വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb23 മാർച്ച്‌ പേ. 13
  • ബൈബിൾപഠന വീഡിയോകൾ എങ്ങനെ ഉപയോഗിക്കാം?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ബൈബിൾപഠന വീഡിയോകൾ എങ്ങനെ ഉപയോഗിക്കാം?
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
  • സമാനമായ വിവരം
  • ശുശ്രൂഷയിലെ വൈദഗ്‌ധ്യം വർധിപ്പിക്കുക—പഠിപ്പിക്കാൻ വീഡിയോകൾ ഉപയോഗിക്കുക
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2016)
  • പഠിപ്പിക്കുന്നതിന്‌ ദൃശ്യസഹായികൾ
    നമ്മുടെ രാജ്യ ശുശ്രൂഷ—2006
  • സാക്ഷ്യം നൽകുന്ന വീഡിയോകളുടെ പ്രഭാവം
    നമ്മുടെ രാജ്യ ശുശ്രൂഷ—2002
  • യഹോവയുടെ സാക്ഷികൾ തയ്യാറാക്കിയിരിക്കുന്ന ബൈബിൾപഠന പരിപാടി എന്താണ്‌?
    യഹോവയുടെ സാക്ഷികളെക്കുറിച്ച്‌ സാധാരണ ചോദിക്കാറുള്ള ചോദ്യങ്ങൾ
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
mwb23 മാർച്ച്‌ പേ. 13
“ബൈബിൾ പഠിക്കേണ്ടത്‌ എന്തുകൊണ്ട്‌?—ദൈർഘ്യമേറിയത്‌” എന്ന വീഡിയോ ഒരു സഹോദരി ഒരു സ്‌ത്രീയെ ടാബിൽ കാണിക്കുന്നു.

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവിക്കാം

ബൈബിൾപഠന വീഡി​യോ​കൾ എങ്ങനെ ഉപയോ​ഗി​ക്കാം?

ശുശ്രൂ​ഷ​യിൽ ഉപയോ​ഗി​ക്കാൻ, ബൈബിൾപ​ഠ​ന​ത്തെ​ക്കു​റിച്ച്‌ പറയുന്ന നാല്‌ വീഡി​യോ​ക​ളുണ്ട്‌. ഇതിൽ ഓരോ​ന്നി​ന്റെ​യും ഉദ്ദേശ്യം എന്താണ്‌?

  • ബൈബിൾ പഠി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?—ദൈർഘ്യ​മേ​റി​യത്‌: ഈ വീഡി​യോ​യു​ടെ ഉദ്ദേശ്യം, ഏതു മതപശ്ചാ​ത്ത​ല​ത്തിൽപ്പെട്ട ആളുക​ളു​ടെ​യും ഉള്ളിൽ ബൈബി​ളി​നോ​ടുള്ള താത്‌പ​ര്യം ഉണർത്തുക എന്നതാണ്‌. ജീവി​ത​ത്തി​ലെ പ്രധാ​ന​പ്പെട്ട ചോദ്യ​ങ്ങൾക്കു ബൈബിൾ തരുന്ന ഉത്തരം പരി​ശോ​ധി​ക്കാൻ അതു പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. ഒരു ഉദാഹ​ര​ണ​മെന്ന നിലയിൽ, അങ്ങനെ​യൊ​രു ചോദ്യ​വും അതിനുള്ള ഉത്തരവും ആ വീഡി​യോ​യിൽ കൊടു​ത്തി​ട്ടുണ്ട്‌. എങ്ങനെ ഒരു ബൈബിൾപ​ഠ​ന​ത്തി​നാ​യി അപേക്ഷി​ക്കാ​മെ​ന്നും അതിലുണ്ട്‌.

  • ബൈബിൾ പഠി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? (ഹ്രസ്വ​വീ​ഡി​യോ): ദൈർഘ്യ​മേ​റിയ വീഡി​യോ​യു​ടെ അതേ ഉദ്ദേശ്യം​ത​ന്നെ​യാണ്‌ ഇതിനും, പക്ഷേ അതിന്റെ മൂന്നി​ലൊന്ന്‌ ദൈർഘ്യ​മേ ഉള്ളൂ. അധികം സംസാ​രി​ക്കാൻ സമയമി​ല്ലാത്ത വീടു​ക​ളിൽ, ഈ വീഡി​യോ കുറച്ചു​കൂ​ടെ നല്ലതാ​യി​രി​ക്കും.

  • ബൈബി​ള​ധ്യ​യനം—അത്‌ എന്താണ്‌?: നമ്മുടെ സൗജന്യ ബൈബിൾപ​ഠ​ന​പ​രി​പാ​ടി​യിൽ താത്‌പ​ര്യം ഉണർത്താ​നും അതി​നെ​ക്കു​റി​ച്ചുള്ള ചില ചോദ്യ​ങ്ങൾക്ക്‌ ഉത്തരം നൽകാ​നും ആണ്‌ ഇതു തയ്യാറാ​ക്കി​യി​രി​ക്കു​ന്നത്‌. എങ്ങനെ ഒരു ബൈബിൾപ​ഠ​ന​ത്തിന്‌ അപേക്ഷി​ക്കാ​മെ​ന്നും ഇതിലുണ്ട്‌.

  • ബൈബിൾപ​ഠ​ന​ത്തി​ലേക്കു സ്വാഗതം: ബൈബിൾവി​ദ്യാർഥി​കളെ കാണി​ക്കാ​നാണ്‌ ഈ വീഡി​യോ. ജീവിതം ആസ്വദി​ക്കാം പുസ്‌ത​ക​ത്തി​ന്റെ രണ്ടാം പേജി​ലാണ്‌ ഈ വീഡി​യോ​യു​ടെ കാര്യം പറയു​ന്ന​തെ​ങ്കി​ലും, ജീവിതം ആസ്വദി​ക്കാം ലഘുപ​ത്രിക ചർച്ച ചെയ്യു​മ്പോൾത്തന്നെ ഇതു കാണി​ക്കാ​വു​ന്ന​താണ്‌. ഈ പുസ്‌ത​ക​ത്തി​ന്റെ ഉള്ളടക്കം എന്താ​ണെ​ന്നും ചർച്ച എങ്ങനെ​യാണ്‌ മുന്നോ​ട്ടു​പോ​കു​ന്ന​തെ​ന്നും ഈ വീഡി​യോ​യി​ലുണ്ട്‌.

ഈ ഓരോ വീഡി​യോ​യ്‌ക്കും ഓരോ പ്രത്യേക ഉദ്ദേശ്യ​മു​ണ്ടെ​ങ്കി​ലും, ഉചിത​മാ​യി​രി​ക്കുന്ന ഏതു സാഹച​ര്യ​ത്തി​ലും ഇത്‌ ആളുകളെ കാണി​ക്കു​ക​യോ അയച്ചു​കൊ​ടു​ക്കു​ക​യോ ചെയ്യാം. ഈ വീഡി​യോ​ക​ളു​മാ​യി പരിച​യ​ത്തി​ലാ​കാ​നും ശുശ്രൂ​ഷ​യിൽ ഇവ നന്നായി ഉപയോ​ഗി​ക്കാ​നും പ്രചാ​ര​കരെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക