വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ijwbq ലേഖനം 102
  • ചൂതാട്ടം പാപമാ​ണോ?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ചൂതാട്ടം പാപമാ​ണോ?
  • ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ബൈബി​ളി​ന്റെ ഉത്തരം
  • ചൂതാട്ടം ക്രിസ്‌ത്യാനികൾക്കുള്ളതോ?
    ഉണരുക!—1994
  • ചൂതാട്ടത്തിൽ ഏർപ്പെടുന്നതിൽ എന്താണു കുഴപ്പം?
    ഉണരുക!—2002
  • പുതിയ ചൂതാട്ടക്കാർ—യുവജനങ്ങൾ!
    ഉണരുക!—1995
  • ചൂതാട്ടം എന്ന കെണി ഒഴിവാക്കുക
    ഉണരുക!—2002
കൂടുതൽ കാണുക
ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ
ijwbq ലേഖനം 102
ടെലിവിഷനിൽ ഫലപ്രഖ്യാപനം നടക്കുമ്പോൾ ഒരു ചൂതാട്ടക്കാരൻ ലോട്ടറി ടിക്കറ്റ്‌ പരിശോധിക്കുന്നു

ചൂതാട്ടം പാപമാ​ണോ?

ബൈബി​ളി​ന്റെ ഉത്തരം

ചൂതാ​ട്ട​ത്തെ​ക്കു​റിച്ച്‌ ബൈബിൾ വിശദ​മാ​യി ചർച്ച ചെയ്യു​ന്നി​ല്ലെ​ങ്കി​ലും അതിലെ തത്ത്വങ്ങ​ളിൽനിന്ന്‌ ചൂതാ​ട്ട​ത്തെ ദൈവം പാപമാ​യി കാണു​ന്നെ​ന്നു മനസ്സി​ലാ​ക്കാം.—എഫെസ്യർ 5:17.a

  • ദൈവം വെറു​ക്കു​ന്ന അത്യാ​ഗ്ര​ഹ​മാണ്‌ ചൂതാ​ട്ട​ത്തി​നു പിന്നി​ലു​ള്ളത്‌. (1 കൊരി​ന്ത്യർ 6:9, 10; എഫെസ്യർ 5:3, 5) ചൂതാട്ടം നടത്തു​ന്ന​വർ മറ്റുള്ള​വ​രു​ടെ നഷ്ടങ്ങളിൽനിന്ന്‌ പണമു​ണ്ടാ​ക്കാൻ ശ്രമി​ക്കു​ന്നു. എന്നാൽ, മറ്റുള്ള​വ​രു​ടെ വസ്‌തു​ക്കൾ മോഹി​ക്കു​ന്ന​തി​നെ ബൈബിൾ കുറ്റം വിധി​ക്കു​ന്നു.—പുറപ്പാട്‌ 20:17; റോമർ 7:7; 13:9, 10.

  • ചെറിയ തുകയ്‌ക്കു​വേ​ണ്ടി​യു​ള്ള ചൂതാട്ടമാണെങ്കിൽപ്പോലും അതു ഹാനി​ക​ര​മാ​യ പണസ്‌നേ​ഹം ഉണർത്തും.—1 തിമൊ​ഥെ​യൊസ്‌ 6:9, 10.

  • ചൂതാ​ട്ട​ക്കാർ സാധാ​ര​ണ​ഗ​തി​യിൽ അന്ധവി​ശ്വാ​സ​ങ്ങ​ളി​ലും ഭാഗ്യ​ത്തി​ലും ആശ്രയി​ക്കു​ന്നു. എന്നാൽ, അത്തരം വിശ്വാ​സ​ങ്ങ​ളെ ദൈവം വിഗ്ര​ഹാ​രാ​ധ​ന​യു​ടെ രൂപങ്ങ​ളാ​യി കണക്കാ​ക്കു​ന്ന​തു​കൊണ്ട്‌ അതു ദൈവ​ത്തി​ന്റെ ആരാധ​ന​യു​മാ​യി ഒത്തു​പോ​കി​ല്ല.—യശയ്യ 65:11.b

  • മെയ്യന​ങ്ങാ​തെ നേട്ടമുണ്ടാക്കാൻ നോക്കാ​തെ കഠിനാ​ധ്വാ​നം ചെയ്യാൻ ബൈബിൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. (സഭാ​പ്ര​സം​ഗി 2:24; എഫെസ്യർ 4:28) ബൈബി​ളി​ന്റെ ഉപദേശം അനുസ​രി​ക്കു​ന്ന​വർ “വേല​ചെയ്‌ത്‌” ഉപജീ​വ​നം​ക​ഴി​ക്കു​ന്നു.—2 തെസ്സ​ലോ​നി​ക്യർ 3:10, 12.

  • ചൂതാട്ടം, ഹാനി​ക​ര​മാ​യ മത്സരമ​നോ​ഭാ​വം ഉണർത്തു​ന്നു. ബൈബിൾ അതിന്‌ എതിരാണ്‌.—ഗലാത്യർ 5:26.

a റോമൻ പട്ടാള​ക്കാർ യേശു​വി​ന്റെ വസ്‌ത്ര​ത്തി​നു​വേ​ണ്ടി ചീട്ടിട്ടു അഥവാ “ചൂതാട്ടം” നടത്തി എന്നു പറയു​ന്നി​ടത്ത്‌ മാത്ര​മാണ്‌ ബൈബിൾ ചൂതാ​ട്ട​ത്തെ​ക്കു​റിച്ച്‌ പരാമർശിക്കുന്നത്‌.—മത്തായി 27:35; യോഹ​ന്നാൻ 19:23, 24; സമകാ​ലീ​ന ഇംഗ്ലീഷ്‌ ഭാഷാ​ന്ത​രം; ഗുഡ്‌ ന്യൂസ്‌ ഭാഷാ​ന്ത​രം.

b ഈ വാക്യ​ത്തി​ലെ ‘ഗദ്‌’ ഭാഗ്യ​ത്തി​ന്റെ​യും ‘മെനി’ വിധി​യു​ടെ​യും ദൈവ​ങ്ങ​ളാണ്‌.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക