വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb23 സെപ്‌റ്റംബർ പേ. 5
  • ചട്ടമ്പികൾ ഉപദ്രവിക്കുമ്പോൾ യഹോവയിൽ ആശ്രയിക്കുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ചട്ടമ്പികൾ ഉപദ്രവിക്കുമ്പോൾ യഹോവയിൽ ആശ്രയിക്കുക
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
  • സമാനമായ വിവരം
  • സ്‌ക്കൂൾ വഴക്കാളികളെ സംബന്ധിച്ച്‌ എനിക്ക്‌ എന്തു ചെയ്യാൻ കഴിയും?
    ഉണരുക!—1990
  • ചട്ടമ്പിയെ എങ്ങനെ നേരി​ടാം?
    യുവജനങ്ങൾ ചോദിക്കുന്നു
  • സ്‌കൂളിലെ ചട്ടമ്പിയെ എങ്ങനെ ‘നേരിടാം?’
    യുവജ​നങ്ങൾ ചോദി​ക്കു​ന്ന 10 ചോദ്യങ്ങളും ഉത്തരങ്ങളും
  • എന്റെ കുട്ടി ചട്ടമ്പി​ത്ത​ര​ത്തിന്‌ ഇരയാ​യാൽ
    കുടുംബങ്ങൾക്കുവേണ്ടി
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
mwb23 സെപ്‌റ്റംബർ പേ. 5
കൗമാരക്കാരിയായ ഒരു പെൺകുട്ടി മാതാപിതാക്കളെ ഫോൺ കാണിച്ച്‌ തുറന്നുസംസാരിക്കുന്നു. മാതാപിതാക്കൾ ശ്രദ്ധയോടെ അത്‌ കേൾക്കുന്നു.

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

ചട്ടമ്പികൾ ഉപദ്ര​വി​ക്കു​മ്പോൾ യഹോ​വ​യിൽ ആശ്രയി​ക്കു​ക

ചട്ടമ്പി​കൾക്കു നമ്മളെ ശാരീ​രി​ക​മാ​യും മാനസി​ക​മാ​യും തളർത്താൻ കഴിയും. ഇനി, അവർ നമുക്ക്‌ ആത്മീയ​മാ​യും ദോഷം ചെയ്‌തേ​ക്കാം, അവർ നമ്മുടെ വിശ്വാ​സത്തെ എതിർക്കു​മ്പോൾ നമ്മൾ പേടി​ച്ചു​പോ​കാൻ സാധ്യ​ത​യുണ്ട്‌. അത്തരക്കാ​രിൽനിന്ന്‌ നമുക്കു നമ്മളെ​ത്തന്നെ എങ്ങനെ സംരക്ഷി​ക്കാം?

ഇക്കാര്യ​ത്തിൽ യഹോ​വ​യു​ടെ പല ദാസരും വിജയി​ച്ചി​ട്ടുണ്ട്‌. യഹോ​വ​യിൽ ആശ്രയി​ച്ച​തു​കൊ​ണ്ടാണ്‌ അവർക്ക്‌ അതിനു കഴിഞ്ഞത്‌. (സങ്ക 18:17) ഉദാഹ​ര​ണ​ത്തിന്‌, ദൈവ​ജ​നത്തെ ഉപദ്ര​വി​ക്കാൻ കച്ചകെ​ട്ടി​യി​റ​ങ്ങിയ ദുഷ്ടനായ ഹാമാന്റെ പദ്ധതി​ക​ളെ​ക്കു​റിച്ച്‌ എസ്ഥേർ ധൈര്യ​ത്തോ​ടെ സംസാ​രി​ച്ചു. (എസ്ഥ 7:1-6) ഉപവസി​ച്ച​തി​നു ശേഷമാണ്‌ എസ്ഥേർ അങ്ങനെ ചെയ്‌തത്‌. അതിലൂ​ടെ യഹോ​വ​യിൽ ആശ്രയി​ക്കു​ന്നെന്നു തെളി​യി​ച്ചു. (എസ്ഥ 4:14-16) എസ്ഥേർ ചെയ്‌ത കാര്യ​ങ്ങളെ യഹോവ അനു​ഗ്ര​ഹി​ച്ചു, തന്റെ ജനത്തെ സംരക്ഷി​ക്കു​ക​യും ചെയ്‌തു.

ചെറു​പ്പ​ക്കാ​രേ, നിങ്ങളെ ആരെങ്കി​ലും കൂടെ​ക്കൂ​ടെ ഉപദ്ര​വി​ക്കു​ക​യാ​ണെ​ങ്കിൽ, യഹോ​വ​യോ​ടു സഹായം ചോദി​ക്കുക, മാതാ​പി​താ​ക്ക​ളോ​ടോ മുതിർന്ന മറ്റാ​രോ​ടെ​ങ്കി​ലു​മോ അതെക്കു​റിച്ച്‌ സംസാ​രി​ക്കുക. എസ്ഥേറി​നെ സഹായി​ച്ച​തു​പോ​ലെ, യഹോവ നിങ്ങ​ളെ​യും സഹായി​ക്കും എന്ന്‌ ഉറപ്പു​ണ്ടാ​യി​രി​ക്കുക. ഈ പ്രശ്‌നത്തെ മറിക​ട​ക്കാൻ മറ്റ്‌ എന്തുകൂ​ടെ ചെയ്യാം?

എന്റെ കൗമാ​ര​നാ​ളു​കൾ—കൂടെ പഠിക്കു​ന്നവർ എന്നെ കളിയാ​ക്കു​ന്നെ​ങ്കി​ലോ? എന്ന വീഡി​യോ കാണുക. എന്നിട്ട്‌ പിൻവ​രുന്ന ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കണ്ടെത്തുക:

  • ചാർലി​യു​ടെ​യും ഫെറി​ന്റെ​യും മാതൃ​ക​യിൽനിന്ന്‌ ചെറു​പ്പ​ക്കാർക്ക്‌ എന്തു പഠിക്കാം?

  • ഇക്കാര്യ​ത്തിൽ മാതാ​പി​താ​ക്കൾക്ക്‌ കുട്ടി​കളെ എങ്ങനെ സഹായി​ക്കാം എന്നതി​നെ​ക്കു​റിച്ച്‌ ചാർലി​നും ഫെറി​നും എന്താണ്‌ പറയു​ന്നത്‌?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക