ദൈവവചനത്തിലെ നിധികൾ | ആമോസ് 1-9
“യഹോവയെ അന്വേഷിക്കൂ, ജീവിച്ചിരിക്കൂ!”
യഹോവയെ അന്വേഷിക്കുകയെന്നാൽ എന്താണ് അർഥം?
യഹോവയെക്കുറിച്ച് പഠിച്ചുകൊണ്ടേയിരിക്കുക, ദൈവികനിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിക്കുക എന്നാണ് അതിന്റെ അർഥം
യഹോവയെ അന്വേഷിക്കുന്നതു നിറുത്തിയപ്പോൾ ഇസ്രായേല്യർക്ക് എന്തു സംഭവിച്ചു?
‘മോശമായതു വെറുത്ത് നല്ലതിനെ സ്നേഹിക്കുന്നത്’ അവർ നിറുത്തി
അവർ തങ്ങളെത്തന്നെ പ്രസാദിപ്പിക്കുന്നതിൽ ശ്രദ്ധ പതിപ്പിച്ചു
യഹോവയിൽനിന്നുള്ള നിർദേശങ്ങൾ അവർ അവഗണിച്ചു
തന്നെ അന്വേഷിക്കുന്നതിന് യഹോവ എന്തെല്ലാം സഹായങ്ങളാണു നമുക്കു തന്നിരിക്കുന്നത്?