മാസികകൾ വിശേഷവത്കരിക്കാൻ പറയാവുന്നത്
വീക്ഷാഗോപുരംമേയ് 15
“ഈ നിശ്വസ്ത വചനത്തിൽ വിവരിച്ചിരിക്കുന്നതരം അവസ്ഥകളിൽ ജീവിതം ആനന്ദകരമായിരിക്കുമെന്ന് നിങ്ങൾക്കു തോന്നുന്നില്ലേ? [2 പത്രൊസ് 3:13 വായിക്കുക. അതിനുശേഷം പ്രതികരിക്കാൻ അനുവദിക്കുക.] പുതിയ ആകാശവും പുതിയ ഭൂമിയും എന്താണെന്ന് ഈ മാസിക വിശദീകരിക്കുന്നു. കൂടാതെ ഭൂമിയെ സംബന്ധിച്ച ദൈവോദ്ദേശ്യം നിറവേറുമ്പോൾ ജീവിതം ഇപ്പോഴത്തേതിൽനിന്ന് എത്ര വ്യത്യസ്തമായിരിക്കുമെന്നും അതു വിവരിക്കുന്നു.”
ഉണരുക! മേയ്
“കൈയൂക്കും തന്റേടവുമൊക്കെ ഉള്ളവർക്കേ ഇന്നത്തെ ലോകത്ത് ജീവിച്ചുപോകാനാകൂ എന്നാണ് ചിലർ കരുതുന്നത്. എന്നാൽ അതിനു വിപരീതമായി യേശു പറഞ്ഞതു ശ്രദ്ധിക്കുക. [മത്തായി 5:5, 9 വായിക്കുക.] താങ്കൾ ഇതിനോടു യോജിക്കുന്നുവോ? [പ്രതികരിക്കാൻ അനുവദിക്കുക.] ഈ മാസിക സമാധാനപ്രിയർ ആയിരിക്കുന്നതിനാൽ ലഭിക്കുന്ന മൂന്നു പ്രയോജനങ്ങളെ വിശേഷവത്കരിക്കുന്നു.” 28-ാം പേജിലെ ലേഖനം പ്രദീപ്തമാക്കുക.
വീക്ഷാഗോപുരംജൂൺ 1
“ഈ പുരാതന നിയമത്തിൽ പറഞ്ഞിരിക്കുന്നതുപോലെ പ്രായമായവരെ ആദരിച്ചിരുന്ന ഒരു കാലം മിക്ക സംസ്കാരങ്ങളിലും ഉണ്ടായിരുന്നു. [ലേവ്യപുസ്തകം 19:32 വായിക്കുക.] അത്തരം ആദരവ് ഇന്നത്തെ തലമുറയിൽ സാധാരണമായി കാണുന്നുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] ഈ മാസിക പ്രായമായവർക്കായി ദൈവം എങ്ങനെ കരുതുന്നുവെന്നും അത്തരം കരുതൽ നമുക്ക് എങ്ങനെ പ്രകടമാക്കാമെന്നും വിവരിക്കുന്നു.”
ഉണരുക! ജൂൺ
“നമ്മുടെ ഈ നാളുകളിൽ ഭീകരപ്രവർത്തനം എല്ലാവരെയും ബാധിക്കുന്ന, ലോകമെമ്പാടും വ്യാപിച്ചിരിക്കുന്ന സർവസാധാരണമായ ഒന്നാണ്. അതിനുള്ള കാരണം എന്തായിരിക്കും? [പ്രതികരിക്കാൻ അനുവദിക്കുക.] ഭീകരപ്രവർത്തനം എപ്പോൾ അവസാനിക്കും, ദൈവം ഭൂമിയിൽ യഥാർഥ സമാധാനം എങ്ങനെ സ്ഥാപിക്കും എന്നെല്ലാം സംബന്ധിച്ച് ബൈബിൾ പറയുന്നത് എന്താണെന്ന് ഈ മാസിക കാണിക്കുന്നു.” മീഖാ 4:4 വായിക്കുക.