വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb22 മാർച്ച്‌ പേ. 9
  • ആരൊക്കെയാണ്‌ നിങ്ങളുടെ ഓൺലൈൻ സുഹൃത്തുക്കൾ?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ആരൊക്കെയാണ്‌ നിങ്ങളുടെ ഓൺലൈൻ സുഹൃത്തുക്കൾ?
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
  • സമാനമായ വിവരം
  • സോഷ്യൽ നെറ്റ്‌വർക്കിങ്‌—ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ ഒഴിവാക്കുക
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2018)
  • സോഷ്യൽ നെറ്റ്‌വർക്കിങ്‌—ഞാൻ അറിഞ്ഞിരിക്കേണ്ടത്‌—ഭാഗം 2
    ഉണരുക!—2012
  • കുട്ടികൾ ഇന്റർനെറ്റിൽ മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ടത്‌
    ഉണരുക!—2009
  • വെല്ലുവിളി നേരിടാൻ യുവജനങ്ങൾക്കു സഹായം
    ഉണരുക!—2007
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
mwb22 മാർച്ച്‌ പേ. 9

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവിക്കാം

ആരൊ​ക്കെ​യാണ്‌ നിങ്ങളു​ടെ ഓൺലൈൻ സുഹൃ​ത്തു​ക്കൾ?

“സ്‌നേ​ഹം​കൊ​ണ്ടോ ബഹുമാ​നം​കൊ​ണ്ടോ ഒരാൾ മറ്റൊ​രാ​ളു​മാ​യി അടുക്കു​മ്പോ​ഴാണ്‌” അവർ രണ്ടു​പേ​രും സുഹൃ​ത്തു​ക്ക​ളാ​കു​ന്നത്‌. ഉദാഹ​ര​ണ​ത്തിന്‌, ഗൊല്യാ​ത്തി​നെ കൊല ചെയ്‌ത ആ സംഭവ​ത്തി​നു ശേഷം യോനാ​ഥാ​നും ദാവീ​ദും ഉറ്റസു​ഹൃ​ത്തു​ക്ക​ളാ​യി. (1ശമു 18:1) അവർക്കു രണ്ടു പേർക്കും നല്ല ഗുണങ്ങൾ ഉണ്ടായി​രു​ന്നു. അതാണ്‌ അവരെ പരസ്‌പരം അടുപ്പി​ച്ചത്‌. അതു​കൊണ്ട്‌ ഉറ്റ സുഹൃ​ത്തു​ക്കൾ ആകാൻ പരസ്‌പരം നന്നായി അറിയണം. ഒരു വ്യക്തിയെ നന്നായി അറിയ​ണ​മെ​ങ്കിൽ അതിനു സമയവും ശ്രമവും വേണം. എന്നാൽ സോഷ്യൽ നെറ്റ്‌വർക്കു​ക​ളിൽ സുഹൃ​ത്തു​ക്കളെ കിട്ടാൻ ഒരൊറ്റ ‘ക്ലിക്ക്‌’ മതിയാ​കും. ഓൺലൈൻ സുഹൃ​ത്തു​ക്കൾ അവരുടെ യഥാർഥ​മു​ഖം മറച്ചു​വെ​ച്ചേ​ക്കാം. കാരണം നമ്മളോട്‌ എന്തൊക്കെ പറയണ​മെന്ന്‌ അവർ മുന്ന​മേ​തന്നെ ചിന്തി​ച്ചു​വെ​ച്ചി​ട്ടു​ണ്ടാ​കും. തങ്ങളെ​ക്കു​റിച്ച്‌ മറ്റുള്ള​വർക്ക്‌ ഒരു നല്ല ചിത്രം കൊടു​ക്കാൻ മാത്ര​മാ​യി​രി​ക്കും അവർ ശ്രമി​ക്കുക. അതു​കൊണ്ട്‌ സൂക്ഷി​ച്ചു​വേണം ഓൺ​ലൈ​നിൽ സുഹൃ​ത്തു​ക്കളെ തിര​ഞ്ഞെ​ടു​ക്കാൻ. ഒരു പരിച​യ​വു​മി​ല്ലാത്ത ആളുകൾ നിങ്ങൾക്ക്‌ ‘ഫ്രണ്ട്‌ റിക്വസ്റ്റ്‌’ അയച്ചാൽ ആ സൗഹൃദം വേണ്ടെന്നു വെക്കാൻ ഒരു മടിയും തോന്ന​രുത്‌. അവർക്ക്‌ വിഷമ​മാ​കു​മ​ല്ലോ എന്ന്‌ ചിന്തി​ക്കു​ന്നത്‌ വിഡ്‌ഢി​ത്ത​മാ​യി​രി​ക്കും. ഇത്തരം അപകട​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ച്ചിട്ട്‌ ചിലർ സോഷ്യൽ നെറ്റ്‌വർക്കു​കൾ ഉപയോ​ഗി​ക്കേ​ണ്ടെന്നു തീരു​മാ​നി​ച്ചി​ട്ടുണ്ട്‌. എന്നാൽ സോഷ്യൽ നെറ്റ്‌വർക്ക്‌ ഉപയോ​ഗി​ക്കാ​നാണ്‌ നിങ്ങൾ ആഗ്രഹി​ക്കു​ന്ന​തെ​ങ്കിൽ എന്തൊക്കെ കാര്യങ്ങൾ ഓർത്തി​രി​ക്കണം?

സോഷ്യൽ നെറ്റ്‌വർക്കു​കൾ ബുദ്ധി​പൂർവം ഉപയോ​ഗി​ക്കുക എന്ന വീഡി​യോ കാണുക. എന്നിട്ട്‌ ഈ ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കണ്ടെത്തുക:

  • “സോഷ്യൽ നെറ്റ്‌വർക്കുകൾ ബുദ്ധിപൂർവം ഉപയോഗിക്കുക” എന്ന വീഡിയോയിലെ ഒരു രംഗം. തന്റെതന്നെ ചിത്രങ്ങൾ ടിവിയിൽ കണ്ട്‌ ഞെട്ടിനിൽക്കുന്ന പെൺകുട്ടി.

    എന്തെങ്കി​ലും ഫോ​ട്ടോ​ക​ളോ കുറി​പ്പു​ക​ളോ പോസ്റ്റ്‌ ചെയ്യു​ന്ന​തി​നു മുമ്പ്‌ നമ്മൾ എന്തൊക്കെ ചിന്തി​ക്കണം?

  • “സോഷ്യൽ നെറ്റ്‌വർക്കുകൾ ബുദ്ധിപൂർവം ഉപയോഗിക്കുക” എന്ന വീഡിയോയിലെ ഒരു രംഗം. പരുക്കരായ രണ്ട്‌ ആളുകൾ സോഷ്യൽ മീഡിയയിലെ ഒരു പോസ്റ്റ്‌ കാണിക്കുമ്പോൾ ഒരു ചെറുപ്പക്കാരൻ തന്റെ മുഖം മറയ്‌ക്കുന്നു.

    ഓൺലൈൻ സുഹൃ​ത്തു​ക്കളെ നമ്മൾ ശ്രദ്ധ​യോ​ടെ തിര​ഞ്ഞെ​ടു​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

  • “സോഷ്യൽ നെറ്റ്‌വർക്കുകൾ ബുദ്ധിപൂർവം ഉപയോഗിക്കുക” എന്ന വീഡിയോയിലെ ഒരു രംഗം. രാത്രി മുഴുവൻ ലാപ്‌ടോപ്പിൽ നോക്കിക്കൊണ്ടിരുന്ന ശേഷം അതിൽ തലയുംവെച്ച്‌ ഒരു ആൺകുട്ടി ഉറങ്ങുന്നു.

    സോഷ്യൽ നെറ്റ്‌വർക്കു​കൾ ഉപയോ​ഗി​ക്കുന്ന സമയത്തിന്‌ ഒരു പരിധി വെക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?—എഫ 5:15, 16

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക