ദൈവവചനത്തിലെ നിധികൾ | 2 തെസ്സലോനിക്യർ 1-3
നിയമനിഷേധി വെളിച്ചത്ത് വരുന്നു
ഈ വാക്യങ്ങളിൽ പൗലോസ് എന്തിനെക്കുറിച്ചാണു പറയുന്നത്?
‘തടസ്സം’ (6-ാം വാക്യം)—സാധ്യതയനുസരിച്ച് അപ്പോസ്തലന്മാർ
‘വെളിപ്പെടുന്നത്’ (6-ാം വാക്യം)—അപ്പോസ്തലന്മാരുടെ മരണശേഷം, വിശ്വാസത്യാഗികളായ ക്രിസ്‌ത്യാനികൾ കാപട്യത്തോടെ പ്രവർത്തിക്കാനും വ്യാജമായ കാര്യങ്ങൾ പരസ്യമായി പഠിപ്പിക്കാനും തുടങ്ങി
“നിയമലംഘനത്തിന്റെ ശക്തി നിഗൂഢമായി പ്രവർത്തിക്കുന്നു” (7-ാം വാക്യം)—പൗലോസിന്റെ കാലത്ത് “നിയമനിഷേധി” ആരാണെന്നു വ്യക്തമല്ലായിരുന്നു
“നിയമനിഷേധി” (8-ാം വാക്യം)—ഒരു കൂട്ടമെന്ന നിലയിൽ, ഇന്ന് അതു ക്രൈസ്തവലോകത്തിലെ പുരോഹിതന്മാരാണ്
“തന്റെ സാന്നിധ്യം വ്യക്തമാകുന്ന സമയത്ത്” ‘യേശു നിയമനിഷേധിയെ നിഗ്രഹിക്കും’ (8-ാം വാക്യം)—“നിയമനിഷേധി” ഉൾപ്പെടെ സാത്താന്റെ വ്യവസ്ഥിതിയിലെ എല്ലാ ഘടകങ്ങളെയും നശിപ്പിച്ചുകൊണ്ട് യേശു രാജാവെന്ന നിലയിലുള്ള തന്റെ സാന്നിധ്യം വ്യക്തമാക്കും
ഉത്സാഹത്തോടെയും അടിയന്തിരതയോടെയും പ്രസംഗിക്കാൻ ഈ വാക്യങ്ങൾ നിങ്ങളെ എങ്ങനെയാണു പ്രോത്സാഹിപ്പിക്കുന്നത്?