ദൈവവചനത്തിലെ നിധികൾ | യശയ്യ 58–62
‘യഹോവയുടെ പ്രസാദത്തിന്റെ വർഷം പ്രഖ്യാപിക്കാം’
‘യഹോവയുടെ പ്രസാദത്തിന്റെ വർഷം’ ഒരു അക്ഷരീയവർഷമല്ല
സ്വാതന്ത്ര്യത്തിന്റെ പ്രഖ്യാപനത്തിനു ചെവി കൊടുക്കാൻ സൗമ്യരായ ആളുകൾക്ക് യഹോവ നൽകുന്ന അവസരത്തിന്റെ ഒരു കാലയളവാണ് അത്
ഒന്നാം നൂറ്റാണ്ടിൽ പ്രസാദവർഷം ആരംഭിച്ചത് യേശു ശുശ്രൂഷ തുടങ്ങിയ എ.ഡി. 29-ലാണ്. അത് എ.ഡി. 70-ൽ യരുശലേമിനെ നശിപ്പിച്ചുകൊണ്ടുള്ള യഹോവയുടെ ‘പ്രതികാരദിവസംവരെ’ നീണ്ടു
നമ്മുടെ നാളിൽ പ്രസാദവർഷം ആരംഭിച്ചത് യേശു സ്വർഗത്തിൽ അധികാരം ഏറ്റെടുത്ത 1914-ലാണ്. അത് ‘മഹാകഷ്ടതയോടെ’ അവസാനിക്കും
“നീതിയുടെ വൻമരങ്ങൾ” നൽകിക്കൊണ്ട് യഹോവ തന്റെ ജനത്തെ അനുഗ്രഹിക്കുന്നു
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മരങ്ങൾ വനങ്ങളിൽ ഒരുമിച്ചാണ് വളരാറുള്ളത്. അങ്ങനെ അവ ഒന്നിനൊന്നു താങ്ങായി നിൽക്കുന്നു
ഈ മരങ്ങളുടെ വേരുപടലങ്ങൾ കെട്ടുപിണഞ്ഞുകിടക്കുന്നതുകൊണ്ട് കൊടുങ്കാറ്റിൽപ്പോലും വീഴാതെ നിൽക്കാനുള്ള ശക്തിയും ഉറപ്പും ഇവയ്ക്കുണ്ട്
വൻമരങ്ങളുടെ തണൽ വളർന്നുവരുന്ന കുഞ്ഞുതൈകൾക്കു സംരക്ഷണമേകുന്നു, അവയിൽനിന്ന് വീഴുന്ന ഇലകൾ മണ്ണിനെ വളക്കൂറുള്ളതാക്കുന്നു
‘നീതിയുടെ വൻമരങ്ങളായ’ അഭിഷിക്തരിൽ ബാക്കിയുള്ളവർ ലോകമെങ്ങുമുള്ള ക്രിസ്തീയസഭയിലെ അംഗങ്ങൾക്കു പിന്തുണയും സംരക്ഷണവും നൽകുന്നു