വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 11/13 പേ. 2
  • ചോദ്യപ്പെട്ടി

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ചോദ്യപ്പെട്ടി
  • 2013 നമ്മുടെ രാജ്യശുശ്രൂഷ
  • സമാനമായ വിവരം
  • വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
    2002 വീക്ഷാഗോപുരം
  • ശിരോവസ്‌ത്രം ധരിക്കേണ്ടത്‌ എപ്പോൾ, എന്തുകൊണ്ട്‌?
    “എന്നും ദൈവസ്‌നേഹത്തിൽ നിലനിൽക്കുക”
  • വീട്ടുവാതിൽക്കൽവെച്ചും ടെലിഫോണിലൂടെയും നടത്തുന്ന അധ്യയനങ്ങൾ പുരോഗമിക്കുന്നുവോ?
    നമ്മുടെ രാജ്യ ശുശ്രൂഷ—2006
  • ബൈബിളധ്യയനങ്ങൾ ആരംഭിക്കൽ​—⁠വീട്ടുവാതിൽക്കൽ നിന്നുകൊണ്ടും ടെലിഫോണിലൂടെയും
    നമ്മുടെ രാജ്യ ശുശ്രൂഷ—2005
കൂടുതൽ കാണുക
2013 നമ്മുടെ രാജ്യശുശ്രൂഷ
km 11/13 പേ. 2

ചോദ്യപ്പെട്ടി

◼ വീട്ടുവാതിൽക്കൽവെച്ചുള്ള ബൈബിളധ്യയനത്തിന ഒരു പ്രസാധകൻ കൂടെയുള്ളപ്പോൾ പ്രസാധിക ശിരോവസ്‌ത്രം ധരിക്കണമോ?

പ്രസാധിക ക്രമീകൃതമായി ആഴ്‌ചതോറും നടത്തുന്ന ബൈബിളധ്യയനത്തിൽ ഒരു പ്രസാധകൻ സന്നിഹിതനാണെങ്കിൽ ആ പ്രസാധിക ശിരോവസ്‌ത്രം ധരിച്ചിരിക്കണം. (1 കൊരി. 11:3-10) 2002 ജൂലൈ 15 ലക്കം വീക്ഷാഗോപുരം, പേജ്‌ 27 ഇപ്രകാരം വിശദീകരിക്കുന്നു: “അധ്യയനം എടുക്കുന്ന വ്യക്തി ആധ്യക്ഷ്യം വഹിക്കുന്ന, മുൻകൂട്ടി ക്രമീകരിക്കപ്പെട്ടിരിക്കുന്ന ഒരു പഠനപരിപാടിയാണ്‌ അത്‌. ഇത്തരം സാഹചര്യങ്ങളിൽ, ഒരു അധ്യയന ക്രമീകരണം സഭയുടെ ഒരു അനുബന്ധ ഭാഗം ആയിത്തീരുന്നു. സ്‌നാപനമേറ്റ ഒരു ആണിന്റെ സാന്നിധ്യത്തിൽ സ്‌നാപനമേറ്റ ഒരു സ്‌ത്രീ അത്തരമൊരു അധ്യയനം നിർവഹിക്കുമ്പോൾ, ആ സഹോദരി ഉചിതമായും ശിരോവസ്‌ത്രം ധരിക്കും.” സ്‌നാനമേൽക്കാത്ത പ്രസാധകൻ കൂടെയുള്ളപ്പോഴും ഇതുതന്നെ ബാധകമാകും. അധ്യയനം വീട്ടിൽവെച്ചോ വാതിൽക്കൽവെച്ചോ മറ്റെവിടെവെച്ചോ ആണെങ്കിലും ഇങ്ങനെതന്നെയാണു ചെയ്യേണ്ടത്‌.

ഇതിൽനിന്നും വ്യത്യസ്‌തമായി, വീട്ടുവാതിൽക്കൽവെച്ചുള്ള ഒരു ബൈബിളധ്യയനം ക്രമീകൃതമായ വിധത്തിൽ ആരംഭിച്ചിട്ടില്ലെങ്കിൽ ഒരു സഹോദരന്റെ സാന്നിധ്യത്തിൽ സഹോദരി നടത്തുന്ന മടക്കസന്ദർശനത്തിന്‌ ശിരോവസ്‌ത്രം ധരിക്കേണ്ടതില്ല. ബൈബിളധ്യയനം അവതരിപ്പിച്ചു കാണിക്കാനോ ഏതെങ്കിലും പഠനസഹായിയിൽനിന്നു വിവരങ്ങൾ ചർച്ച ചെയ്യാനോ ആണ്‌ മടക്കസന്ദർശനം നടത്തുന്നതെങ്കിൽപ്പോലും ഇതു ബാധകമാണ്‌. വീട്ടുവാതിൽക്കൽവെച്ചു നടത്തുന്ന ബൈബിളധ്യയനം ലഭിക്കുന്നത്‌ അനേകം പുരോഗമനാത്മകമായ മടക്കസന്ദർശനങ്ങളിൽക്കൂടിയാണ്‌. ആയതിനാൽ, പ്രസാധകർ സാഹചര്യം വിലയിരുത്തി എപ്പോൾമുതൽ ശിരോവസ്‌ത്രം ധരിക്കണമെന്ന കാര്യത്തിൽ ന്യായയുക്തരായിരിക്കണം.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക