ചോദ്യപ്പെട്ടി
◼ സാഹിത്യങ്ങൾ സമർപ്പിക്കുമ്പോൾ നമ്മുടെ വ്യക്തിപരമായ ഇ-മെയിൽ അഡ്രസ്സ് പതിക്കുന്നത് ഉചിതമാണോ?
ചില പ്രസാധകർ വ്യക്തിപരമായ ഇ-മെയിൽ അഡ്രസ്സ് പതിച്ച് (സീൽ ചെയ്ത്/ലേബൽ ഒട്ടിച്ച്) മാസികകളും ലഘുലേഖകളും സമർപ്പിക്കുന്നു. സാഹിത്യം സ്വീകരിക്കുന്ന വ്യക്തിക്ക് കൂടുതൽ വിവരങ്ങൾക്കായി പ്രസാധകനുമായി ബന്ധപ്പെടാൻ അതുമൂലം സാധിക്കുന്നു. താത്പര്യക്കാരെ സഹായിക്കാനുള്ള അത്തരം ശ്രമങ്ങൾ സദുദ്ദേശ്യപരമാണ്. എന്നിരുന്നാലും, സംഘടനയുടെ വെബ്-സൈറ്റ് മാസികകളുടെയും ലഘുലേഖകളുടെയും അവസാനപേജിൽ കൊടുത്തിട്ടുണ്ട്. അതിനാൽ, വ്യക്തിപരമായ ഇ-മെയിൽ അഡ്രസ്സ് പതിക്കാതിരിക്കുന്നതാണ് ഉത്തമം.
പ്രദേശത്തുള്ളവർക്ക്—പ്രത്യേകിച്ചും മടക്കസന്ദർശനങ്ങൾ നടത്തുമ്പോൾ—താനുമായി ബന്ധപ്പെടാനുള്ള വിവരങ്ങൾ ഒരു കടലാസിൽ കുറിച്ചു നൽകണമോയെന്ന് ഒരു പ്രസാധകന് വ്യക്തിപരമായി തീരുമാനിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി താത്പര്യക്കാർ നമ്മെ ബന്ധപ്പെടാൻ പ്രതീക്ഷിക്കുന്നതിനു പകരം അവരെ വീണ്ടും സന്ദർശിക്കാൻ നാം മുൻകൈയെടുക്കണം. ആളുകളുമായി നേരിട്ടു സംസാരിക്കുമ്പോൾ നമ്മുടെ ആത്മാർഥമായ താത്പര്യം അവർ എളുപ്പം തിരിച്ചറിയും.