ദൈവവചനത്തിലെ നിധികൾ | മീഖ 1-7
യഹോവ എന്താണു നമ്മളിൽനിന്ന് പ്രതീക്ഷിക്കുന്നത്?
യഹോവയ്ക്കു നമ്മുടെ പരിമിതികൾ അറിയാം. നമുക്കു കൊടുക്കാൻ കഴിയുന്നതിലും അധികം യഹോവ നമ്മളിൽനിന്ന് ആവശ്യപ്പെടില്ല. സഹോദരങ്ങളുമായി ഒരു നല്ല ബന്ധമുണ്ടായിരിക്കുന്നതു സത്യാരാധനയുടെ ഒരു സുപ്രധാനഭാഗമായിട്ടാണ് യഹോവ കാണുന്നത്. യഹോവ നമ്മുടെ യാഗങ്ങൾ സ്വീകരിക്കണമെങ്കിൽ നമ്മൾ സഹോദരങ്ങളോടു സ്നേഹത്തോടെയും ആദരവോടെയും ഇടപെടണം.