AspctStyle/stock.adobe.com
യേശു യുദ്ധങ്ങൾ ഇല്ലാതാക്കും
ഭൂമിയിലായിരുന്നപ്പോൾ യേശു ആളുകളെ വളരെയധികം സ്നേഹിച്ചു. സ്വന്തം ജീവൻ ബലിയായി കൊടുക്കാൻപോലും ആ സ്നേഹം യേശുവിനെ പ്രേരിപ്പിച്ചു. (മത്തായി 20:28; യോഹന്നാൻ 15:13) ഉടൻതന്നെ യേശു ദൈവരാജ്യത്തിന്റെ രാജാവെന്ന തന്റെ അധികാരം ഉപയോഗിച്ച് ‘ഭൂമിയിലെങ്ങുമുള്ള യുദ്ധങ്ങൾ നിറുത്തലാക്കിക്കൊണ്ട്’ മറ്റൊരു വിധത്തിലും ആളുകളോടുള്ള തന്റെ സ്നേഹം പ്രകടിപ്പിക്കും.—സങ്കീർത്തനം 46:9.
യേശു ചെയ്യാൻപോകുന്ന കാര്യത്തെക്കുറിച്ച് ബൈബിൾ എന്താണു പറയുന്നതെന്നു നോക്കുക:
“സഹായത്തിനായി കേഴുന്ന ദരിദ്രനെ അവൻ രക്ഷിക്കും; എളിയവനെയും ആരോരുമില്ലാത്തവനെയും അവൻ വിടുവിക്കും. എളിയവനോടും ദരിദ്രനോടും അവനു കനിവ് തോന്നും; പാവപ്പെട്ടവന്റെ ജീവനെ അവൻ രക്ഷിക്കും. അടിച്ചമർത്തലിനും അക്രമത്തിനും ഇരയാകുന്നവരെ അവൻ മോചിപ്പിക്കും.”—സങ്കീർത്തനം 72:12-14.
യേശു നമുക്കുവേണ്ടി ചെയ്തതും ഇനി ചെയ്യാൻപോകുന്നതും ആയ കാര്യങ്ങളോടു നമുക്ക് എങ്ങനെ നന്ദി കാണിക്കാം? അതിനുള്ള ഒരു വിധം യേശു പ്രസംഗിച്ച ‘ദൈവരാജ്യത്തിന്റെ സന്തോഷവാർത്തയെക്കുറിച്ച്’ കൂടുതൽ പഠിക്കുന്നതാണ്. (ലൂക്കോസ് 4:43) “എന്താണ് ദൈവരാജ്യം?” എന്ന ലേഖനം വായിക്കുക.