ക്രിസ്ത്യാനികളായി ജീവിക്കാം
യഹോവ തന്റെ ജനത്തെ സംരക്ഷിക്കുന്നു
ആദ്യത്തെ പെസഹ പ്രധാനപ്പെട്ട ഒരു സംഭവമായിരുന്നു. ആ രാത്രിയിൽ ഈജിപ്തുകാരുടെ മൂത്ത ആൺമക്കളെല്ലാം കൊല്ലപ്പെട്ടു. ഇത് അറിഞ്ഞ് ഫറവോൻ മോശയോട് ഇങ്ങനെ ആജ്ഞാപിച്ചു: “പോകൂ! എത്രയും വേഗം നിങ്ങളും നിങ്ങളുടെ ഇസ്രായേൽ ജനവും എഴുന്നേറ്റ് എന്റെ ജനത്തിന്റെ ഇടയിൽനിന്ന് പോകൂ. നിങ്ങൾ പറഞ്ഞതുപോലെതന്നെ, പോയി യഹോവയെ സേവിച്ചുകൊള്ളൂ.” (പുറ 12:31) അങ്ങനെ, തന്റെ ജനത്തിനുവേണ്ടി താൻ എപ്പോഴും പ്രവർത്തിക്കുമെന്ന് യഹോവ തെളിയിച്ചു.
യഹോവയുടെ ജനത്തിന്റെ ആധുനികകാലചരിത്രം നോക്കിയാലും യഹോവ തന്റെ ജനത്തെ വഴിനയിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നുണ്ട് എന്നതു വ്യക്തമാണ്. ലോകാസ്ഥാനത്തുള്ള “യഹോവയുടെ പേരിനായി ഒരു ജനം” എന്ന മ്യൂസിയം ഈ വിഷയമാണ് ചർച്ച ചെയ്യുന്നത്.
വാർവിക്ക് മ്യൂസിയം ടൂർ: “യഹോവയുടെ പേരിനായി ഒരു ജനം” എന്ന വീഡിയോ കാണുക. എന്നിട്ട് പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക:
ബൈബിളിൽ വിശ്വാസം വളർത്താൻ അന്നുവരെ ഇല്ലാതിരുന്ന ഏത് ഉപാധിയാണ് ബൈബിൾവിദ്യാർഥികൾ 1914-ൽ രൂപകല്പന ചെയ്‌തത്, അത് എത്രത്തോളം വിജയിച്ചു?
1916-ലും 1918-ലും വിശ്വാസത്തിന്റെ ഏതു പരിശോധനകളാണുണ്ടായത്, യഹോവ സംഘടനയെ വഴിനയിക്കുന്നുണ്ട് എന്നതിന് എന്തു തെളിവുണ്ടായിരുന്നു?
മറ്റുള്ളവരിൽനിന്ന് എതിർപ്പു നേരിട്ടിട്ടും യഹോവയുടെ ജനം വിശ്വാസത്തിനുവേണ്ടി ഉറച്ചുനിന്നത് എങ്ങനെ?
1935-ൽ യഹോവയുടെ ജനത്തിന് ഏതു പുതിയ ഗ്രാഹ്യമാണ് ലഭിച്ചത്, അത് അവരെ സ്വാധീനിച്ചത് എങ്ങനെ?
ഈ മ്യൂസിയം സന്ദർശിച്ച ഒരാളാണു നിങ്ങളെങ്കിൽ, യഹോവ തന്റെ ജനത്തെ വഴിനയിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നുണ്ടെന്ന നിങ്ങളുടെ വിശ്വാസം ശക്തിപ്പെടുത്തുന്ന എന്തെല്ലാമാണ് കണ്ടത്?