മാസികകൾ വിശേഷവത്കരിക്കാൻ പറയാവുന്നത്
വീക്ഷാഗോപുരം ഡിസ. 15
“ഉത്സവനാളുകളിൽ പലരും അനുകമ്പയും ദയയുംപോലുള്ള സത്ഗുണങ്ങൾ പ്രകടിപ്പിക്കാറുണ്ട്. എന്നാൽ ആളുകൾ എല്ലായ്പോഴും അങ്ങനെ ആയിരുന്നെങ്കിൽ എത്ര നല്ലതായിരുന്നു, അല്ലേ? [പ്രതികരിക്കാൻ അനുവദിക്കുക. തുടർന്ന് 1 പത്രൊസ് 3:8 വായിക്കുക.] അനുകമ്പയുടെ മൂല്യത്തെക്കുറിച്ചും നമുക്കതെങ്ങനെ പ്രകടമാക്കാമെന്നും ഈ മാസിക പറയുന്നു.”
ഉണരുക! ഡിസ.
“മരിച്ചുപോയ നമ്മുടെ പ്രിയപ്പെട്ടവർ വീണ്ടും ജീവനിലേക്കുവരുമോ? നിങ്ങൾ എന്താണു വിശ്വസിക്കുന്നത്? [പ്രതികരിക്കാൻ അനുവദിക്കുക.] മരണത്തിൽനിന്നു മോചനമുണ്ടെന്നാണ് ബൈബിൾ പറയുന്നത്. [സങ്കീർത്തനം 68:20 വായിക്കുക.] മരണത്തോടെ എന്നേക്കുമായി ഒരുവൻ അസ്തമിക്കുന്നുവെന്നു ഭയക്കേണ്ടതില്ലെന്നും ഒരു പ്രത്യാശയുണ്ടെന്നും ഈ മാസിക വിശദീകരിക്കുന്നു.”
വീക്ഷാഗോപുരം ജനു. - മാർച്ച്
“ദൈവരാജ്യം വരാനായി പലരും പ്രാർഥിക്കുന്നു. ഉദാഹരണത്തിന്, യേശു പഠിപ്പിച്ച വിശ്വവിഖ്യാതമായ ഈ പ്രാർഥന ശ്രദ്ധിക്കുക. [മത്തായി 6:9, 10 വായിക്കുക.] ഈ രാജ്യം എന്താണെന്നും അത് എപ്പോൾ വരുമെന്നും നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] ഇക്കാര്യത്തെക്കുറിച്ച് ബൈബിൾ പറയുന്നത് എന്താണെന്ന് ഈ മാസിക വിശദീകരിക്കുന്നു.”
ഉണരുക! ജനു. - മാർച്ച്
“ചരിത്രത്തിലുടനീളം സ്ത്രീകൾ പീഡനത്തിനും വിവേചനത്തിനും ഇരയായിട്ടുണ്ട്. എന്തുകൊണ്ടെന്നു നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] ഭർത്താവു ഭാര്യയോട് എപ്രകാരം പെരുമാറണമെന്നു ബൈബിൾ പറയുന്നത് ശ്രദ്ധിക്കുക. [1 പത്രൊസ് 3:7 വായിക്കുക.] ദൈവവും ക്രിസ്തുവും സ്ത്രീകളെ വീക്ഷിക്കുന്നത് എങ്ങനെയെന്ന് ഈ മാസിക വിശദീകരിക്കുന്നു.”