ദൈവവചനത്തിലെ നിധികൾ | ഉത്തമഗീതം 1-8
ശൂലേംകന്യക—അനുകരിക്കാവുന്ന ഒരു മാതൃക
അവൾ യഹോവയുടെ ആരാധകർക്ക് ഏറ്റവും മികച്ച മാതൃകയായിരിക്കുന്നത് എന്തുകൊണ്ട്?
യഥാർഥസ്നേഹത്തിനായി അവൾ ജ്ഞാനപൂർവം കാത്തിരുന്നു
ഇഷ്ടമാണെന്നു പറഞ്ഞ് വരുന്നവരെയെല്ലാം പ്രണയിക്കുന്നത് ഉചിതമല്ലാത്തതിനാൽ മറ്റുള്ളവരുടെ സ്വാധീനത്തിന് വഴങ്ങിക്കൊടുക്കാൻ അവൾ വിസമ്മതിച്ചു
അവൾ താഴ്മയും വിനയവും ചാരിത്ര്യശുദ്ധിയും ഉള്ളവളായിരുന്നു
സ്വർണംകൊണ്ടോ മുഖസ്തുതികൊണ്ടോ തന്റെ സ്നേഹം വിലയ്ക്കു വാങ്ങാൻ അവൾ അനുവദിച്ചില്ല
നിങ്ങളോടുതന്നെ ചോദിക്കുക:
‘ശൂലേംകന്യകയുടെ ഏതു ഗുണമാണു ഞാൻ അനുകരിക്കാൻ ആഗ്രഹിക്കുന്നത്?’