ദൈവവചനത്തിലെ നിധികൾ | ലേവ്യ 4–5
നിങ്ങളുടെ ഏറ്റവും നല്ലത് യഹോവയ്ക്കു കൊടുക്കുക
യഹോവയുമായി സമാധാനം സ്ഥാപിക്കാൻ ഇസ്രായേലിൽ ആർക്കും ദാരിദ്ര്യം ഒരു തടസ്സമായില്ല. ഏറ്റവും പാവപ്പെട്ട ഇസ്രായേല്യർക്കുപോലും സ്വീകാര്യമായ യാഗങ്ങൾ അർപ്പിക്കാൻ കഴിയുമായിരുന്നു, അത് അവരുടെ ഏറ്റവും നല്ലതായിരിക്കണമെന്നു മാത്രം. ധാന്യപ്പൊടിവരെ അർപ്പിക്കാമായിരുന്നു, പക്ഷേ അതു ‘നേർത്തതായിരിക്കാൻ’ യഹോവ പ്രതീക്ഷിച്ചു. വിശിഷ്ടാതിഥികൾക്കായാണ് അത്തരം ധാന്യപ്പൊടി ഉപയോഗിച്ചിരുന്നത്. (ഉൽ 18:6) സാഹചര്യങ്ങൾ കാരണം യഹോവയ്ക്കു കൊടുക്കാൻ കഴിയുന്നതിനു നമുക്കും പരിമിതികൾ കണ്ടേക്കാം, പക്ഷേ നമ്മൾ അർപ്പിക്കുന്ന ഏറ്റവും നല്ല “സ്തുതികളാകുന്ന ബലി” യഹോവ സ്വീകരിക്കും.—എബ്ര 13:15.
ഒരുപക്ഷേ പണ്ടത്തെ അത്ര ആരോഗ്യമോ ബലമോ ഇല്ലാത്തതുകൊണ്ട് മുമ്പത്തെപ്പോലെ ഇപ്പോൾ ചെയ്യാൻ കഴിയുന്നില്ലെങ്കിൽ ഇത് നിങ്ങളെ എങ്ങനെയാണു പ്രോത്സാഹിപ്പിക്കുന്നത്?