മാസികകൾ വിശേഷവത്കരിക്കാൻ പറയാവുന്നത്
വീക്ഷാഗോപുരംഡിസം. 15
“വർഷത്തിന്റെ ഈ സമയത്ത് അനേകരും യേശുവിന്റെ ജനനത്തോട് അനുബന്ധിച്ച് മാലാഖമാർ പറഞ്ഞ കാര്യം ഓർക്കാറുണ്ട്. [ലൂക്കൊസ് 2:14 വായിക്കുക.] ഭൂമിയിൽ സമാധാനം ഉണ്ടാകുമെന്ന് താങ്കൾ യഥാർഥത്തിൽ വിശ്വസിക്കുന്നുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] സമീപഭാവിയിൽ യേശു ഭൂമിയിൽ യഥാർഥ സമാധാനം കൊണ്ടുവരുന്നത് എങ്ങനെയെന്ന് ഈ മാസിക വിവരിക്കുന്നു.”
ഉണരുക! ഡിസം.
“മദ്യത്തിന്റെ ഉപയോഗം സംബന്ധിച്ച് മതങ്ങൾക്കു പരസ്പരവിരുദ്ധമായ വീക്ഷണങ്ങളുള്ളതായി കാണുന്നു. അതിന്റെ ഉപയോഗം സംബന്ധിച്ച് ദൈവം എന്തു വിചാരിക്കുന്നുവെന്നാണ് താങ്കൾ കരുതുന്നത്? [പ്രതികരിക്കാൻ അനുവദിക്കുക.] യേശു ആദ്യം നടത്തിയ അത്ഭുതം വെള്ളം വീഞ്ഞാക്കിയത് ആയിരുന്നെങ്കിലും ബൈബിൾ ഇങ്ങനെയൊരു മുന്നറിയിപ്പുകൂടി നൽകുന്നു. [സദൃശവാക്യങ്ങൾ 20:1 വായിക്കുക.] ഇതു സംബന്ധിച്ച ബൈബിളിന്റെ സമചിത്തതയോടുകൂടിയ വീക്ഷണം ഈ ലേഖനത്തിൽ വിശദീകരിച്ചിരിക്കുന്നു.” 18-ാം പേജിൽ ആരംഭിക്കുന്ന ലേഖനം വിശേഷവത്കരിക്കുക.
വീക്ഷാഗോപുരംജനു. 1
“ഒരുവന്റെ വിജയം അയാൾക്കുള്ള സമ്പത്തിന്റെ അടിസ്ഥാനത്തിൽ അളക്കാൻ കഴിയുമെന്നു താങ്കൾ കരുതുന്നുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക. എന്നിട്ട് 1 തിമൊഥെയൊസ് 6:9, 10 വായിക്കുക.] പണം ഉണ്ടായിരിക്കുന്നതിനെ ബൈബിൾ കുറ്റംവിധിക്കുന്നില്ലെങ്കിലും ഒരുവന്റെ യഥാർഥ വിജയം സമ്പത്തിൽ അടിസ്ഥാനപ്പെട്ടിരിക്കുന്നില്ല എന്ന് അതു പറയുന്നു. ഈ മാസിക ആ ആശയം വിശദീകരിക്കുന്നു.”
ഉണരുക! ജനു.
“ഇത് എപ്പോഴെങ്കിലും സത്യമായിത്തീരുമെന്നു താങ്കൾ കരുതുന്നുണ്ടോ? [യെശയ്യാവു 33:24 വായിക്കുക. എന്നിട്ട് പ്രതികരിക്കാൻ അനുവദിക്കുക.] വൈദ്യശാസ്ത്രം കൈവരിച്ചുകൊണ്ടിരിക്കുന്ന നേട്ടങ്ങളെക്കുറിച്ചും ബൈബിളിന്റെ വാഗ്ദാനം എങ്ങനെ നിവൃത്തിയാകുമെന്നും ഈ മാസിക വിശദീകരിക്കുന്നു.”