വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb20 ഒക്‌ടോബർ പേ. 3
  • യഹോവയുമായുള്ള നിങ്ങളുടെ ബന്ധം വിലയേറിയതായി കാണുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യഹോവയുമായുള്ള നിങ്ങളുടെ ബന്ധം വിലയേറിയതായി കാണുക
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2020
  • സമാനമായ വിവരം
  • വിഗ്രഹാരാധനക്കെതിരെ സൂക്ഷിക്കേണ്ടതെന്തുകൊണ്ട്‌?
    വീക്ഷാഗോപുരം—1993
  • സകലതരം വിഗ്രഹാരാധനക്കുമെതിരെ സൂക്ഷിക്കുക
    വീക്ഷാഗോപുരം—1993
  • യഹോവയുമായി നിങ്ങൾക്ക്‌ എത്രത്തോളം ബന്ധമുണ്ട്‌?
    2015 വീക്ഷാഗോപുരം
  • യഹോവയെ സ്‌നേഹിക്കാൻ മറ്റുള്ളവരെ പഠിപ്പിക്കുക
    നമ്മുടെ രാജ്യ ശുശ്രൂഷ—2008
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2020
mwb20 ഒക്‌ടോബർ പേ. 3
ചിത്രങ്ങൾ: ഒരു വ്യക്തി യഹോവയുമായുള്ള തന്റെ ബന്ധം ശക്തമാക്കുന്നു. 1. അദ്ദേഹം പ്രാർഥിക്കുന്നു. മുകളിലേക്ക്‌ കാണിച്ചിരിക്കുന്ന ഒരു അമ്പടയാളം. 2. അദ്ദേഹം ബൈബിൾ വായിക്കുന്നു. താഴേയ്‌ക്ക്‌ കാണിച്ചിരിക്കുന്ന ഒരു അമ്പടയാളം.

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

യഹോ​വ​യു​മാ​യുള്ള നിങ്ങളു​ടെ ബന്ധം വില​യേ​റി​യ​താ​യി കാണുക

യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ ഒരു പ്രത്യേ​ക​പ​ദ​വി​യുണ്ട്‌, പരമാ​ധി​കാ​രി​യാം കർത്താ​വായ യഹോ​വ​യു​മാ​യി അടുത്ത, വ്യക്തി​പ​ര​മായ ബന്ധം ആസ്വദി​ക്കാ​നുള്ള പദവി. സമർപ്പിച്ച്‌, സ്‌നാ​ന​മേറ്റ ക്രിസ്‌ത്യാ​നി​ക​ളെന്ന നിലയിൽ ആ ബന്ധം നമുക്ക്‌ കൂടു​തൽക്കൂ​ടു​തൽ ശക്തമാ​ക്കാ​നും കഴിയും. യഹോവ തന്റെ പുത്ര​നി​ലൂ​ടെ നമ്മളെ തന്നി​ലേക്ക്‌ ആകർഷി​ച്ചു. (യോഹ 6:44) യഹോവ നമ്മുടെ പ്രാർഥ​നകൾ ശ്രദ്ധി​ക്കു​ക​യും ചെയ്യുന്നു.—സങ്ക 34:15.

ദൈവ​വു​മാ​യി നമുക്കുള്ള അമൂല്യ​മായ ആ ബന്ധം നമുക്ക്‌ എങ്ങനെ സംരക്ഷി​ക്കാം? ഇസ്രാ​യേ​ല്യർ ചെയ്‌ത​തു​പോ​ലുള്ള തെറ്റായ കാര്യങ്ങൾ നമ്മൾ ഒഴിവാ​ക്കണം എന്നതാണ്‌ ഒരു കാര്യം. യഹോ​വ​യു​മാ​യി ഒരു ഉടമ്പടി​ബ​ന്ധ​ത്തി​ലേക്കു വന്ന്‌ അധികം വൈകാ​തെ, ഇസ്രാ​യേ​ല്യർ ഒരു സ്വർണ​ക്കാ​ള​ക്കു​ട്ടി​യെ ഉണ്ടാക്കു​ക​യും വിഗ്ര​ഹാ​രാ​ധി​ക​ളാ​കു​ക​യും ചെയ്‌തു. (പുറ 32:7, 8; 1കൊ 10:7, 11, 14) നമുക്കു സ്വയം ചോദി​ക്കാം: ‘തെറ്റു ചെയ്യാൻ പ്രലോ​ഭ​ന​മു​ണ്ടാ​കു​മ്പോൾ ഞാൻ എങ്ങനെ​യാ​ണു പ്രതി​ക​രി​ക്കു​ന്നത്‌? യഹോ​വ​യു​മാ​യുള്ള ബന്ധം ഞാൻ വില​പ്പെ​ട്ട​താ​യി കാണു​ന്നെന്ന്‌ എന്റെ പ്രവൃ​ത്തി​കൾ തെളി​യി​ക്കു​ന്നു​ണ്ടോ?’ യഹോ​വ​യോട്‌ ആഴമായ സ്‌നേ​ഹ​മു​ണ്ടെ​ങ്കിൽ, യഹോവ വെറു​ക്കുന്ന കാര്യങ്ങൾ വിട്ടോ​ടാൻ നമുക്ക്‌ എളുപ്പ​മാ​യി​രി​ക്കും.—സങ്ക 97:10.

യഹോവയുമായുള്ള നിങ്ങളു​ടെ ബന്ധം കാത്തു​കൊ​ള്ളുക (കൊലോ 3:5) എന്ന വീഡി​യോ കാണുക. എന്നിട്ട്‌ പിൻവ​രുന്ന ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കണ്ടെത്തുക:

  • എന്താണ്‌ അത്യാ​ഗ്രഹം?

  • നമ്മൾ അത്യാ​ഗ്ര​ഹ​വും വിഗ്ര​ഹാ​രാ​ധ​ന​യും ഒഴിവാ​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

  • വ്യഭി​ചാ​ര​വും വിഗ്ര​ഹാ​രാ​ധ​ന​യും എങ്ങനെ​യാ​ണു പരസ്‌പരം ബന്ധപ്പെ​ട്ടി​രി​ക്കു​ന്നത്‌?

  • എല്ലാവ​രും, പ്രത്യേ​കിച്ച്‌ സംഘട​ന​യിൽ ഉത്തരവാ​ദി​ത്വ​ങ്ങ​ളു​ള്ളവർ, ഇണയുടെ ആവശ്യ​ങ്ങൾക്കാ​യി കരുതു​ന്നു​ണ്ടെന്ന്‌ ഉറപ്പു വരു​ത്തേ​ണ്ടത്‌ എന്തു​കൊണ്ട്‌?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക