ശുശ്രൂഷയിലെ നമ്മുടെ വൈദഗ്ധ്യം വർധിപ്പിക്കുക—ബൈബിളധ്യയനം ആരംഭിക്കുക, ദൈവത്തിൽനിന്നുള്ള സുവാർത്ത! ലഘുപത്രിക ഉപയോഗിച്ചുകൊണ്ട്
എന്തുകൊണ്ട് പ്രധാനം: ക്രിസ്തുശിഷ്യരെ ഉളവാക്കാൻ നാം ദൈവവചനത്തിന്റെ അധ്യാപകർ ആയിരിക്കണം. (മത്താ. 28:19, 20) ലഭിച്ചിരിക്കുന്ന ഉപകരണങ്ങൾ ഉപയോഗിച്ചുകൊണ്ട് നമുക്കെല്ലാവർക്കും ഫലപ്രദമായി സത്യം പഠിപ്പിക്കാനാകും. മറ്റുള്ളവരെ സത്യം പഠിപ്പിക്കാൻ സഹായകരമായ വിധത്തിലാണ് ദൈവത്തിൽനിന്നുള്ള സുവാർത്ത! എന്ന ലഘുപത്രിക പ്രത്യേകാൽ തയ്യാർ ചെയ്തിരിക്കുന്നത്. ആദ്യ സന്ദർശനത്തിൽതന്നെ ഈ ലഘുപത്രിക ഉപയോഗിച്ചുകൊണ്ട് ഒരു ബൈബിളധ്യനം ആരംഭിക്കാനാകും.
മാസത്തിലുടനീളം ഇത് പരീക്ഷിക്കുക:
ബൈബിളധ്യയനം നടത്താനുള്ള ആഗ്രഹത്തിനായി പ്രാർത്ഥിക്കുക. കൂടാതെ ഒരു അധ്യയനം തുടങ്ങുന്നതിനു വേണ്ടിയും യഹോവയോട് യാചിക്കുക. അങ്ങനെ സത്യത്തിന്റെ ഫലപ്രദനായ ഒരു അധ്യാപകൻ ആകുക.—ഫിലി. 2:13.
കുടുംബാരാധനയുടെ സമയത്തും വ്യക്തിപരമായ പഠനവേളകളിലും സമയമെടുത്ത് ഈ അവതരണം ഹൃദയത്തിൽ പതിപ്പിക്കുക. അങ്ങനെയാകുമ്പോൾ ശുശ്രൂഷയിൽ കണ്ടുമുട്ടുന്നവരോട് ബോധ്യത്തോടെ സംസാരിക്കാനും ഒരു ബൈബിളധ്യനം ആരംഭിക്കാനും ആകും.
നാം ശ്രദ്ധിക്കേണ്ടത്: മറ്റുള്ളവർ നമ്മെ നിരീക്ഷിക്കുന്നു എന്ന് മനസ്സിലാക്കുന്നു എങ്കിൽ വീട്ടുവാതിൽക്കൽവെച്ചുള്ള നീണ്ട സംഭാഷണം ഒഴിവാക്കുന്നത് ബുദ്ധിയായിരിക്കും.