ക്രിസ്ത്യാനികളായി ജീവിക്കാം
ദൈവരാജ്യം ഒരു നൂറ്റാണ്ടും കടന്ന്. . .
ദൈവരാജ്യത്തിന്റെ പ്രജകളാകാൻ ആഗ്രഹിക്കുന്നവർ ആ രാജ്യത്തെക്കുറിച്ചും രാജ്യം ഇതിനോടകം എന്തെല്ലാം നേട്ടങ്ങൾ കൈവരിച്ചെന്നും അറിഞ്ഞിരിക്കേണ്ടതുണ്ട്. എന്തുകൊണ്ട്? കാരണം, അങ്ങനെ ചെയ്യുന്നത് ദൈവരാജ്യം ഇപ്പോൾത്തന്നെ ഭരിക്കുന്നു എന്ന വിശ്വാസം അരക്കിട്ടുറപ്പിക്കും. മാത്രമല്ല ആ രാജ്യത്തെക്കുറിച്ച് മറ്റുള്ളവരോടു പറയാൻ അവരുടെ ഹൃദയം അവരെ പ്രേരിപ്പിക്കുകയും ചെയ്യും. (സങ്കീ. 45:1; 49:3) ദൈവരാജ്യം ഒരു നൂറ്റാണ്ടും കടന്ന്. . . എന്ന വീഡിയോ കാണുമ്പോൾ പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടുപിടിക്കുക:
“സൃഷ്ടിപ്പിൻ ഫോട്ടോ നാടകം” കണ്ടവർക്ക് അതു പ്രയോജനം ചെയ്തത് എങ്ങനെ?
സുവാർത്ത ആളുകളുടെ അടുക്കൽ എത്തിക്കാൻ റേഡിയോ സഹായിച്ചത് എങ്ങനെ?
സുവാർത്ത അറിയിക്കാൻ മറ്റെന്തെല്ലാം മാർഗങ്ങളും ഉപയോഗിച്ചു, എന്തു ഫലം ഉണ്ടായി?
ശുശ്രൂഷയ്ക്കു വേണ്ട പരിശീലനം നൽകുന്നതിൽ വർഷംതോറും എന്തെല്ലാം പുരോഗതിയാണുള്ളത്?
ഗിലെയാദ് സ്കൂളിലെ വിദ്യാർഥികൾക്ക് എന്തു പ്രായോഗികപരിശീലനമാണു നൽകിയത്?
യഹോവയുടെ ജനത്തിനു വിദ്യാഭ്യാസം നൽകുന്നതിൽ കൺവെൻഷനുകൾക്ക് എന്തു പങ്കാണുള്ളത്?
ദൈവരാജ്യം ഭരണം നടത്തുന്നു എന്നു വിശ്വസിക്കാൻ നിങ്ങൾക്ക് ഏതു തെളിവാണുള്ളത്?
ദൈവരാജ്യത്തെ പിന്തുണയ്ക്കുന്നു എന്ന് എങ്ങനെ തെളിയിക്കാം?