മാസികകൾ വിശേഷവത്കരിക്കാൻ പറയാവുന്നത്
ഉണരുക! ഡിസം. 8
“‘എനിക്കു ദീനം’ എന്ന് ആരും പറയുകയില്ലാത്ത ഒരു സമയം വരുമെന്ന് ബൈബിൾ പ്രവചനം സൂചിപ്പിക്കുന്നു. [യെശയ്യാവു 33:24 വായിക്കുക.] അത് എത്ര അത്ഭുതകരം ആയിരിക്കും അല്ലേ? [പ്രതികരിക്കാൻ അനുവദിക്കുക.] എന്നാൽ ഇന്ന് മനുഷ്യൻ പല രോഗങ്ങളാലും കഷ്ടപ്പെടുകയാണ്. അവയിൽ ഒന്നാണ് എയ്ഡ്സ്. എയ്ഡ്സിനെ എന്നെങ്കിലും തളയ്ക്കാൻ ആകുമോ എന്ന ചോദ്യത്തിന് ഉണരുക!യുടെ ഈ ലക്കം ഉത്തരം നൽകുന്നു.”
വീക്ഷാഗോപുരം ഡിസം. 15
“അനേകരും യേശുവിന്റെ ജനനത്തെ കുറിച്ചു ചിന്തിക്കുന്ന ഒരു സമയമാണ് ഇത്. അവന്റെ ജനനത്തെ കുറിച്ചുള്ള ബൈബിൾ വിവരണത്തിൽനിന്ന് നമുക്കു വിലയേറിയ പല സംഗതികളും പഠിക്കാൻ കഴിയുമെന്നു താങ്കൾക്ക് അറിയാമായിരുന്നോ? [പ്രതികരിക്കാൻ അനുവദിക്കുക. തുടർന്ന് 5-ാം പേജിലേക്കു ശ്രദ്ധ ക്ഷണിക്കുകയും 2 തിമൊഥെയൊസ് 3:16 വായിക്കുകയും ചെയ്യുക.] നമുക്കു പഠിക്കാൻ കഴിയുന്ന ചില സംഗതികളെ കുറിച്ചു വീക്ഷാഗോപുരത്തിന്റെ ഈ ലക്കം ചർച്ച ചെയ്യുന്നു.”
ഉണരുക! ഡിസം. 8
“നല്ല ശീലങ്ങൾ വളർത്തിയെടുക്കാൻ യുവജനങ്ങളെ സഹായിക്കാൻ തക്കവണ്ണം നമുക്ക് എന്തു ചെയ്യാൻ കഴിയും? [പ്രതികരിക്കാൻ അനുവദിക്കുക.] വലിയൊരു അളവുവരെ ഇത് അവരുടെ കൂട്ടുകെട്ടിനെ ആശ്രയിച്ചിരിക്കുന്നു. ഈ പഴമൊഴി പറയുന്നതു ശ്രദ്ധിക്കുക. [സദൃശവാക്യങ്ങൾ 13:20 വായിക്കുക.] ഉണരുക!യുടെ ഈ ലക്കം [20-ാം പേജിലേക്കു ശ്രദ്ധ ക്ഷണിക്കുക] മറ്റുള്ളവരിൽനിന്നുള്ള സമ്മർദത്തെ എങ്ങനെ നേരിടാം എന്നതു സംബന്ധിച്ച വളരെ പ്രായോഗികമായ നിർദേശങ്ങൾ പ്രദാനം ചെയ്യുന്നു.”
വീക്ഷാഗോപുരം ജനു. 1
“രോഗത്താൽ കഷ്ടപ്പെടുകയോ പ്രിയപ്പെട്ട ആരെങ്കിലും മരിക്കുകയോ ചെയ്യുമ്പോൾ, ‘ദൈവം എന്തുകൊണ്ടാണ് ഇത് അനുവദിക്കുന്നത്’ എന്ന് പലപ്പോഴും ആളുകൾ ചിന്തിക്കുന്നു. താങ്കളും ഒരുപക്ഷേ അതേ ചോദ്യം ചോദിച്ചിട്ടുണ്ടാകാം. കഷ്ടപ്പെടുന്നവരോട് ദൈവത്തിന് അനുകമ്പ ഉള്ളതായി ബൈബിൾ പ്രകടമാക്കുന്നു. [യെശയ്യാവു 63:9എ വായിക്കുക.] ദൈവം കഷ്ടപ്പാടിന് അറുതി വരുത്തുമെന്ന് നമുക്ക് ഉറപ്പ് ഉണ്ടായിരിക്കാൻ കഴിയുന്നത് എന്തുകൊണ്ടാണ് എന്ന് ഈ മാസിക വിശദീകരിക്കുന്നു.”