയത്ത് അനേകം ആളുകൾ യേശുവിന്റെ ജനനത്തെ കുറിച്ച് ചിന്തിക്കാറുണ്ട്. എത്തരത്തിലുള്ള ഒരു കുടുംബത്തിലാണ് യേശു വളർന്നത് എന്നതിനെ കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക. തുടർന്ന് ലൂക്കൊസ് 2:51, 52 വായിക്കുക.] യേശു വളർന്നുവന്ന കുടുംബ പശ്ചാത്തലം സംബന്ധിച്ചുള്ള ബൈബിൾ രേഖയിൽനിന്ന് നമുക്കു ലഭിക്കുന്ന പ്രായോഗിക പാഠങ്ങൾ വീക്ഷാഗോപുരത്തിന്റെ ഈ ലക്കം ചർച്ച ചെയ്യുന്നു.”
ഉണരുക! ഡിസം. 8
“നിങ്ങളുമായി അടുത്ത ബന്ധമുള്ള ആർക്കെങ്കിലും മികച്ച കഴിവുകൾ ഉണ്ടെങ്കിൽ നിങ്ങൾക്കു നീരസവും അപകർഷതയും തോന്നാറുണ്ടോ? [പ്രതികരിക്കാൻ അനുവദിച്ച ശേഷം 27-ാം പേജിലെ ലേഖനം കാണിക്കുക.] അത്തരം വികാരങ്ങളെ നിങ്ങൾക്ക് എങ്ങനെ കൈകാര്യം ചെയ്യാം എന്ന് ഈ മാസിക ചർച്ച ചെയ്യുന്നു.”
വീക്ഷാഗോപുരം ജനു. 1
“ഭൂമിയിൽ സമാധാനം വന്നുകാണാൻ അനേകമാളുകൾ അതിയായി ആഗ്രഹിക്കുന്നു. നാം എന്നെങ്കിലും ഈ വാക്കുകൾ നിവൃത്തിയേറി കാണുമെന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടോ? [സങ്കീർത്തനം 46:9 വായിക്കുക. പ്രതികരിക്കാൻ അനുവദിക്കുക.] ഇത് എപ്രകാരം നിറവേറുമെന്നും യുദ്ധമില്ലാത്ത ഒരു ലോകത്തെ കുറിച്ചുള്ള ദൈവത്തിന്റെ വാഗ്ദാനത്തിൽ നമുക്ക് ഉറപ്പുണ്ടായിരിക്കാവുന്നത് എന്തുകൊണ്ടാണെന്നും വീക്ഷാഗോപുരത്തിന്റെ ഈ ലക്കം ചർച്ച ചെയ്യുന്നു.”