ക്രിസ്‌ത്യാനികളായി ജീവിക്കാം
ദൈവവചനത്തെ നിങ്ങൾ എത്രത്തോളം വിലമതിക്കുന്നുണ്ട്?
ബൈബിളിൽ അതിന്റെ രചയിതാവായ യഹോവയുടെ ചിന്തകളും വാക്കുകളും ആണ് അടങ്ങിയിരിക്കുന്നത്. (2പത്ര 1:20, 21) യഹോവ പരമാധികാരിയാണെന്നു ദൈവരാജ്യഭരണത്തിലൂടെ തെളിയുമെന്നു ബൈബിൾ ഉറപ്പു തരുന്നു. നല്ല അവസ്ഥകൾ ഈ ഭൂമിയിൽ പെട്ടെന്നുതന്നെ വരുമെന്ന പ്രത്യാശ എല്ലാ മനുഷ്യർക്കും ബൈബിൾ കൊടുക്കുന്നു. കൂടാതെ, നമ്മുടെ സ്വർഗീയപിതാവായ യഹോവയുടെ സ്‌നേഹം നിറഞ്ഞ വ്യക്തിത്വം അത് വെളിപ്പെടുത്തുകയും ചെയ്യുന്നു.—സങ്ക 86:15.
യഹോവയുടെ വാക്കുകൾ വിലമതിക്കാൻ നമുക്ക് ഓരോരുത്തർക്കും പല കാരണങ്ങൾ കാണും. എന്നാൽ ബൈബിൾ ദിവസവും വായിച്ചുകൊണ്ടും അതിനു ചേർച്ചയിൽ ജീവിച്ചുകൊണ്ടും നമ്മൾ ആ വിലമതിപ്പ് കാണിക്കുന്നുണ്ടോ? “അങ്ങയുടെ നിയമം ഞാൻ എത്ര പ്രിയപ്പെടുന്നു!” എന്നു പാടിയ സങ്കീർത്തനക്കാരന്റെ അതേ മനോഭാവം നമ്മുടെ പ്രവൃത്തികളിലും കാണട്ടെ.—സങ്ക 119:97.
അവർ ബൈബിളിനെ വിലമതിച്ചു—ശകലങ്ങൾ (വില്യം ടിൻഡെയ്‌ൽ) എന്ന വീഡിയോ കാണുക. എന്നിട്ട് പിൻവരുന്ന ചോദ്യങ്ങളുടെ ഉത്തരം കണ്ടെത്തുക:
വില്യം ടിൻഡെയ്‌ൽ എന്തുകൊണ്ടാണു ബൈബിളിന്റെ ചില ഭാഗങ്ങൾ പരിഭാഷ ചെയ്യാൻ തീരുമാനിച്ചത്?
ബൈബിൾ പരിഭാഷപ്പെടുത്താനുള്ള ടിൻഡെയ്‌ലിന്റെ ശ്രമങ്ങൾ ശ്രദ്ധേയമായിരുന്നത് എന്തുകൊണ്ട്?
ടിൻഡെയ്‌ൽ ബൈബിളിന്റെ പ്രതികൾ ഇംഗ്ലണ്ടിലേക്കു കടത്തിയത് എങ്ങനെ?
ദൈവവചനത്തെ വിലമതിക്കുന്നെന്നു നമുക്ക് എങ്ങനെ കാണിക്കാം?