മാസികാസമർപ്പണത്തിനുള്ള മാതൃകാവതരണങ്ങൾ
വീക്ഷാഗോപുരം ഏപ്രിൽ – ജൂൺ
യേശുവിനെ ആദരിക്കുന്നവർക്കുമാത്രം ഈ മാസിക നൽകുക. “മാതാപിതാക്കളെ അനുസരിക്കുന്നത് പലപ്പോഴും ബുദ്ധിമുട്ടാണെന്ന് കുട്ടികൾ കരുതുന്നു. യേശുവിന്റെ മാതൃക അവരെ സഹായിക്കുമെന്ന് നിങ്ങൾക്കു തോന്നുന്നുണ്ടോ? [അഭിപ്രായം പറയാൻ അനുവദിക്കുക, എന്നിട്ട് ലൂക്കോസ് 2:51 വായിക്കുക.] യേശുവിന്റെ മാതൃക അനുകരിച്ചുകൊണ്ട് എങ്ങനെ അനുസരണമുള്ളവരായിരിക്കാൻ കഴിയുമെന്ന് ഈ ലേഖനം വിശദീകരിക്കുന്നു.” 30-ാം പേജിലെ ലേഖനം വിശേഷവത്കരിക്കുക.
ഉണരുക! ഏപ്രിൽ – ജൂൺ
“സാങ്കേതികവിദ്യയുടെ ഉത്പന്നങ്ങൾ കുട്ടികൾക്ക് അനുഗ്രഹമാണെന്നാണോ ശാപമാണെന്നാണോ നിങ്ങൾ കരുതുന്നത്? ആരും പറഞ്ഞുകൊടുക്കാതെതന്നെ കുട്ടികൾ ഇത്തരം ഉപകരണങ്ങൾ ജ്ഞാനപൂർവം ഉപയോഗിക്കുമെന്ന് നിങ്ങൾക്കു തോന്നുന്നുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] നമ്മുടെ സ്രഷ്ടാവിന് ഇതേക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന് ഞാനൊന്നു കാണിച്ചുതരട്ടേ? [വീട്ടുകാരൻ സമ്മതിക്കുന്നെങ്കിൽ, സദൃശവാക്യങ്ങൾ 22:15 വായിക്കുക.] മാതാപിതാക്കൾക്ക് ഇക്കാര്യത്തിൽ കുട്ടികളെ എങ്ങനെ സഹായിക്കാനാകുമെന്ന് ഈ ലേഖനം കാണിച്ചുതരുന്നു.” 16-ാം പേജിൽ തുടങ്ങുന്ന ലേഖനം കാണിക്കുക.
വീക്ഷാഗോപുരം ജൂലൈ – സെപ്റ്റംബർ
“ലോകത്തിലെ കഷ്ടപ്പാടുകൾക്കെല്ലാം എന്നെങ്കിലുമൊരു അറുതി വരുമെന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] ദൈവം നൽകിയിരിക്കുന്ന വാഗ്ദാനങ്ങൾ നമുക്ക് പ്രത്യാശ പകരുന്നവയാണ്. അതിലൊന്ന് ഞാൻ കാണിച്ചുതരട്ടേ? [വീട്ടുകാരന് താത്പര്യമുണ്ടെന്ന് കാണുന്നപക്ഷം 7-ാം പേജിലെ ചതുരത്തിൽ കൊടുത്തിരിക്കുന്ന ഏതെങ്കിലുമൊരു തിരുവെഴുത്ത് വായിക്കുക.] ദൈവം എപ്പോൾ, എങ്ങനെ കഷ്ടപ്പാടുകൾക്ക് അറുതി വരുത്തുമെന്ന് ഈ മാസിക വിശദീകരിക്കുന്നു.”
ഉണരുക! ജൂലൈ – സെപ്റ്റംബർ
“വിവാഹമോചനം ഇന്ന് സർവസാധാരണമാണ്. അതിന്റെ വരുംവരായ്കകളെല്ലാം കണക്കിലെടുത്തശേഷമാണ് ദമ്പതികൾ ഇത്തരമൊരു തീരുമാനമെടുക്കുന്നതെന്ന് നിങ്ങൾ കരുതുന്നുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക. ഒരു തിരുവെഴുത്ത് വായിച്ചുകേൾപ്പിക്കട്ടേ എന്ന് ചോദിക്കുക; അനുവദിക്കുന്നെങ്കിൽ സദൃശവാക്യങ്ങൾ 14:15 വായിക്കുക.] വിവാഹമോചനത്തെക്കുറിച്ചു ചിന്തിക്കുന്ന ദമ്പതികൾ ഗൗരവപൂർവം കണക്കിലെടുക്കേണ്ട നാലുകാര്യങ്ങൾ ഈ മാസികയിൽ വിശദീകരിക്കുന്നുണ്ട്.”