ക്രിസ്ത്യാനികളായി ജീവിക്കാം
അനുദിനജീവിതത്തിനു വേണ്ട ജ്ഞാനമൊഴികൾ—Jw.Org-ൽനിന്ന്
ബുദ്ധിമുട്ടു നിറഞ്ഞ ഈ അവസാനകാലത്തെ പ്രശ്‌നങ്ങൾ നേരിടാൻ ദൈവവചനം നമ്മളെ പൂർണമായും ഒരുക്കുന്നു. (2തിമ 3:1, 16, 17) പക്ഷേ, നമ്മൾ ഒരു പ്രത്യേകപ്രശ്നം നേരിടുമ്പോൾ അതിനു പറ്റിയ ബൈബിൾതത്ത്വങ്ങൾ എങ്ങനെ കണ്ടെത്താം? ഉദാഹരണത്തിന്, കുട്ടികളെ എങ്ങനെ നന്നായി വളർത്താം എന്നു ചിന്തിക്കുന്ന മാതാവോ പിതാവോ ആണോ നിങ്ങൾ? അല്ലെങ്കിൽ വിശ്വാസത്തിന്റെ പരിശോധനകൾ നേരിടുന്ന ഒരു കൗമാരക്കാരനാണോ? ഭാര്യ അല്ലെങ്കിൽ ഭർത്താവ് മരിച്ചുപോയതിന്റെ ദുഃഖത്തിൽ കഴിയുന്ന ഒരാളാണോ? ഇതുപോലുള്ള അനേകം സാഹചര്യങ്ങളിൽ നമ്മളെ സഹായിക്കുന്ന ബൈബിൾതത്ത്വങ്ങൾ jw.org-ൽ കണ്ടെത്താനാകും.—സുഭ 2:3-6.
jw.org-ലെ ‘തുടക്കം’ പേജിൽനിന്ന് ബൈബിൾപഠിപ്പിക്കലുകൾ എന്ന ഭാഗം തിരഞ്ഞെടുക്കുക. (ചിത്രം 1 കാണുക.) അവിടെ ക്ലിക്ക് ചെയ്യുമ്പോൾ പല വിഷയങ്ങൾ തരംതിരിച്ച് കൊടുത്തിരിക്കുന്നത് കാണാം, അതിൽ നിങ്ങൾക്കു വേണ്ടതു തിരഞ്ഞെടുക്കുക. അല്ലെങ്കിൽ, ലൈബ്രറി > ലേഖനപരമ്പര എന്ന ഭാഗം തിരഞ്ഞെടുക്കുക, അതിൽ നിങ്ങൾക്കു വേണ്ട വിഷയം കണ്ടെത്തുക. (ചിത്രം 2 കാണുക.) JW ലൈബ്രറിയിലും ഇതേപോലെ, വിഷയങ്ങൾ തരംതിരിച്ച് കൊടുത്തിട്ടുണ്ട്.a ഇങ്ങനെ വെബ്സൈറ്റിൽനിന്നോ JW ലൈബ്രറിയിൽനിന്നോ ലേഖനങ്ങൾ കണ്ടെത്തുന്നതു നിങ്ങൾ ആസ്വദിക്കും. അല്ലെങ്കിൽ, നിങ്ങൾക്കു വേണ്ട ഒരു പ്രത്യേക വിഷയം കണ്ടെത്താൻ jw.org-ൽ ആ വിഷയം ടൈപ്പ് ചെയ്‌ത് സെർച്ച് ചെയ്താലും മതി.
താഴെ കൊടുത്തിരിക്കുന്ന വിഷയങ്ങൾ ടൈപ്പ് ചെയ്‌ത് സെർച്ച് ചെയ്യുക, നിങ്ങൾ വായിക്കാൻ ഇഷ്ടപ്പെടുന്ന ലേഖനങ്ങൾ എഴുതിവെക്കുക.
കുട്ടികളെ വളർത്തൽ
കൗമാരപ്രായത്തിലെ വിഷാദം
ഇണയുടെ മരണം
a ചില പരമ്പരകളിലെ എല്ലാം ലേഖനങ്ങളും jw.org-ൽ മാത്രമേ ലഭ്യമായിട്ടുള്ളൂ.