അതിഥിസത്കാരത്തിലൂടെ “നല്ല കാര്യങ്ങൾ” പങ്കുവെക്കുക (മത്താ. 12:35എ)
നാമെല്ലാം “അതിഥിസത്കാര”ത്തിലൂടെ മറ്റുള്ളവരുമായി “നല്ല കാര്യങ്ങൾ” പങ്കുവെക്കും എന്നതിൽ സംശയമില്ല. (റോമ. 12:13) മറ്റൊരു സഭയിൽനിന്നുള്ള പരസ്യപ്രസംഗകന്റെ യാത്രാ ചെലവു വഹിക്കാനും അതിഥിസത്കാരം കാണിക്കാനും മൂപ്പന്മാർ നേതൃത്വം എടുക്കുന്നു. എന്നിരുന്നാലും സാമ്പത്തികപരിമിതി നിമിത്തമോ മറ്റുള്ളവർ നമ്മുടെ വീട്ടിൽ വരുമ്പോൾ ഉണ്ടാകുന്ന ഉത്കണ്ഠ നിമിത്തമോ നാം അതിഥിസത്കാരം കാണിക്കാൻ മടി കാട്ടിയേക്കാം. മാർത്തയ്ക്ക് യേശു നൽകിയ ഉപദേശം അത്തരം വികാരങ്ങളെ മറികടക്കാൻ നമ്മെ സഹായിക്കും. (ലൂക്കോ. 10:39-42) യേശു ഊന്നിപ്പറഞ്ഞതുപോലെ അതിഥിസത്കാരത്തിന്റെ “നല്ല പങ്കി”ൽ ഉൾപ്പെട്ടിരിക്കുന്നത് കൂട്ടായ്മയും പ്രോത്സാഹനവുമാണ്, മറിച്ച് വിഭവസമൃദ്ധമായ ഭക്ഷണമോ വീടിന്റെ അലങ്കാരമോ അല്ല. ഈ ബുദ്ധ്യുപദേശം ബാധകമാക്കിക്കൊണ്ട് നമുക്കെല്ലാം ദൈവവചനത്തോടുള്ള യോജിപ്പിൽ നമ്മുടെ സഹോദരന്മാരുമായി “നല്ല കാര്യങ്ങൾ” പങ്കുവെക്കാം.—3 യോഹ. 5-8.