വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ijwwd ലേഖനം 36
  • ജാപ്പനീസ്‌ മരത്തവളയു​ടെ കരച്ചിൽ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ജാപ്പനീസ്‌ മരത്തവളയു​ടെ കരച്ചിൽ
  • ആരുടെ കരവിരുത്‌?
  • സമാനമായ വിവരം
  • ചൊറിത്തവളയും തവളയും—എന്താണു വ്യത്യാസം?
    ഉണരുക!—1995
  • ജപ്പാൻകാർക്ക്‌ ഓർക്കാപ്പുറത്തൊരു സമ്മാനം
    2015 വീക്ഷാഗോപുരം
  • ആദ്യത്തെ മൂന്ന്‌ ബാധകൾ
    ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
  • സെരംഗെററിയിലെ കുടുംബ ജീവിതം
    ഉണരുക!—1988
ആരുടെ കരവിരുത്‌?
ijwwd ലേഖനം 36
ഒരു ജാപ്പനീസ്‌ മരത്തവളയുടെ സ്വനസഞ്ചി വീർത്തിരിക്കുന്നത്‌ കാണാം.

© Kim, Hyun-tae/iNaturalist. Licensed under CC-BY-4.0

ആരുടെ കരവി​രുത്‌?

ജാപ്പനീസ്‌ മരത്തവളയു​ടെ കരച്ചിൽ

നിറു​ത്താ​തെ കരയു​ന്ന​തി​നു പേരു​കേ​ട്ട​വ​രാണ്‌ ജാപ്പനീസ്‌ മരത്തവ​ളകൾ. അവ ഒരു അടുക്കും​ചി​ട്ട​യും ഇല്ലാതെ തോന്നി​യ​തു​പോ​ലെ കരയു​ന്ന​താ​യി​ട്ടാ​യി​രി​ക്കാം നമുക്കു തോന്നു​ന്നത്‌. എങ്കിലും, ശബ്ദം ഉണ്ടാക്കുന്ന തവളക്കൂ​ട്ട​ങ്ങ​ളു​ടെ ഇടയി​ലും ഓരോ ആൺതവ​ള​ക​ളു​ടെ​യും ശബ്ദം നമുക്കു തിരി​ച്ച​റി​യാ​നാ​കും. ഇതിന്റെ രഹസ്യം എന്താ​ണെന്നു ജപ്പാനി​ലുള്ള ഗവേഷകർ തവ​ള​ക​ളെ​ക്കു​റിച്ച്‌ പഠിച്ച​പ്പോൾ മനസ്സി​ലാ​ക്കി. പെൺത​വ​ള​കളെ കേൾപ്പി​ക്കാൻ ഈ ആൺതവ​ളകൾ പരസ്‌പരം ഒത്തിണ​ക്ക​ത്തോ​ടെ​യാ​ണു ശബ്ദം പുറ​പ്പെ​ടു​വി​ക്കു​ന്നത്‌.

സവി​ശേ​ഷത: പെൺത​വ​ള​കളെ ആകർഷി​ക്കാൻവേ​ണ്ടി​യാണ്‌ ആൺ ജാപ്പനീസ്‌ മരത്തവ​ളകൾ ശബ്ദം ഉണ്ടാക്കു​ന്നത്‌. അവയുടെ തൊണ്ട​യു​ടെ അടിയി​ലായി വീർപ്പി​ക്കു​ക​യും ചുരു​ക്കു​ക​യും ചെയ്യാ​വുന്ന ഒരു സ്വനസ​ഞ്ചി (vocal sac) ഉണ്ട്‌. സ്വനത​ന്തു​ക്ക​ളിൽനിന്ന്‌ (vocal cord) പുറ​പ്പെ​ടുന്ന ശബ്ദം, ഈ സ്വനസ​ഞ്ചിയിലൂടെ കടക്കു​മ്പോൾ പ്രതി​ധ്വ​നിച്ച്‌ കൂടുതൽ ഉച്ചത്തിൽ പുറത്തു​വ​രു​ന്നു.

ഓരോ ആൺതവ​ള​യു​ടെ​യും ശബ്ദം വേർതി​രി​ച്ച​റി​യാൻ കഴിയു​ന്നത്‌ എങ്ങനെ​യാണ്‌? കൂട്ടമാ​യി കരയുന്ന ഈ ജാപ്പനീസ്‌ മരത്തവ​ളകൾ ഒരു ക്രമവും ഇല്ലാ​തെയല്ല, പകരം ഓരോ​ന്നും അവയുടെ ഊഴമ​നു​സ​രി​ച്ചാണ്‌ ശബ്ദം പുറ​പ്പെ​ടു​വി​ക്കു​ന്ന​തെന്ന്‌ ഗവേഷകർ കണ്ടെത്തി. ഇങ്ങനെ ചെയ്യു​ന്ന​തു​കൊണ്ട്‌ ഓരോ തവളയു​ടെ​യും ശബ്ദം വേർതി​രിച്ച്‌ കേൾക്കാ​നാ​കും. അതായത്‌, ഒരു തവളയു​ടെ ശബ്ദം മറ്റൊ​ന്നി​ന്റേ​തു​മാ​യി കൂടി​ച്ചേ​രില്ല. അവയ്‌ക്ക്‌ അധികം ഊർജ​മെ​ടു​ക്കേ​ണ്ടി​യും വരില്ല. അതു​പോ​ലെ, ഓരോ തവളയ്‌ക്കും അതിന്റെ അടുത്ത ഊഴം വരുന്ന​തു​വരെ ശബ്ദം ഉണ്ടാക്കു​ന്നത്‌ ഒന്നു നിറു​ത്താ​നു​മാ​കും.

ജാപ്പനീസ്‌ മരത്തവ​ളകൾ ഇങ്ങനെ ഊഴമ​നു​സ​രിച്ച്‌ ശബ്ദം പുറ​പ്പെ​ടു​വി​ക്കുന്ന വിദ്യ, ഗവേഷകർ ഇന്ന്‌ വയർലെസ്സ്‌ സങ്കേതി​ക​വി​ദ്യ​യിൽ ഉപയോ​ഗി​ക്കു​ന്നു. വിവരങ്ങൾ കൈമാ​റ്റം ചെയ്യ​പ്പെ​ടു​മ്പോൾ (data transmission), ഡാറ്റാ​യു​ടെ ഓരോ യൂണി​റ്റും (data packets), ഊഴമ​നു​സ​രി​ച്ചാണ്‌ കൈമാ​റ്റം ചെയ്യ​പ്പെ​ടു​ന്നത്‌. അതു​കൊണ്ട്‌ ഒരു യൂണിറ്റ്‌ മറ്റൊ​ന്നി​നു തടസ്സമാ​കു​ന്നില്ല. ഇങ്ങനെ ചെയ്യു​ന്ന​തു​കൊണ്ട്‌ വിവര​ക്കൈ​മാ​റ്റം ശരിയാ​യി നടക്കും, അധികം ഊർജ​വും ചെലവാ​കില്ല.

നിങ്ങൾക്ക്‌ എന്തു തോന്നു​ന്നു? ഊഴമ​നു​സ​രിച്ച്‌ ശബ്ദം പുറ​പ്പെ​ടു​വി​ക്കാ​നുള്ള ജാപ്പനീസ്‌ മരത്തവളക​ളു​ടെ ഈ കഴിവ്‌ പരിണ​മിച്ച്‌ ഉണ്ടായ​താ​ണോ? അതോ ആരെങ്കി​ലും രൂപകല്പന ചെയ്‌ത​താ​ണോ?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക