ക്രിസ്ത്യാനികളായി ജീവിക്കാം
താഴ്മ കാണിക്കുക—പൊങ്ങച്ചം പറയാതിരിക്കുക
ആത്മപ്രശംസയും പൊങ്ങച്ചവും അഹങ്കാരത്തിന്റെ ലക്ഷണങ്ങളാണ്, കേൾവിക്കാർക്ക് അതിൽനിന്ന് ഒരു പ്രയോജനവും കിട്ടുന്നില്ല. അതുകൊണ്ട് ബൈബിൾ പറയുന്നു: “നിന്റെ വായല്ല, മറ്റുള്ളവരാണു നിന്നെ പുകഴ്ത്തേണ്ടത്.”—സുഭ 27:2.
യഹോവയുടെ കൂട്ടുകാരാകാം—താഴ്മ കാണിക്കുക എന്ന വീഡിയോ കാണുക. എന്നിട്ട് പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക:
ആളുകൾ സാധാരണ എന്തിനെപ്പറ്റിയൊക്കെയാണ് വീമ്പിളക്കാറുള്ളത്?
ഡേവിഡ് കൂട്ടുകാരനോട് എന്തിനെപ്പറ്റിയാണ് വീമ്പിളക്കിയത്?
ഡേവിഡിന്റെ പിതാവ്, താഴ്മ കാണിക്കേണ്ടതിന്റെ പ്രാധാന്യം അവനു മനസ്സിലാക്കിക്കൊടുത്തത് എങ്ങനെ?
താഴ്മയുള്ളവരായിരിക്കാൻ 1 പത്രോസ് 5:5 നമ്മളെ സഹായിക്കുന്നത് എങ്ങനെ?