മാതൃകാവതരണങ്ങൾ
ഉണരുക! ഒക്‌ടോബർ – ഡിസംബർ
“ഞങ്ങൾ അയൽക്കാരുമായി വേദനിപ്പിക്കുന്ന ഒരു പ്രശ്‌നത്തെക്കുറിച്ച് സംസാരിച്ചുവരികയാണ്—അനീതി. ചിലർ ഇതിനെതിരെ പ്രതിഷേധിച്ചുകൊണ്ട് പോരാടുന്നു. ഇങ്ങനെ പ്രതിഷേധിക്കുന്നവർ മാറ്റങ്ങൾ കൊണ്ടുവരുന്നതിൽ വിജയിക്കുന്നുവെന്നു നിങ്ങൾ കരുതുന്നുവോ? (പ്രതികരിക്കാൻ അനുവദിക്കുക.) ദൈവത്തിന്റെ ഇടപെടലിനാൽ ഭൂമിയിൽ യഥാർഥമാറ്റം വരുമെന്നു കാണിക്കുന്ന ഒരു തിരുവെഴുത്തു ഞാൻ നിങ്ങളെ കാണിക്കട്ടേ? (വീട്ടുകാരനു താത്‌പര്യമെങ്കിൽ മത്തായി 6:9, 10 വായിക്കുക.) ഈ മാസിക ഇതിനുള്ള ഉത്തരം നൽകുന്നു, ‘പ്രതിഷേധമാണോ പരിഹാരം?’”