ക്രിസ്ത്യാനികളായി ജീവിക്കാം
ശുശ്രൂഷയിലെ വൈദഗ്ധ്യം വർധിപ്പിക്കുക—JW.ORG പരിചയപ്പെടുത്തുക
എന്തുകൊണ്ട് പ്രധാനം: പഠിപ്പിക്കാനുള്ള ഉപകരണങ്ങൾ എന്ന ഭാഗത്തെ ഓരോ പ്രസിദ്ധീകരണവും jw.org-നെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. സന്ദർശകകാർഡിന്റെയും ജീവിതത്തെക്കുറിച്ചുള്ള സുപ്രധാനചോദ്യങ്ങൾക്ക് ഉത്തരം എവിടെ കണ്ടെത്താനാകും? എന്ന ലഘുലേഖയുടെയും മുഖ്യ ഉദ്ദേശ്യംതന്നെ ആളുകളെ നമ്മുടെ വെബ്സൈറ്റ് പരിചയപ്പെടുത്തുക എന്നതാണ്. jw.org ഉപയോഗിച്ചുകൊണ്ട്, ‘പഠിപ്പിക്കാനുള്ള ഉപകരണങ്ങൾ’ എന്ന ഭാഗത്തുനിന്നുള്ള ഒരു പ്രസിദ്ധീകരണത്തിന്റെ ഇലക്ട്രോണിക് കോപ്പി ഇ-മെയിൽ ചെയ്യാനോ അതിന്റെ ലിങ്ക് അയച്ചുകൊടുക്കാനോ കഴിയും. മറ്റൊരു ഭാഷ സംസാരിക്കുന്ന വ്യക്തിയോടു സാക്ഷീകരിക്കുമ്പോൾ ഇതു വിശേഷിച്ചും സഹായകരമാണ്. ആളുകൾ ചോദിക്കുന്ന പല ചോദ്യങ്ങൾക്കുമുള്ള ഉത്തരം പഠിപ്പിക്കാനുള്ള ഉപകരണങ്ങളിലെ പ്രസിദ്ധീകരണങ്ങളിൽ കണ്ടെന്നുവരില്ല. എന്നാൽ വെബ്സൈറ്റ് പരിചയപ്പെടുത്തുകയാണെങ്കിൽ ശുശ്രൂഷയിൽ നമുക്കു കൂടുതൽ ഫലപ്രദരാകാൻ കഴിയും.
എങ്ങനെ ചെയ്യാം:
“ബൈബിൾപഠിപ്പിക്കലുകൾ” എന്ന ഭാഗം ഉപയോഗിക്കുക. ഉദാഹരണത്തിന് മക്കളെ വളർത്തുന്നതിനെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്ന ഒരു അപ്പനോടോ അമ്മയോടോ സംസാരിക്കുകയാണെങ്കിൽ ബൈബിൾപഠിപ്പിക്കലുകൾ > വിവാഹവും കുടുംബവും എന്നതിനു കീഴിൽ നോക്കുക.
“പ്രസിദ്ധീകരണങ്ങൾ” എന്ന ഭാഗം ഉപയോഗിക്കുക. നിങ്ങൾ സ്കൂളിൽ ഒരു സഹപാഠിയോട് അനൗപചാരികമായി സാക്ഷീകരിക്കുകയാണെന്നിരിക്കട്ടെ. യുവജനങ്ങൾ ചോദിക്കുന്ന 10 ചോദ്യങ്ങളും ഉത്തരങ്ങളും എന്ന ലഘുപത്രിക ഷെയർ ചെയ്യാൻ പ്രസിദ്ധീകരണങ്ങൾ > പുസ്തകങ്ങളും പത്രികകളും എന്നതിനു കീഴിൽ നോക്കുക.
“ഞങ്ങളെക്കുറിച്ച്” എന്ന ഭാഗം ഉപയോഗിക്കുക. നമ്മുടെ വിശ്വാസങ്ങളെക്കുറിച്ചുള്ള ചെറിയ വിവരണം വായിക്കാൻ ആഗ്രഹിക്കുന്ന ഒരു സഹപ്രവർത്തകനോടു സാക്ഷീകരിക്കുമ്പോൾ ഞങ്ങളെക്കുറിച്ച് > സാധാരണ ചോദിക്കാറുള്ള ചോദ്യങ്ങൾ എന്നതിനു കീഴിൽ നോക്കുക.
JW.ORG പരിചയപ്പെടുത്തുക എന്ന വീഡിയോ കണ്ടിട്ട് പിൻവരുന്ന സാഹചര്യങ്ങളിലുള്ളവരെ സഹായിക്കാനുള്ള വിവരങ്ങൾ വെബ്സൈറ്റിൽ എവിടെ കണ്ടെത്താമെന്നു പറയുക:
ഒരു നിരീശ്വരവാദി
അടുത്ത കാലത്ത് ഏതെങ്കിലും ദുരന്തത്തിന് ഇരയായ വ്യക്തി
നിഷ്ക്രിയനായ ഒരു സഹോദരൻ / സഹോദരി
നിങ്ങൾ മടക്കസന്ദർശനം നടത്തുന്ന ഒരാൾ നമ്മുടെ പ്രവർത്തനങ്ങൾക്കുള്ള പണം എവിടെനിന്നാണു ലഭിക്കുന്നതെന്ന് അറിയാൻ ആഗ്രഹിക്കുന്നു
മറ്റൊരു രാജ്യത്തുനിന്നുള്ള ഒരാൾക്കു സ്വന്തം നാട്ടിൽ തിരിച്ച് എത്തുമ്പോൾ മീറ്റിങ്ങ് നടക്കുന്ന സ്ഥലം കണ്ടെത്തണം