മാതൃകാവതരണങ്ങൾ
ജീവിതത്തെക്കുറിച്ചുള്ള സുപ്രധാനചോദ്യ ങ്ങൾക്ക് ഉത്തരം എവിടെ കണ്ടെത്താനാകും?
ലഘുലേഖയുടെ തലക്കെട്ട് കാണാനാകുംവിധം വീട്ടുകാരന് നൽകി ഇപ്രകാരം പറയുക: “ഹലോ. ഞങ്ങൾ ലോകവ്യാപകമായി ഒരു പ്രധാന സന്ദേശം അറിയിക്കുകയാണ്. ഇതാ നിങ്ങളുടെ കോപ്പി.”
ആളില്ലാഭവനങ്ങളിൽ ലഘുലേഖ വെച്ചിട്ട് പോരുകയാണെങ്കിൽ മറ്റുള്ളവർ കാണാത്ത വിധത്തിലും അനാവശ്യമായി മടക്കാതെയും ആണ് വെക്കേണ്ടത്.
വീട്ടുകാരൻ താത്പര്യം കാണിക്കുകയോ സംസാരിക്കാൻ ആഗ്രഹിക്കുകയോ ആണെങ്കിൽ മുൻഭാഗത്തുള്ള വ്യത്യസ്ത ചോദ്യങ്ങൾക്കുള്ള അദ്ദേഹത്തിന്റെ അഭിപ്രായം ആരായുക. ജീവനെ സംബന്ധിച്ച ചോദ്യങ്ങൾക്ക് തിരുവെഴുത്തുപരമായ ഉത്തരങ്ങൾ അറിയാൻ താത്പര്യമാണോ? ലഘുലേഖ തുറന്ന് സങ്കീർത്തനം 119:144, 160 എന്താണ് പറയുന്നതെന്ന് കാണിക്കുക. ബൈബിളിൽനിന്നുള്ള തൃപ്തികരമായ ഉത്തരങ്ങൾ കണ്ടെത്താൻ അദ്ദേഹത്തെ സഹായിക്കുന്ന ഒരു വെബ്സൈറ്റിന്റെ വിവരങ്ങൾ ലഘുലേഖയിൽ ഉണ്ടെന്ന് വിശദീകരിക്കുക. ബൈബിൾ പഠിക്കേണ്ടത് എന്തുകൊണ്ട്? എന്ന വീഡിയോ കാണിക്കാനായേക്കും. മടങ്ങിപ്പോരുന്നതിനു മുമ്പ് ലഘുലേഖയുടെ പിറകുവശത്തുള്ള മൂന്നു ചോദ്യങ്ങൾ കാണിച്ചുകൊണ്ട് ഇതിൽ ഏതാണ് താത്പര്യമുള്ളതെന്നു ചോദിക്കുക. jw.org ഉപയോഗിച്ചുകൊണ്ട് ആ ചോദ്യങ്ങൾക്കുള്ള ബൈബിളിന്റെ ഉത്തരം എങ്ങനെ കണ്ടെത്താമെന്നു കാണിക്കാനായി ഒരു മടക്കസന്ദർശനം ക്രമീകരിക്കുക. മടങ്ങിച്ചെല്ലുമ്പോൾ ബൈബിൾ പഠിപ്പിക്കലുകൾ എന്നതിനു കീഴിലുള്ള ബൈബിൾ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ (BIBLE TEACHINGS > BIBLE QUESTIONS ANSWERED) എന്ന ഭാഗത്തുള്ള ഉത്തരം ചർച്ച ചെയ്യുക. ഇങ്ങനെയൊരു ഭാഗം നിങ്ങളുടെ ഭാഷയിലില്ലെങ്കിൽ ഓൺലൈൻ ലൈബ്രറിയോ അച്ചടിച്ചിട്ടുള്ള അനുയോജ്യമായ പ്രസിദ്ധീകരണമോ ഉപയോഗിച്ച് ഉത്തരം നൽകുക.
നിങ്ങൾ മേഖലാ കൺവെൻഷനുള്ള ക്ഷണക്കത്തും ലഘുലേഖയോടൊപ്പം വിതരണം ചെയ്യുകയാണെങ്കിൽ, രണ്ടും ഒരുമിച്ചു വീട്ടുകാരനു കൊടുക്കുക. അദ്ദേഹത്തോട് ഇപ്രകാരം കൂടി പറയുക. “വരാനിരിക്കുന്ന ഒരു സൗജന്യ പൊതുപരിപാടിയുടെ ക്ഷണക്കത്തും ഇതിനോടൊപ്പം ഉണ്ട്.”
വീക്ഷാഗോപുരം ജൂലൈ – സെപ്റ്റംബർ
വാരാന്തങ്ങളിൽ, സാധ്യമെങ്കിൽ ഇപ്രകാരം പറഞ്ഞുകൊണ്ട് വീക്ഷാഗോപുരത്തിലേക്കു ശ്രദ്ധ ക്ഷണിക്കുക: “വായിക്കാൻ താത്പര്യമാണെങ്കിൽ പുതിയ മാസികകൾ നൽകാൻ ആഗ്രഹിക്കുന്നു. വീക്ഷാഗോപുരത്തിന്റെ ഈ ലക്കത്തിൽ പുകവലി—ദൈവത്തിന്റെ വീക്ഷണം എന്ന മുഖ്യവിഷയം കൊടുത്തിരിക്കുന്നു.”
ഉണരുക! ജൂലൈ – സെപ്റ്റംബർ
വാരാന്തങ്ങളിൽ, സാധ്യമെങ്കിൽ ഇപ്രകാരം പറഞ്ഞുകൊണ്ട് ഉണരുക! മാസികയിലേക്കു ശ്രദ്ധ ക്ഷണിക്കുക: ‘വായിക്കാൻ താത്പര്യമാണെങ്കിൽ പുതിയ മാസികകൾ നൽകാൻ ആഗ്രഹിക്കുന്നു. ഉണരുക!-യുടെ ഈ ലക്കത്തിൽ “ഞാൻ എന്തിനു ജീവിക്കണം?—ജീവിക്കാൻ മൂന്നു കാരണങ്ങൾ” എന്ന വിഷയം പരിചിന്തിക്കുന്നു.’