മാസികകൾ വിശേഷവത്കരിക്കാൻ പറയാവുന്നത്
ഉണരുക! ഡിസം. 8
“നിലവിലുള്ള സാമ്പത്തിക സ്ഥിതി നിമിത്തം വിവാഹച്ചെലവ് താങ്ങാനാവാത്തതായിത്തീർന്നിരിക്കുന്നു. ചിലർ വളരെ ലളിതമായ വിവാഹച്ചടങ്ങ് നടത്തുമ്പോൾ മറ്റു ചിലർ അത് കെങ്കേമമാക്കാൻ ശ്രമിക്കുന്നു. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ ഒരുവനെ എന്തിനു സഹായിക്കാനാകും? [പ്രതികരിക്കാൻ അനുവദിക്കുക. എന്നിട്ട് റോമർ 12:2 വായിക്കുക.] ഇതു സംബന്ധിച്ച് ബുദ്ധിപൂർവകമായ ഒരു തീരുമാനമെടുക്കാൻ സഹായിക്കുന്ന ബൈബിൾ തത്ത്വങ്ങൾ ഈ ലക്കം ഉണരുക!യുടെ 21-ാം പേജിൽ കൊടുത്തിരിക്കുന്നു.”
വീക്ഷാഗോപുരം ഡിസം. 15
“ക്രിസ്തുമസ്സ് കാലം ലാഭക്കച്ചവടത്തിനുള്ള കാലമായി മാറിയിരിക്കുന്നതിൽ പലർക്കും വിഷമമുണ്ട്. അതിന്റെ ലക്ഷ്യംതന്നെ നഷ്ടപ്പെട്ടിരിക്കുന്നെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] കാലങ്ങൾകൊണ്ട് ക്രിസ്തുമസ്സിനോടു ബന്ധപ്പെട്ട ആചാരങ്ങൾ എങ്ങനെ മാറിയിരിക്കുന്നുവെന്ന് ഈ മാസിക വിവരിക്കുന്നു. കൂടാതെ നമുക്ക് എങ്ങനെ ദൈവത്തെയും യേശുവിനെയും യഥാർഥത്തിൽ ബഹുമാനിക്കാമെന്നും ഇതു ചർച്ചചെയ്യുന്നു.” യോഹന്നാൻ 17:3 വായിക്കുക.
ഉണരുക! ജനു.
“അടുത്ത ഇരുപതോ മുപ്പതോ വർഷംകൊണ്ട് ലോകത്തിന്റെ സ്ഥിതി എന്തായിത്തീരുമെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക. എന്നിട്ട് സങ്കീർത്തനം 119:105 വായിക്കുക.] ബൈബിൾ നമ്മുടെ പാതയെ പ്രകാശിപ്പിക്കുന്നതിനാൽ ഭാവി എന്തായിരിക്കുമെന്നു നമുക്കു മനസ്സിലാക്കാൻ കഴിയും. കാലത്തിന്റെ നീരൊഴുക്കിൽ നാം ഇപ്പോൾ എവിടെയാണെന്നും നമുക്കു മെച്ചപ്പെട്ട ഒരു ഭാവി പ്രതീക്ഷിക്കാനാകുന്നത് എന്തുകൊണ്ടെന്നും വ്യക്തമാക്കുന്ന ബൈബിൾ പ്രവചനങ്ങൾ ഈ മാസികയിൽ ചർച്ച ചെയ്തിരിക്കുന്നു.”
വീക്ഷാഗോപുരം ജനു. 1
“വളരെയേറെ നന്മ ചെയ്യാനുള്ള കഴിവ് മനുഷ്യർക്കുണ്ട്, എന്നാൽ വിവരിക്കാനാവാത്തത്ര ദുഷ്ടതയാണ് അവർ ചെയ്തിരിക്കുന്നത്. അത് എന്തുകൊണ്ടായിരിക്കാമെന്നു നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] അതിനുള്ള ബൈബിളിന്റെ ഉത്തരം ഈ മാസികയിലുണ്ട്. കൂടാതെ തിന്മയുടെമേൽ നന്മ അന്തിമമായി എങ്ങനെ വിജയം വരിക്കുമെന്നും ഇതു വിശദീകരിക്കുന്നു.” റോമർ 16:20 വായിക്കുക.