ദൈവവചനത്തിലെ-നിധികൾ | 2 കൊരിന്ത്യർ 11–13
പൗലോസിന്റെ ‘ജഡത്തിലെ മുള്ള്’
ബൈബിളിൽ മിക്കപ്പോഴും ആലങ്കാരികമായ അർഥത്തിൽ മുള്ള് എന്ന വാക്ക് ഉപയോഗിച്ചിട്ടുണ്ട്. മറ്റുള്ളവരെ വേദനിപ്പിക്കുന്ന കുഴപ്പക്കാരായ ആളുകളെയും പ്രശ്നമായിത്തീരാവുന്ന കാര്യങ്ങളെയും കുറിക്കാൻ ഈ വാക്ക് ഉപയോഗിച്ചിട്ടുണ്ട്. (സംഖ 33:55; സുഭ 22:5; യഹ 28:24) തന്റെ ‘ജഡത്തിലെ മുള്ളിനെക്കുറിച്ച്’ പൗലോസ് എഴുതിയപ്പോൾ, അപ്പോസ്തലൻ എന്ന പൗലോസിന്റെ സ്ഥാനത്തെയോ അദ്ദേഹത്തിന്റെ പ്രവർത്തനത്തെയോ ചോദ്യം ചെയ്ത കള്ളയപ്പോസ്തലന്മാരെയും മറ്റുള്ളവരെയും ആയിരിക്കാം അർഥമാക്കിയത്. എന്നാൽ പൗലോസിന്റെ “ജഡത്തിലെ മുള്ള്” മറ്റ് എന്തെങ്കിലും ആയിരിക്കാനുള്ള സാധ്യതയുമുണ്ട്. താഴെ കൊടുത്തിരിക്കുന്ന തിരുവെഴുത്തുകളിൽനിന്ന് എന്തു സൂചനയാണു കിട്ടുന്നത്?
നിങ്ങളുടെ ‘ജഡത്തിലെ മുള്ള്’ എന്താണ്?
സഹിച്ചുനിൽക്കാനുള്ള സഹായത്തിനായി നിങ്ങൾക്ക് എങ്ങനെ യഹോവയിൽ ആശ്രയിക്കാം?