ശുശ്രൂഷയിലെ നമ്മുടെ വൈദഗ്ധ്യം വർധിപ്പിക്കുക—പുതിയവരെ പരിശീലിപ്പിച്ചുകൊണ്ട്
എന്തുകൊണ്ട് പ്രധാനം: യേശു “കൽപ്പിച്ചതൊക്കെയും” ചെയ്യണമെങ്കിൽ ശിഷ്യരായിത്തീർന്ന പുതിയവർ മറ്റുള്ളവരെ സത്യം പഠിപ്പിക്കണം. (മത്താ. 28:19, 20) സത്യം പഠിച്ചുകൊണ്ടിരിക്കുന്ന പുതിയവരിൽ പലരും ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽ ചേരാൻ യോഗ്യരാണ്. അവർ തങ്ങളുടെ കുടുംബാംഗങ്ങളോടും കൂട്ടുകാരോടും ഒക്കെ സാക്ഷീകരിക്കുന്നുണ്ട്. എന്നാൽ, പഠിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളിൽ വിലമതിപ്പ് വർധിക്കുകയും എല്ലാത്തരം ആളുകളും സുവാർത്ത കേൾക്കണമെന്ന യഹോവയുടെ ആഗ്രഹം മനസ്സിലാക്കുകയും ചെയ്യുമ്പോൾ അവർ ശുശ്രൂഷയിൽ പങ്കെടുക്കാനുള്ള താത്പര്യം പ്രകടിപ്പിച്ചേക്കാം. (റോമ. 10:13, 14) പുതിയവർ സ്നാനമേൽക്കാത്ത പ്രചാരകർ ആയിത്തീരുമ്പോൾ കൂടുതൽ പരിശീലനം കൊടുത്താൽ അവർ ആത്മീയമായി പുരോഗമിക്കും.—ലൂക്കോസ് 6:40.
മാസത്തിലുടനീളം ഇതു പരീക്ഷിക്കുക:
പുതിയ പ്രചാരകരോടൊപ്പം വീടുതോറുമുള്ള വേലയിൽ ഏർപ്പെടുക. മടക്കസന്ദർശനത്തിനോ ബൈബിളധ്യയനത്തിനോ കൂടെ കൊണ്ടുപോകുക. നിങ്ങൾ പഠിപ്പിച്ച പുതിയ പ്രചാരകൻ ഇല്ലെങ്കിൽ അനുഭവപരിചയം കുറഞ്ഞ വേറൊരു പ്രചാരകനോടൊപ്പം പ്രവർത്തിക്കുക.