വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ijwwd ലേഖനം 43
  • അമ്മയുടെ മുലപ്പാൽ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അമ്മയുടെ മുലപ്പാൽ
  • ആരുടെ കരവിരുത്‌?
  • സമാനമായ വിവരം
  • പാലിൽ നിന്നു പാൽപ്പൊടിയിലേക്ക്‌
    ഉണരുക!—1999
  • അമ്മയുടെ പാലിനെ അനുകൂലിക്കുന്ന തെളിവുകൾ
    ഉണരുക!—1994
  • മുലയൂട്ടൽ സംബന്ധിച്ച അടിസ്ഥാന വസ്‌തുതകൾ
    ഉണരുക!—1994
  • വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
    2006 വീക്ഷാഗോപുരം
കൂടുതൽ കാണുക
ആരുടെ കരവിരുത്‌?
ijwwd ലേഖനം 43
ഒരു അമ്മ തന്റെ കൈയിൽ കിടന്നുറങ്ങുന്ന കുഞ്ഞിനെ നോക്കുന്നു.

ആരുടെ കരവി​രുത്‌?

അമ്മയുടെ മുലപ്പാൽ

“നവജാ​ത​ശി​ശു​ക്കൾക്കു​വേണ്ടി കൃത്രി​മ​മാ​യി ഉണ്ടാക്കി​യെ​ടു​ക്കുന്ന ഫോർമുല മിൽക്കൊ​ന്നും ഒരു അമ്മയുടെ പാലിനു തുല്യ​മാ​കില്ല” എന്ന്‌ അമ്മമാ​രെ​യും നവജാ​ത​ശി​ശു​ക്ക​ളെ​യും പരിപാ​ലി​ക്കുന്ന വിദഗ്‌ധർക്കുള്ള പുസ്‌തകം പറയുന്നു. മുലപ്പാ​ലി​നോ​ളം വരില്ല മറ്റൊ​ന്നും എന്നു പറയു​ന്ന​തി​ന്റെ ഒരു കാരണം കുഞ്ഞിന്റെ ആവശ്യ​ങ്ങൾക്ക​നു​സ​രിച്ച്‌ അമ്മയുടെ ശരീര​ത്തി​നു പാലിൽ വേണ്ട മാറ്റങ്ങൾ വരുത്താ​നാ​കും എന്നതാണ്‌.

സവി​ശേ​ഷത: കുഞ്ഞ്‌ പാൽ കുടി​ക്കുന്ന ഓരോ തവണയും തുടക്കം മുതൽ അവസാനം വരെ പാലിൽ മാറ്റങ്ങൾ വരുന്നുണ്ട്‌. അതായത്‌, ഓരോ പ്രാവ​ശ്യ​വും മുലയൂ​ട്ടുന്ന സമയത്ത്‌, തുടക്ക​ത്തിൽ പ്രോ​ട്ടീ​നു​ക​ളും വിറ്റമി​നു​ക​ളും ധാതു​ക്ക​ളും വെള്ളവും ആണ്‌ പാലിൽ കൂടുതൽ. എന്നാൽ കുടിച്ച്‌ തീരാ​റാ​കുന്ന സമയത്ത്‌ കൊഴു​പ്പാ​യി​രി​ക്കും പാലിൽ കൂടു​ത​ലാ​യി​ട്ടു​ണ്ടാ​കുക. കുഞ്ഞിനു വയറു നിറ​ഞ്ഞെന്നു തോന്നു​ന്നത്‌ അതു​കൊ​ണ്ടാണ്‌. കുട്ടി​യു​ടെ പ്രായ​ത്തി​നും വർഷത്തി​ലെ വ്യത്യ​സ്‌ത​കാ​ല​ത്തി​നും അനുസ​രി​ച്ചു​പോ​ലും അമ്മയുടെ പാലിൽ വ്യത്യാ​സം വരും.

