ക്രിസ്ത്യാനികളായി ജീവിക്കാം
പല ഭാഷക്കാരുള്ള പ്രദേശത്ത് പരസ്പരധാരണയോടെ പ്രവർത്തിക്കുക
തങ്ങളുടെ സ്വന്തം ഭാഷയിൽ രാജ്യസന്ദേശം കേൾക്കുമ്പോൾ ആളുകൾ അതു ശ്രദ്ധിക്കാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടായിരിക്കാം എ.ഡി. 33-ലെ പെന്തിക്കോസ്തിൽ “ആകാശത്തിനു കീഴെയുള്ള എല്ലാ രാജ്യങ്ങളിൽനിന്നും ഭക്തരായ ജൂതന്മാർ,” സാധ്യതയനുസരിച്ച് എബ്രായയോ ഗ്രീക്കോ പോലുള്ള പൊതുവായ ഒരു ഭാഷ സംസാരിക്കുന്നവരായിരുന്നെങ്കിലും, യരുശലേമിൽ വന്നപ്പോൾ അവരുടെ “സ്വന്തം ഭാഷയിൽ” സന്തോഷവാർത്ത കേൾക്കാൻ യഹോവ അവസരമൊരുക്കിയത്. (പ്രവൃ 2:5, 8) ഇന്ന് പല ഭാഷക്കാരുള്ള പ്രദേശത്ത്, വ്യത്യസ്തഭാഷകളിലുള്ള സഭകളുടെ വയൽസേവന പ്രദേശം ഇടകലർന്ന് കിടക്കുകയായിരിക്കാം. വ്യവസ്ഥാപിതമല്ലാത്ത രീതിയിൽ പ്രവർത്തിച്ചുകൊണ്ട് വീട്ടുകാരെ മുഷിപ്പിക്കുന്നത് ഒഴിവാക്കാനും അതേസമയം എല്ലാവരെയും സന്തോഷവാർത്ത അറിയിക്കാനും അത്തരം സഭകളിലെ പ്രചാരകർക്ക് എങ്ങനെ സഹകരിച്ചുപ്രവർത്തിക്കാം?
കൂടിയാലോചിക്കുക (സുഭ 15:22): സന്തോഷവാർത്ത അറിയിക്കുന്നതിന് എല്ലാ സഭകൾക്കും സ്വീകാര്യമായ ഒരു പദ്ധതി ആവിഷ്കരിക്കാൻ സേവനമേൽവിചാരകന്മാർ ഒരുമിച്ച് കൂടിവന്ന് ആലോചിക്കണം. മറ്റു ഭാഷയിലുള്ള സഭകളുടെ പ്രദേശം ചെറുതാണെങ്കിൽ, അവരുടെ ഭാഷാപ്രദേശത്തുള്ള വീടുകളിൽ നിങ്ങൾ കയറാതിരിക്കാൻ അവർ ആഗ്രഹിച്ചേക്കാം. എന്നാൽ അവരുടെ പ്രദേശം വളരെ വലുതാണ്, അവരെക്കൊണ്ട് പ്രവർത്തിച്ചുതീർക്കാൻ കഴിയുന്നില്ല, സാഹചര്യം അതാണെങ്കിൽ നിങ്ങൾ എല്ലാ വീട്ടിലും സന്തോഷവാർത്ത അറിയിക്കാനും തങ്ങളുടെ ഭാഷാപ്രദേശത്തെ താത്പര്യം കാണിച്ച ആളുകളുടെ വിവരങ്ങൾ നിങ്ങൾ കൈമാറാനും അവർ ആഗ്രഹിച്ചേക്കാം. (od 93 ¶37) അല്ലെങ്കിൽ അവരുടെ ഭാഷ സംസാരിക്കുന്ന ആളുകളെ കണ്ടെത്താനും താത്പര്യക്കാരുടെ മേൽവിലാസം കൈമാറാനും നിങ്ങളുടെ സഭയോടു അവർ സഹായം അഭ്യർഥിച്ചേക്കാം. (km 7/12 5, ചതുരം) ചില വീടുകളിൽ, വീട്ടിലുള്ളവർ ഒന്നിലധികം ഭാഷകൾ സംസാരിക്കുന്നവരായിരിക്കും എന്ന കാര്യവും മനസ്സിൽപ്പിടിക്കുക. ബന്ധപ്പെട്ട വിവരസംരക്ഷണ നിയമങ്ങൾക്ക് അനുസരിച്ചായിരിക്കണം പ്രദേശം പ്രവർത്തിച്ചുതീർക്കാനുള്ള ക്രമീകരണങ്ങൾ.
സഹകരിച്ച് പ്രവർത്തിക്കുക (എഫ 4:16): സേവന മേൽവിചാരകൻ തരുന്ന എല്ലാ നിർദേശങ്ങളും അനുസരിക്കുക. മറ്റൊരു ഭാഷ താത്പര്യമുള്ള ഒരു വ്യക്തിക്കു നിങ്ങൾ ബൈബിൾപഠനം നടത്തുന്നുണ്ടോ? അദ്ദേഹത്തിന്റെ ഭാഷ സംസാരിക്കുന്ന, അടുത്തുള്ള ഒരു സഭയ്ക്കോ ഗ്രൂപ്പിനോ ആ പഠനം കൈമാറുന്നെങ്കിൽ ആ വ്യക്തി അൽപ്പംകൂടി വേഗത്തിൽ പുരോഗതി പ്രാപിച്ചേക്കാം.
തയ്യാറാകുക (സുഭ 15:28; 16:1): നിങ്ങളുടെ പ്രദേശത്ത് നിങ്ങൾ കണ്ടുമുട്ടുന്ന ഒരു വീട്ടുകാരൻ മറ്റൊരു ഭാഷ സംസാരിക്കുന്നയാളാണെങ്കിൽ, നിങ്ങളാലാകുന്നതുപോലെ സന്തോഷവാർത്ത അറിയിക്കുക. നിങ്ങളുടെ പ്രദേശത്ത് ഏതൊക്കെ ഭാഷകൾ സംസാരിക്കുന്ന ആളുകളാണുള്ളതെന്ന് ചിന്തിച്ചിട്ട് നിങ്ങളുടെ മൊബൈൽ ഫോണിലോ ടാബിലോ ആ ഭാഷയിലുള്ള പ്രസിദ്ധീകരണങ്ങൾ നേരത്തേതന്നെ ഡൗൺലോഡ് ചെയ്യുക. വേറെ ചില ഭാഷകളിൽക്കൂടി അഭിവാദനം ചെയ്യാൻ പഠിക്കുന്നതിനു JW ഭാഷാസഹായി ആപ്ലിക്കേഷൻ നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്.