1914-2014 ദൈവരാജ്യഭരണത്തിന്റെ നൂറു വർഷങ്ങൾ!
1922-ൽ ജോസഫ് എഫ്. റഥർഫോർഡ് ധൈര്യത്തോടെ ഇപ്രകാരം പ്രഖ്യാപിച്ചു: “ഇതാ രാജാവ് വാഴുന്നു! . . . രാജാവിനെയും അവന്റെ രാജ്യത്തെയും പ്രസിദ്ധമാക്കുവിൻ.” അദ്ദേഹത്തിന്റെ ഈ ആശ്ചര്യജനകമായ പ്രഖ്യാപനം രാജ്യഭരണത്തിന്റെ നൂറാം വർഷത്തിലും നമ്മെ ആവേശഭരിതരാക്കുന്നു. വെബ്സൈറ്റിലൂടെ ദൈവരാജ്യത്തെക്കുറിച്ചു പഠിക്കാൻ മറ്റുള്ളവരെ സഹായിച്ചുകൊണ്ട് ഈ ആഗസ്റ്റ് മാസം ചരിത്രപ്രധാനമായ ഒന്നാക്കിത്തീർക്കാൻ നമുക്കു കഠിനശ്രമം ചെയ്യാം!