ദൈവവചനത്തിലെ നിധികൾ | സങ്കീർത്തനങ്ങൾ 79–86
നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി ആരാണ്?
83-ാം സങ്കീർത്തനത്തിന്റെ എഴുത്തുകാരൻ സാധ്യതയനുസരിച്ച് ലേവ്യനായ ആസാഫിന്റെ പിൻഗാമിയും ദാവീദിന്റെ സമകാലികനും ആയ ഒരാളായിരിക്കാം. ശത്രുരാജ്യങ്ങൾ യഹോവയുടെ ജനത്തിന് ഒരു ഭീഷണിയായിരുന്ന കാലഘട്ടത്തിലാണ് ഈ സങ്കീർത്തനം എഴുതിയത്.
സങ്കീർത്തനക്കാരൻ തന്റെ പ്രാർഥനയിൽ സ്വന്തം സുരക്ഷയെക്കാൾ യഹോവയുടെ നാമത്തിനും പരമാധികാരത്തിനും ആണ് പ്രാധാന്യം കൊടുത്തത്
ഇന്നും ദൈവജനം ഒന്നിനു പുറകെ ഒന്നായി പല ആക്രമണങ്ങൾ അഭിമുഖീകരിക്കുന്നു. വിശ്വസ്തതയോടെയുള്ള നമ്മുടെ സഹനശക്തി യഹോവയ്ക്കു മഹത്ത്വം കരേറ്റുന്നു
നമ്മൾ യഹോവയുടെ നാമം അറിയണമെന്ന് ദൈവം ആഗ്രഹിക്കുന്നു
നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി യഹോവയാണെന്ന് പ്രവർത്തനങ്ങളിലൂടെ നമ്മൾ കാണിക്കണം