മാസികകൾ വിശേഷവത്കരിക്കാൻ പറയാവുന്നത്
ഉണരുക! ഡിസം. 8
“കുട്ടികൾ ഇന്ന് അഭിമുഖീകരിക്കുന്ന സമ്മർദങ്ങൾ ചെറുത്തുനിൽക്കാൻ അവർക്കു മാർഗനിർദേശം ആവശ്യമാണെന്നതിനോടു താങ്കൾ യോജിക്കുകയില്ലേ? [പ്രതികരിക്കാൻ അനുവദിക്കുക. തുടർന്ന്, എഫെസ്യർ 6:4 വായിക്കുക.] ശിക്ഷണത്തിന്റെ ശരിയായ അർഥം എന്താണെന്നും കുട്ടികളുടെ മനസ്സിടിച്ചുകളയാതെ അവർക്കു മാർഗനിർദേശവും തിരുത്തലും നൽകാൻ മാതാപിതാക്കൾക്ക് എങ്ങനെ കഴിയുമെന്നും ഈ മാസിക ചർച്ചചെയ്യുന്നു.”
വീക്ഷാഗോപുരം ഡിസം. 15
“ലോകത്തിനു ചുറ്റുമുള്ള ആളുകൾ വർഷാവസാനം വ്യത്യസ്തങ്ങളായ ഒട്ടനവധി വിധങ്ങളിൽ യേശുവിന്റെ ജനനം അനുസ്മരിക്കുന്നു. ബൈബിൾപ്രവചനം യേശുവിന്റെ ജനനത്തെ നിത്യ സമാധാനവുമായി ബന്ധിപ്പിച്ചിരിക്കുന്ന കാര്യം നിങ്ങൾക്ക് അറിയാമോ? [പ്രതികരിക്കാൻ അനുവദിക്കുക. തുടർന്ന്, യെശയ്യാവു 9:6, 7 വായിക്കുക.] അത്തരം സമാധാനം എങ്ങനെ സ്ഥാപിക്കപ്പെടുമെന്ന് ഈ മാസിക വിശദീകരിക്കുന്നു.”
വീക്ഷാഗോപുരം ജനു. 1
“മനുഷ്യർ അന്യോന്യം സ്നേഹിക്കണമെന്ന് മിക്ക മതങ്ങളും പഠിപ്പിക്കുന്നു. [മത്തായി 22:39 വായിക്കുക.] അപ്പോൾപ്പിന്നെ, ലോകത്തിൽ അരങ്ങേറുന്ന അനേകം യുദ്ധങ്ങളിലും സംഘട്ടനങ്ങളിലും മതം ഉൾപ്പെട്ടിരിക്കുന്നതിന്റെ കാരണം എന്താണെന്നാണു താങ്കൾ കരുതുന്നത്? [പ്രതികരിക്കാൻ അനുവദിക്കുക.] വീക്ഷാഗോപുരത്തിന്റെ ഈ ലക്കം, മനുഷ്യവർഗത്തെ ഏകീകരിക്കാൻ മതത്തിനു കഴിയുമോ? എന്ന ചോദ്യം പരിചിന്തിക്കുന്നു.”
ഉണരുക! ജനു. 8
“എയ്ഡ്സിനെക്കുറിച്ചു മനസ്സിലാക്കുന്നതിലും എയ്ഡ്സിനുള്ള ചികിത്സകൾ കണ്ടെത്തുന്നതിലും കഴിഞ്ഞ 20 വർഷങ്ങളിൽ നാം വലിയ പുരോഗതി കൈവരിച്ചിട്ടുണ്ട്. എന്നാൽ അതു സംബന്ധിച്ച് അനേകർ ഇന്നും പലവിധ തെറ്റിദ്ധാരണകൾ വെച്ചുപുലർത്തുന്നു. [“എയ്ഡ്സിനെക്കുറിച്ചുള്ള മിഥ്യാധാരണകൾ” എന്ന ചതുരം കാണിക്കുകയും അതു സംബന്ധിച്ച് അഭിപ്രായം ആരായുകയും ചെയ്യുക.] മാതാപിതാക്കൾക്ക് എങ്ങനെ തങ്ങളുടെ കുട്ടികളെ സംരക്ഷിക്കാമെന്ന് ഈ മാസിക ചർച്ചചെയ്യുന്നു.” ആവർത്തനപുസ്തകം 6:6, 7 വായിക്കുക.