ക്രിസ്‌ത്യാനികളായി ജീവിക്കാം
ഇനി എനിക്ക് എന്നാണു സഹായ മുൻനിരസേവനം ചെയ്യാനാകുന്നത്?
യഹോവയുടെ ജനം സ്വമനസ്സാലെയുള്ള കാഴ്‌ചകൾ അർപ്പിക്കുമെന്ന് യഹസ്‌കേലിന്റെ ദേവാലയദർശനം വെളിപ്പെടുത്തുന്നു. അങ്ങനെയെങ്കിൽ, നമുക്ക് ഓരോരുത്തർക്കും എങ്ങനെ സ്‌തുതികളാകുന്ന ബലികൾ അർപ്പിക്കാം?—എബ്ര 13:15, 16.
സഹായ മുൻനിരസേവനം ചെയ്യുന്നതാണ് അതിനുള്ള ഏറ്റവും നല്ല ഒരു വഴി. അഞ്ചു ശനിയാഴ്‌ചകളോ അഞ്ചു ഞായറാഴ്‌ചകളോ ഉള്ള നിരവധി മാസങ്ങൾ 2018 സേവനവർഷത്തിലുണ്ട്. മുഴുസമയജോലിയുള്ളതുകൊണ്ട് കൂടുതലും വാരാന്തങ്ങളിൽ ശുശ്രൂഷയിൽ പങ്കെടുക്കുന്നവർക്ക് ഇത് ഒരു വലിയ സഹായമായിരിക്കും. അതുപോലെ മാർച്ച്, ഏപ്രിൽ മാസങ്ങളിലും സർക്കിട്ട് മേൽവിചാരകന്റെ സന്ദർശനം നടക്കുന്ന മാസത്തിലും പ്രചാരകർക്ക് 30 മണിക്കൂറോ 50 മണിക്കൂറോ ചെയ്‌തുകൊണ്ടും സഹായ മുൻനിരസേവനം ചെയ്യാനാകും.
എന്നാൽ സഹായ മുൻനിരസേവനം ചെയ്യാൻ നമ്മുടെ സാഹചര്യങ്ങൾ ഒരു തടസ്സമാണെങ്കിലോ? എങ്കിലും നമുക്കു ശുശ്രൂഷയുടെ ഗുണമേന്മ വർധിപ്പിക്കാനാകും. ഒരുപക്ഷേ ഇപ്പോൾ ചെയ്യുന്നതിലും കൂടുതൽ ചെയ്യാനുമായേക്കും. നമ്മുടെ സാഹചര്യങ്ങൾ എന്തായാലും 2018 സേവനവർഷത്തിൽ നമ്മുടെ ഏറ്റവും നല്ലത് ദൈവത്തിനു കൊടുക്കാൻ യഹോവയോടുള്ള സ്‌നേഹം നമ്മളെ പ്രേരിപ്പിക്കട്ടെ!—ഹോശ 14:2.
സബീന ഹെർണാണ്ടസ് സഹോദരിയുടെ തീക്ഷ്‌ണത എനിക്ക് എങ്ങനെ അനുകരിക്കാം?
യഹോവയുടെ സഹായത്താൽ എനിക്ക് എന്തും ചെയ്യാൻ കഴിയും എന്ന വീഡിയോ കണ്ടിട്ട് പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകുക:
യഹോവയുടെ സേവനത്തിൽ കൂടുതൽ ചെയ്യാൻ സബീന സഹോദരിയെ എന്താണു പ്രേരിപ്പിക്കുന്നത്?
സബീന സഹോദരിയുടെ മാതൃക നിങ്ങൾക്ക് ഒരു പ്രോത്സാഹനമായിരിക്കുന്നത് എങ്ങനെയാണ്?
2018 സേവനവർഷത്തിൽ നിങ്ങൾക്കു സഹായ മുൻനിരസേവനം ചെയ്യാൻ കഴിയുന്ന മാസം/മാസങ്ങൾ താഴെ എഴുതുക: