ക്രിസ്ത്യാനികളായി ജീവിക്കാം | പുതിയ സേവനവർഷത്തേക്ക് ലക്ഷ്യങ്ങൾ വെക്കാം
മുൻനിരസേവനം
ആത്മീയലക്ഷ്യങ്ങൾ വെക്കുന്നത്, നമ്മുടെ ആരോഗ്യവും സമയവും ഏറ്റവും നന്നായി ഉപയോഗിക്കാൻ സഹായിക്കും. ഓർക്കുക, അന്ത്യം വരാൻ ഇനി കുറച്ച് സമയമേ ബാക്കിയുള്ളൂ. (1കൊ 9:26; എഫ 5:15, 16) വരുന്ന സേവനവർഷത്തേക്കു ലക്ഷ്യങ്ങൾ വെക്കുന്നതിനെക്കുറിച്ച് കുടുംബാരാധനയുടെ സമയത്ത് നിങ്ങൾക്കു ചിന്തിക്കാനാകുമോ? അതിനു സഹായിക്കുന്ന ചില ലേഖനങ്ങൾ ഈ പഠനസഹായിയിലുണ്ട്. നിങ്ങൾക്ക് ആ ലക്ഷ്യങ്ങളെക്കുറിച്ച് പ്രാർഥനാപൂർവം ചിന്തിക്കാം.—യാക്ക 1:5.
ഉദാഹരണത്തിന്, കുടുംബത്തിലെ ബാക്കിയുള്ളവരുടെയെല്ലാം സഹായത്തോടെ ഒരാൾക്കെങ്കിലും സാധാരണ മുൻനിരസേവനം തുടങ്ങാനാകുമോ? മണിക്കൂർ വ്യവസ്ഥയിൽ എത്തിച്ചേരുമോ എന്നു നിങ്ങൾക്കു സംശയമുണ്ടെങ്കിൽ നിങ്ങളുടെ അതേ സാഹചര്യത്തിലുള്ള മുൻനിരസേവകരോട് സംസാരിക്കുക. (സുഭ 15:22) വേണമെങ്കിൽ നിങ്ങളുടെ കുടുംബാരാധനയിൽ ഒരു മുൻനിരസേവകനെ ക്ഷണിച്ച് അദ്ദേഹത്തോടു കാര്യങ്ങൾ ചോദിച്ചറിയാം. എന്നിട്ട് നിങ്ങൾക്ക് എങ്ങനെ മണിക്കൂറിൽ എത്തിച്ചേരാൻ പറ്റും എന്ന് അറിയാൻ പലപല പട്ടികകൾ ഉണ്ടാക്കിനോക്കുക. നിങ്ങൾ മുമ്പ് ഒരു മുൻനിരസേവകനായിരുന്നെങ്കിൽ അതു വീണ്ടും തുടങ്ങാൻ സാഹചര്യം അനുവദിക്കുന്നുണ്ടോ എന്നും ചിന്തിക്കാം.
കുടുംബത്തിലെ ചിലർക്കൊക്കെ ഒന്നോ അതിലധികമോ മാസങ്ങളിൽ സഹായ മുൻനിരസേവനം ചെയ്യാൻ കഴിയുമോ? നിങ്ങൾക്ക് അധികസമയം വയൽസേവനം ചെയ്യാനുള്ള ആരോഗ്യമില്ലെങ്കിൽ ഓരോ ദിവസവും കുറച്ച് സമയം പ്രവർത്തിച്ചാൽ ഒരുപക്ഷേ സഹായ മുൻനിരസേവനം ചെയ്യാനാകും. നിങ്ങൾ മുഴുസമയം ജോലി ചെയ്യുന്ന ഒരാളാണോ? അതോ സ്കൂളിൽ പഠിക്കുന്ന ഒരാളാണോ? എങ്കിൽ അവധിദിവസമുള്ള മാസമോ അഞ്ചു വാരാന്തങ്ങളുള്ള ഒരു മാസമോ നിങ്ങൾക്കു തിരഞ്ഞെടുക്കാനായേക്കും. നിങ്ങൾ മുൻനിരസേവനം ചെയ്യാൻ ഉദ്ദേശിക്കുന്ന മാസവും അതിനുള്ള പട്ടികയും കലണ്ടറിൽ എഴുതിവെക്കുക.—സുഭ 21:5.
ധൈര്യമുള്ള . . . മുൻനിരസേവകർ എന്ന വീഡിയോ കാണുക. എന്നിട്ട് ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തുക:
മുൻനിരസേവനത്തിനുവേണ്ടി ത്യാഗങ്ങൾ ചെയ്യുന്നവരെ യഹോവ പരിപാലിക്കുമെന്ന് ആമൻഡ് സഹോദരിയുടെ അനുഭവം കാണിക്കുന്നത് എങ്ങനെ?