മാതൃകാവതരണങ്ങൾ
ഉണരുക! ഏപ്രിൽ – ജൂൺ
“‘ഒരു ദൈവം ഉണ്ടോ?’ എന്ന ചോദ്യത്തിന് ആളുകൾക്ക് പല അഭിപ്രായങ്ങളുണ്ട്. നിങ്ങളുടെ അഭിപ്രായത്തിൽ ഭാവിയെക്കുറിച്ച് ഒരു നല്ല വീക്ഷണം ഉള്ളത് ആർക്കാണ്? ദൈവത്തിൽ വിശ്വസിക്കുന്നവർക്കോ? അതോ അല്ലാത്തവർക്കോ? (മറുപടി ശ്രദ്ധിക്കുക.) അനേകർക്കും പ്രത്യാശ നൽകുന്ന ദൈവത്തിന്റെ വാഗ്ദാനത്തെക്കുറിച്ചുള്ള ഒരു തിരുവെഴുത്ത് ഞാൻ താങ്കളെ കാണിക്കട്ടെ? (വീട്ടുകാരൻ അനുവദിക്കുന്നെങ്കിൽ സങ്കീർത്തനം 37:10, 11 വായിക്കുക.) ദൈവം സ്ഥിതിചെയ്യുന്നുണ്ടോ എന്നു പരിശോധിക്കാൻ നാലു കാരണങ്ങൾ ഈ മാസിക പറയുന്നുണ്ട്.”