ദൈവവചനത്തിലെ നിധികൾ
വിവാഹയിണയെ ജ്ഞാനത്തോടെ തിരഞ്ഞെടുക്കുക
വ്യാജദൈവങ്ങളെ ആരാധിച്ചിരുന്ന സ്ത്രീകളെ ശലോമോൻ വിവാഹം കഴിച്ചു (1രാജ 11:1, 2; w18.07 18 ¶7)
പതിയെപ്പതിയെ ഭാര്യമാർ ശലോമോനെ യഹോവയിൽനിന്ന് അകറ്റി (1രാജ 11:3-6; w19.01 15 ¶6)
ശലോമോനു നേരെ യഹോവയുടെ കോപം ആളിക്കത്തി (1രാജ 11:9, 10; w18.07 19 ¶9)
“കർത്താവിൽ മാത്രമേ” വിവാഹം കഴിക്കാവൂ എന്നു ദൈവവചനം ഏകാകികളായ ക്രിസ്ത്യാനികളെ ഉപദേശിക്കുന്നു. (1കൊ 7:39) എങ്കിലും, സ്നാനപ്പെട്ടു എന്നതുകൊണ്ട് മാത്രം ഒരു വ്യക്തി നല്ല ഒരു ഇണ ആയിക്കൊള്ളണമെന്നില്ല. യഹോവയെ മുഴുഹൃദയത്തോടെ സേവിക്കാൻ ആ വ്യക്തി നിങ്ങളെ സഹായിക്കുമോ? താൻ യഹോവയെ ആഴമായി സ്നേഹിക്കുന്ന ഒരാളാണെന്ന് ഇക്കാലംകൊണ്ട് അയാൾ തെളിയിച്ചിട്ടുണ്ടോ? വിവാഹത്തിനു സമ്മതിക്കുന്നതിനു മുമ്പ്, കുറച്ച് സമയമെടുത്ത് ആ വ്യക്തിയെ അടുത്തറിയാൻ ശ്രമിക്കുക.