മുലപ്പാ​ലിൽ മെല​റ്റോ​ണിൻ പോ​ലെ​യുള്ള ചില ഹോർമോ​ണു​ക​ളു​ടെ അളവ്‌ രാത്രി​യിൽ കൂടു​ത​ലാ​യി​രി​ക്കും. എന്നാൽ പകൽ സമയത്ത്‌ മറ്റു ചില ഹോർമോ​ണു​ക​ളാ​യി​രി​ക്കും കൂടി നിൽക്കു​ന്നത്‌. സമയത്തി​ന​നു​സ​രി​ച്ചുള്ള ഹോർമോ​ണു​ക​ളു​ടെ ഈ വ്യത്യാ​സം, ഉണർന്നി​രി​ക്കാ​നും ഉറങ്ങാ​നും കുട്ടിയെ സഹായി​ക്കും. അങ്ങനെ നിശ്ചി​ത​സ​മ​യത്ത്‌ ഉറങ്ങു​ക​യും എഴു​ന്നേൽക്കു​ക​യും ചെയ്യുന്ന ശീലം കുട്ടി​യിൽ പതിയെ രൂപ​പ്പെ​ട്ടു​വ​രും.

കുഞ്ഞു​ണ്ടാ​യി​ക്ക​ഴിഞ്ഞ്‌ ആദ്യത്തെ കുറച്ച്‌ ദിവസ​ങ്ങ​ളിൽ അമ്മ പുറ​പ്പെ​ടു​വി​ക്കു​ന്നതു കൊള​സ്‌ട്രം എന്നറി​യ​പ്പെ​ടുന്ന മഞ്ഞ നിറത്തി​ലുള്ള പാലാണ്‌. ഈ പാൽ എളുപ്പം ദഹിക്കു​ന്ന​തും പോഷ​ക​സ​മൃ​ദ്ധ​വും ആണ്‌. അതു​കൊണ്ട്‌ നവജാ​ത​ശി​ശു​വി​ന്റെ കുഞ്ഞു വയറ്റി​ലേക്ക്‌ ഈ പാൽ ചെറിയ അളവിൽ എത്തു​മ്പോൾത്തന്നെ ഒരുപാ​ടു പ്രയോ​ജ​നങ്ങൾ കിട്ടും. ഇനി ലോല​മായ ആ ശരീരത്തെ രോഗ​ങ്ങ​ളിൽനിന്ന്‌ സംരക്ഷി​ക്കാൻ സഹായി​ക്കുന്ന പ്രധാ​ന​പ്പെട്ട ധാരാളം ആന്റി​ബോ​ഡി​ക​ളും കൊള​സ്‌ട്ര​ത്തിൽ ഉണ്ട്‌. അതിനു പുറമേ വിസർജ്യ​ത്തെ പുറം​ത​ള്ളി​ക്കൊണ്ട്‌ ശിശു​വി​ന്റെ ദഹനവ്യ​വ​സ്ഥയെ ശുചി​യാ​യി സൂക്ഷി​ക്കാ​നും ഈ പാൽ സഹായി​ക്കു​ന്നു.

കുഞ്ഞിന്‌ ആവശ്യ​ത്തി​നു പാൽ കിട്ടു​മോ എന്ന്‌ അമ്മയ്‌ക്കു ടെൻഷ​ന​ടി​ക്കേണ്ടി വരില്ല; അത്‌ ഇനി ഇരട്ടക്കു​ട്ടി​ക​ളാണ്‌ ഉണ്ടാകു​ന്ന​തെ​ങ്കിൽപ്പോ​ലും. കാരണം ആവശ്യം കൂടു​ന്ന​ത​നു​സ​രിച്ച്‌ ശരീരം സ്വാഭാ​വി​ക​മാ​യി കൂടുതൽ പാൽ ഉത്‌പാ​ദി​പ്പി​ക്കും.

നിങ്ങൾക്ക്‌ എന്തു തോന്നു​ന്നു? സവി​ശേ​ഷ​മായ പ്രത്യേ​ക​ത​ക​ളുള്ള അമ്മയുടെ മുലപ്പാൽ പരിണ​മി​ച്ചു​ണ്ടാ​യ​താ​ണോ, അതോ ആരെങ്കി​ലും രൂപക​ല്‌പന ചെയ്‌ത​താ​ണോ?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക