“എനിക്ക് അദ്ദേഹത്തെ വീണ്ടും കണ്ടെത്താൻ കഴിയുന്നില്ല!”
സത്യത്തോട് താത്പര്യം കാണിച്ച ആരെയെങ്കിലുംകുറിച്ച് നിങ്ങൾ ഇപ്രകാരം പറഞ്ഞിട്ടുണ്ടോ? പലതവണ ഈ വ്യക്തിയെ സന്ദർശിക്കാൻ ശ്രമിച്ചെങ്കിലും നിങ്ങൾ നട്ട സത്യത്തിന്റെ വിത്ത് നനയ്ക്കാൻ കഴിഞ്ഞില്ല. (1 കൊരി. 3:6) അനുഭവപരിചയമുള്ള ചില പ്രസാധകർ വീടുകളിൽ കാണാൻ കഴിയാത്ത വ്യക്തികൾക്കു കത്തുകളയക്കുകയോ വാതിലിനരികെ ഒരു കുറിപ്പ് വെക്കുകയോ ചെയ്യുന്നു. ചില പ്രസാധകർ ഈ വ്യക്തിയെ വീട്ടിൽ വീണ്ടും കാണാൻ സാധ്യത കുറവാണ് എന്നു മുൻകൂട്ടിക്കണ്ടുകൊണ്ട് അദ്ദേഹത്തിന്റെ ഫോൺനമ്പർ ചോദിക്കുന്നു. ഒരു വ്യക്തിയെ കത്ത്, ഇ-മെയിൽ, മൊബൈൽ സന്ദേശങ്ങൾ, വാതില്ക്കൽ വെക്കുന്ന കുറിപ്പ്, ഫോൺ എന്നിവ മുഖേന ബന്ധപ്പെടുമ്പോൾ അതെല്ലാം മടക്കസന്ദർശനമായി കണക്കാക്കാവുന്നതാണ്. വീട്ടുകാരൻ വല്ലപ്പോഴുമേ വീട്ടിലുള്ളു എങ്കിൽതന്നെയും അദ്ദേഹത്തിന്റെ താത്പര്യം വളർത്തിയെടുക്കാനാകും.