പുതിയ വെബ്സൈറ്റ് ലഘുലേഖ ഉപയോഗിക്കുക
ജീവിതത്തെക്കുറിച്ചുള്ള സുപ്രധാനചോദ്യങ്ങൾക്ക് ഉത്തരം എവിടെ കണ്ടെത്താനാകും? എന്നതാണ് ലഘുലേഖയുടെ തലക്കെട്ട്. ലഘുലേഖയുടെ പുറകുവശത്തു മൂന്നു ചോദ്യങ്ങൾ കൊടുത്തിരിക്കുന്നു. അവസരം ലഭിക്കുമ്പോൾ, വ്യക്തിക്ക് ഏറ്റവും താത്പര്യമുള്ള ചോദ്യം ഏതാണെന്ന് നയപരമായി ചോദിക്കുക. അദ്ദേഹത്തിനു താത്പര്യമുണ്ടെന്നു തിരിച്ചറിയുന്ന പക്ഷം വെബ്സൈറ്റിലെ ബൈബിൾ ചോദ്യങ്ങളും ഉത്തരങ്ങളും (BIBLE TEACHINGS > BIBLE QUESTIONS ANSWERED) എന്ന ഭാഗത്തേക്കു നയിക്കുക. ദൈവരാജ്യം എന്താണ്, ദൈവരാജ്യം എന്തു നടപ്പിൽവരുത്തും എന്നീ ചോദ്യങ്ങൾക്ക് ഉത്തരം അദ്ദേഹം അവിടെ കണ്ടെത്തും.
ഈ ലഘുലേഖയുടെ കോപ്പികൾ എല്ലായ്പ്പോഴും കൂടെക്കരുതുക. ദൈവരാജ്യത്തിൻകീഴിൽ വരാനിരിക്കുന്ന അത്ഭുതകരമായ ഭാവിയെക്കുറിച്ചു ബൈബിൾ പറയുന്നത് എന്തെന്നു പഠിക്കാൻ അവ ആളുകളെ സഹായിക്കും.