ക്രിസ്ത്യാനികളായി ജീവിക്കാം
സോഷ്യൽ നെറ്റ്വർക്കുകൾ—ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ ഒഴിവാക്കുക
എന്തുകൊണ്ട് പ്രധാനം: പല ഉപകരണങ്ങളുടെയും കാര്യംപോലെതന്നെ സോഷ്യൽ നെറ്റ്വർക്കുകൾക്കും ഗുണവുമുണ്ട്, ദോഷവുമുണ്ട്. ചില ക്രിസ്ത്യാനികൾ ഇതു പാടേ ഒഴിവാക്കുന്നു. മറ്റു ചില ക്രിസ്ത്യാനികൾ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ഇടയ്ക്കിടെ ബന്ധപ്പെടുന്നതിന് ഇത് ഉപയോഗിക്കുന്നു. എന്നാൽ നമ്മൾ സോഷ്യൽ നെറ്റ്വർക്കുകൾ ബുദ്ധിഹീനമായി ഉപയോഗിച്ചാൽ നമ്മുടെ സത്പേരിനും ആത്മീയതയ്ക്കും കോട്ടംതട്ടിയേക്കാം. നമ്മൾ അങ്ങനെ ചെയ്യുന്നതു കാണാനാണു സാത്താൻ ആഗ്രഹിക്കുന്നത്. അപകടങ്ങൾ തിരിച്ചറിഞ്ഞ് അവ ഒഴിവാക്കാൻ യേശുവിനെപ്പോലെ നമുക്കു ദൈവവചനത്തിലെ തത്ത്വങ്ങൾ ഉപയോഗിക്കാം.—ലൂക്ക 4:4, 8, 12.
ഒഴിവാക്കേണ്ട അപകടങ്ങൾ:
വളരെയധികം സമയം ഇതിനുവേണ്ടി ചെലവഴിക്കുന്നത്. സോഷ്യൽ നെറ്റ്വർക്കുകളും സോഷ്യൽ മീഡിയയും ഉപയോഗിച്ചുകൊണ്ട് മണിക്കൂറുകൾ ചെലവഴിച്ചാൽ ആത്മീയകാര്യങ്ങൾക്കുവേണ്ടിയുള്ള വിലപ്പെട്ട സമയമായിരിക്കും നമുക്കു നഷ്ടപ്പെടുക
ബൈബിൾതത്ത്വങ്ങൾ: എഫ 5:15, 16; ഫിലി 1:10
മോശമായ കാര്യങ്ങൾ കാണുന്നത്. വികാരങ്ങളെ ഉത്തേജിപ്പിക്കുന്ന ചിത്രങ്ങൾ നോക്കുന്നത് അശ്ലീലത്തിന് അടിമയാകുന്നതിലേക്കോ അധാർമികതയിലേക്കോ ഒരുവനെ നയിച്ചേക്കാം. വിശ്വാസത്യാഗികൾ ഇടുന്ന പ്രസിദ്ധീകരണങ്ങളും അത്തരക്കാരുടെ ബ്ലോഗുകളും വായിക്കുന്ന ഒരാളുടെ വിശ്വാസത്തിനു ക്ഷതമേൽക്കാൻ ഇടയുണ്ട്
ബൈബിൾതത്ത്വങ്ങൾ: മത്ത 5:28; ഫിലി 4:8
അനുചിതമായ അഭിപ്രായങ്ങളും ഫോട്ടോകളും പോസ്റ്റ് ചെയ്യുന്നത്. ഹൃദയം വഞ്ചകമായതുകൊണ്ട് അനുചിതമായ അഭിപ്രായങ്ങളും ഫോട്ടോകളും സോഷ്യൽ നെറ്റ്വർക്കിൽ പോസ്റ്റ് ചെയ്യാൻ ഒരാൾക്കു തോന്നിയേക്കാം. എന്നാൽ അങ്ങനെ ചെയ്യുന്നത് അയാളുടെ സത്പേരിനു കളങ്കം ചാർത്തിയേക്കാം, ആത്മീയമായി വീണുപോകുകയും ചെയ്തേക്കാം
ബൈബിൾതത്ത്വങ്ങൾ: റോമ 14:13; എഫ 4:29
സോഷ്യൽ നെറ്റ്വർക്കുകൾ ബുദ്ധിപൂർവം ഉപയോഗിക്കുക എന്ന വീഡിയോ കണ്ടിട്ട് പിൻവരുന്ന സാഹചര്യങ്ങൾ എങ്ങനെ ഒഴിവാക്കാമെന്ന് അവലോകനം ചെയ്യുക: