വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w91 5/1 പേ. 15-20
  • നിങ്ങൾ സേവിക്കാൻ യോഗ്യനോ?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നിങ്ങൾ സേവിക്കാൻ യോഗ്യനോ?
  • വീക്ഷാഗോപുരം—1991
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • പൊതു​വാ​യുള്ള യോഗ്യ​ത​കൾ
  • ശുശ്രൂ​ഷാ​ദാ​സൻമാ​രു​ടെ​മേൽ പ്രകാ​ശം​ചൊ​രി​യു​ന്നു
  • മൂപ്പൻമാ​രു​ടെ യോഗ്യ​ത​ക​ളു​ടെ​മേൽ തെളിച്ചം
  • യോഗ്യ​ത​ക​ളി​ലെ​ത്തി​ച്ചേരൽ
  • സഹോ​ദ​ര​ന്മാ​രേ, ഒരു മൂപ്പനാ​യി സേവി​ക്കാൻ നിങ്ങൾ ലക്ഷ്യം​വെ​ച്ചി​ട്ടു​ണ്ടോ?
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2024
  • ശുശ്രൂഷാദാസൻമാർ യഹോവയുടെ ജനത്തിന്‌ ഒരു അനുഗ്രഹം
    വീക്ഷാഗോപുരം—1986
  • പിതാവും മൂപ്പനും—ഇരു ധർമങ്ങളും നിവർത്തിക്കൽ
    വീക്ഷാഗോപുരം—1996
  • ശുശ്രൂഷാദാസന്മാർ വിലപ്പെട്ട സേവനം ചെയ്യുന്നു
    യഹോവയുടെ ഇഷ്ടം ചെയ്യാൻ സംഘടിതർ
കൂടുതൽ കാണുക
വീക്ഷാഗോപുരം—1991
w91 5/1 പേ. 15-20

നിങ്ങൾ സേവി​ക്കാൻ യോഗ്യ​നോ?

“നമ്മുടെ മതിയായ യോഗ്യത ദൈവ​ത്തിൽനി​ന്നു പുറ​പ്പെ​ടു​ന്നു.”—2 കൊരി​ന്ത്യർ 3:5.

1. ഏതു തരം ആളുകൾക്ക്‌ ക്രിസ്‌തീ​യ​സ​ഭ​യിൽ ഇടമില്ല?

യഹോ​വ​യാം ദൈവ​വും യേശു​ക്രി​സ്‌തു​വും വേല​ചെ​യ്യു​ന്ന​വ​രാണ്‌. യേശു ഇങ്ങനെ പറഞ്ഞു: “എന്റെ പിതാവ്‌ ഇപ്പോൾവരെ പ്രവർത്തി​ച്ചു​കൊ​ണ്ടാ​ണി​രി​ക്കു​ന്നത്‌, ഞാനും പ്രവർത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു.” (യോഹ​ന്നാൻ 5:17) ജോലി​ചെ​യ്യാൻ വിസമ്മ​തി​ക്കു​ന്ന​വരെ ദൈവം അംഗീ​ക​രി​ക്കു​ന്നില്ല; അവന്റെ അംഗീ​കാ​രം മററു​ള്ള​വ​രു​ടെ​മേൽ അധികാ​രം നേടത്ത​ക്ക​വണ്ണം ഉത്തരവാ​ദി​ത്തം തേടു​ന്ന​വർക്ക്‌ ഇല്ലതാ​നും. ക്രിസ്‌തീ​യ​സ​ഭ​യിൽ മടിയൻമാർക്കോ സ്വാർത്ഥ സ്ഥാന​മോ​ഹി​കൾക്കോ ഇടമില്ല.—മത്തായി 20:25-27; 2 തെസ്സ​ലോ​നീ​ക്യർ 3:10.

2. ക്രിസ്‌തീ​യ​സ​ഭ​യിൽ ഉത്തരവാ​ദി​ത്തം വഹിക്കു​ന്ന​തിന്‌ ഇപ്പോൾ പുരു​ഷൻമാ​രു​ടെ വലിയ ആവശ്യ​മു​ള്ള​തെ​ന്തു​കൊണ്ട്‌?

2 വിശേ​ഷിച്ച്‌ സത്യാ​രാ​ധ​ന​യു​ടെ “പർവത”ത്തിലേക്ക്‌ വളരെ​യ​ധി​ക​മാ​ളു​കൾ ഒഴുകി​വ​രുന്ന ഇക്കാലത്ത്‌ യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ ‘കർത്താ​വി​ന്റെ വേലയിൽ ധാരാളം ചെയ്യാ​നുണ്ട്‌’. (1 കൊരി​ന്ത്യർ 15:58; യെശയ്യാവ്‌ 2:2-4) സഭയിൽ ഉത്തരവാ​ദി​ത്തം വഹിക്കു​ന്ന​തിന്‌ ആത്മീയ​മാ​യി യോഗ്യ​ത​യുള്ള പുരു​ഷൻമാ​രു​ടെ വലിയ ആവശ്യ​മുണ്ട്‌. സ്വാർത്ഥ സ്ഥാനകാം​ക്ഷ​യാൽ പ്രേരി​ത​രാ​കാ​തെ അങ്ങനെ​യുള്ള പുരു​ഷൻമാർ തങ്ങളെ​ത്ത​ന്നെയല്ല, യഹോ​വയെ ഉന്നതമാ​ക്കു​ന്നു. (സദൃശ​വാ​ക്യ​ങ്ങൾ 8:13) ദൈവം ‘പുതിയ ഉടമ്പടി​യു​ടെ ശുശ്രൂ​ഷ​കരെ വേണ്ട വിധം യോഗ്യ​രാ​ക്കു​ന്ന​തു​പോ​ലെ​തന്നെ’ സഭാപ​ര​മായ ഉത്തരവാ​ദി​ത്ത​ങ്ങൾക്കു​വേണ്ടി യോഗ്യ​ത​പ്രാ​പി​ക്കാൻ ദൈവം തങ്ങളെ സഹായി​ക്കു​ന്നു​വെന്ന്‌ അവർക്ക​റി​യാം.—2 കൊരി​ന്ത്യർ 3:4-6.

3. അടിസ്ഥാ​ന​പ​ര​മാ​യി, മൂപ്പൻമാ​രു​ടെ​യും ശുശ്രൂ​ഷാ​ദാ​സൻമാ​രു​ടെ​യും ഉത്തരവാ​ദി​ത്ത​ങ്ങ​ളെ​ന്താണ്‌?

3 ഇന്ന്‌, ആദിമ​ക്രി​സ്‌ത്യാ​നി​ക​ളു​ടെ ഇടയി​ലെ​ന്ന​പോ​ലെ, മൂപ്പൻമാ​രും ശുശ്രൂ​ഷാ​ദാ​സൻമാ​രു​മാ​യി സേവി​ക്കു​ന്ന​തിന്‌ പുരു​ഷൻമാർ പരിശു​ദ്ധാ​ത്മാ​വി​നാ​ലും യഹോ​വ​യു​ടെ സംഘടനാ ക്രമീ​ക​രണം മുഖേ​ന​യും നിയമി​ക്ക​പ്പെ​ടു​ന്നു. (പ്രവൃ​ത്തി​കൾ 20:28; ഫിലി​പ്പി​യർ 1:1; തീത്തോസ്‌ 1:5) മൂപ്പൻമാർ സംരക്ഷ​ണാ​ത്മ​ക​മായ മേൽനോ​ട്ടം വഹിച്ചു​കൊണ്ട്‌, ദൈവ​ത്തി​ന്റെ ആട്ടിൻകൂ​ട്ടത്തെ ആത്മീയ​മാ​യി മേയി​ക്കു​ന്നു. അവർ ശുശ്രൂ​ഷാ​ദാ​സൻമാ​രാൽ സഹായി​ക്ക​പ്പെ​ടു​ന്നു, അവരുടെ ചുമത​ല​ക​ളിൽ ആത്മീയ​മേൽനോ​ട്ടം നേരിട്ട്‌ ഉൾപ്പെ​ടു​ന്നില്ല. (1 പത്രോസ്‌ 5:2; പ്രവൃ​ത്തി​കൾ 6:1-6 താരത​മ്യ​പ്പെ​ടു​ത്തുക.) ശുശ്രൂ​ഷി​ക്കാൻ വന്ന ദൈവ​പു​ത്ര​നെ​പ്പോ​ലെ, അങ്ങനെ​യുള്ള നിയമി​തർ സഹവി​ശ്വാ​സി​കളെ സേവി​ക്കാൻ ആഗ്രഹി​ക്കു​ന്നു. (മർക്കോസ്‌ 10:45) നിങ്ങൾ ഒരു ക്രിസ്‌തീയ പുരു​ഷ​നാ​ണെ​ങ്കിൽ, നിങ്ങൾക്ക്‌ ആ ആത്മാവു​ണ്ടോ?

പൊതു​വാ​യുള്ള യോഗ്യ​ത​കൾ

4. സഭാപ​ര​മായ ഉത്തരവാ​ദി​ത്തം ഭരമേൽപ്പി​ക്ക​പ്പെ​ടു​ന്ന​വർക്കു​വേ​ണ്ടി​യുള്ള യോഗ്യ​ത​ക​ളു​ടെ ലിസ്‌റ​റു​കൾ നാം പ്രത്യേ​കിച്ച്‌ എവിടെ കാണുന്നു?

4 വിശേ​ഷിച്ച്‌ സഭാപ​ര​മായ ഉത്തരവാ​ദി​ത്തം ഭരമേൽപ്പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​വർക്കു​വേ​ണ്ടി​യുള്ള വ്യവസ്ഥകൾ അപ്പോ​സ്‌ത​ല​നായ പൗലോ​സി​നാൽ 1 തിമൊ​ഥെ​യോസ്‌ 3:1-10, 12, 13ലും തീത്തോസ്‌ 1:5-9ലും വിവരി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. നാം ഈ യോഗ്യ​തകൾ പരിചി​ന്തി​ക്കു​മ്പോൾ നാം അവയെ ലോക നിലവാ​ര​ങ്ങൾക്ക​നു​സൃ​ത​മാ​യി വീക്ഷി​ക്ക​രുത്‌; യോഗ്യ​ത​ക​ളിൽ ചിലത്‌ മൂപ്പൻമാർക്കും ശുശ്രൂ​ഷാ​ദാ​സൻമാർക്കും ബാധക​മാ​കു​ന്നു. എന്നാൽ നാം അവയുടെ ഒന്നാം നൂററാ​ണ്ടി​ലെ പശ്ചാത്ത​ല​ത്തി​ലും യഹോ​വ​യു​ടെ ജനത്തിന്റെ ഇടയിൽ ബാധക​മാ​കു​ന്ന​തു​പോ​ലെ​യും കാണേ​ണ്ട​താണ്‌. ഈ വ്യവസ്ഥ​ക​ളി​ലെ എത്തി​ച്ചേരൽ പൂർണ്ണത ആവശ്യ​പ്പെ​ടു​ന്നില്ല, അങ്ങനെ​യാ​ണെ​ങ്കിൽ യാതൊ​രു മനുഷ്യ​നും യോഗ്യ​നാ​കു​ക​യില്ല. (1 യോഹ​ന്നാൻ 1:8) എന്നാൽ നിങ്ങൾ ഒരു ക്രിസ്‌തീയ പുരു​ഷ​നാ​ണെ​ങ്കിൽ, നിങ്ങൾക്ക്‌ ഇപ്പോൾ സഭാചു​മ​ത​ലകൾ ഉണ്ടെങ്കി​ലും ഇല്ലെങ്കി​ലും നിങ്ങളു​ടെ വ്യക്തി​പ​ര​മായ യോഗ്യ​തകൾ വിശക​ല​നം​ചെ​യ്‌തു​കൂ​ടേ?

5. അനിന്ദ്യ​നാ​യി​രി​ക്കു​ക​യെ​ന്നാൽ അർത്ഥ​മെന്ത്‌?

5 അനിന്ദ്യൻ; പുറത്തെ ആളുക​ളിൽനി​ന്നുള്ള നല്ല സാക്ഷ്യ​മു​ള്ളവൻ; കുററാ​രോ​പ​ണ​വി​മു​ക്തൻ. (1 തിമൊ​ഥെ​യോസ്‌ 3:2, 7, 8, 10; തീത്തോസ്‌ 1:6, 7) നിയമി​ക്ക​പ്പെ​ടു​മ്പോ​ഴും സേവി​ക്കു​മ്പോ​ഴും ശുശ്രൂ​ഷാ​ദാ​സൻമാ​രും മൂപ്പൻമാ​രും അനിന്ദ്യ​രാ​യി​രി​ക്കണം, അതായത്‌, കുററ​മി​ല്ലാ​ത്ത​വ​രും തെററായ നടത്തയു​ടെ​യോ ഉപദേ​ശ​ത്തി​ന്റെ​യോ ന്യായ​മായ ആരോ​പണം നിമിത്തം ശാസി​ക്ക​പ്പെ​ടേ​ണ്ട​തി​ന്റെ ഏതെങ്കി​ലും ആവശ്യ​മി​ല്ലാ​ത്ത​വ​രും ആയിരി​ക്കണം. “കള്ളസ​ഹോ​ദ​രൻമാ​രോ” മററു​ള്ള​വ​രോ ഉന്നയി​ക്കുന്ന അസത്യ​മായ ആരോ​പ​ണങ്ങൾ ഒരു മനുഷ്യ​നെ നിന്ദ്യ​നാ​ക്കു​ന്നില്ല. സഭയിൽ സേവി​ക്കു​ന്ന​തിൽനിന്ന്‌ ഒരു മനുഷ്യ​നെ അയോ​ഗ്യ​നാ​ക്കു​ന്ന​തിന്‌, ഒരു ആരോ​പണം നിസ്സാ​ര​മാ​യി​രി​ക്ക​രുത്‌, അത്‌ തിരു​വെ​ഴു​ത്തു​പ്ര​മാ​ണ​ങ്ങൾക്കു​ന​സൃ​ത​മാ​യി തെളി​യി​ക്ക​പ്പെ​ടു​ക​യും വേണം. (2 കൊരി​ന്ത്യർ 11:26; 1 തിമൊ​ഥെ​യോസ്‌ 5:19) സഭയിൽ നിയമി​ക്ക​പ്പെ​ടുന്ന ഒരാൾക്ക്‌ “നിന്ദയി​ലും പിശാ​ചി​ന്റെ ഒരു കെണി​യി​ലും അകപ്പെ​ടാ​തി​രി​ക്കേ​ണ്ട​തിന്‌ പുറത്തെ ആളുക​ളിൽനി​ന്നുള്ള നല്ല സാക്ഷ്യം ഉണ്ടായി​രി​ക്കണം.” ഒരു മനുഷ്യൻ കഴിഞ്ഞ കാലത്ത്‌ ഏതെങ്കി​ലും ഗുരു​ത​ര​മായ പാപം ചെയ്‌തെ​ങ്കിൽ, അയാൾ ഏതു നിന്ദയും നീങ്ങത്തക്ക വിധം ദീർഘ​മാ​യി നന്നായി ജീവി​ക്ക​യും തനിക്കു​തന്നെ ഒരു നല്ല പേർ ഉണ്ടാക്കു​ക​യും ചെയ്‌തി​ട്ടു​ണ്ടെ​ങ്കിൽ മാത്രമേ അയാളെ നിയമി​ക്കാൻ കഴിയൂ.

6. ഏകഭാ​ര്യ​യു​ടെ ഭർത്താ​വാ​യി​രി​ക്കു​ക​യെ​ന്നാൽ അർത്ഥ​മെന്ത്‌?

6 ഏക ഭാര്യ​യു​ടെ ഭർത്താവ്‌. (1 തിമൊ​ഥെ​യോസ്‌ 3:2, 12; തീത്തോസ്‌ 1:6) വിവാ​ഹിത പുരു​ഷൻമാർക്കു മാത്രമേ ശുശ്രൂ​ഷാ​ദാ​സൻമാ​രും മൂപ്പൻമാ​രു​മാ​യി​രി​ക്കാൻ കഴിയു​ക​യു​ള്ളു​വെന്ന്‌ ഇതിനർത്ഥ​മില്ല. എന്നാൽ വിവാ​ഹി​ത​നെ​ങ്കിൽ ഒരു പുരു​ഷന്‌ ഏകഭാ​ര്യ​യേ ഉണ്ടായി​രി​ക്കാ​വൂ, അവളോട്‌ വിശ്വ​സ്‌ത​നു​മാ​യി​രി​ക്കണം. (എബ്രായർ 13:4) ഒന്നാം നൂററാ​ണ്ടി​ലെ അനേകം അ​ക്രൈ​സ്‌ത​വ​പു​രു​ഷൻമാ​രെ​പ്പോ​ലെ അയാൾക്ക്‌ ഒരു ബഹുഭാ​ര്യ​നാ​യി​രി​ക്കാ​വു​ന്നതല്ല.a

7. (എ) മൂപ്പനാ​യി​രി​ക്കാൻ ഒരു പുരു​ഷനെ യോഗ്യ​നാ​ക്കു​ന്നത്‌ ശാരീ​രി​ക​പ്രാ​യ​മാ​ണോ? (ബി) ഒരു കുടും​ബത്തെ നല്ല രീതി​യിൽ ഭരിക്കു​ന്ന​തിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്ന​തെന്ത്‌?

7 കുട്ടി​കളെ അധീന​ത​യിൽ നിർത്തി തന്റെ കുടും​ബത്തെ നന്നായി ഭരിക്കു​ന്നവൻ. (1 തിമൊ​ഥെ​യോസ്‌ 3:4, 5, 12; തീത്തോസ്‌ 1:6) മൂപ്പൻമാർക്ക്‌ കുറഞ്ഞത്‌ 30 വയസ്സെ​ങ്കി​ലു​മു​ണ്ടാ​യി​രി​ക്ക​ണ​മെന്ന്‌ ചിലർ വിചാ​രി​ച്ചേ​ക്കാം, എന്നാൽ ബൈബിൾ ഒരു കുറഞ്ഞ പ്രായം വെക്കു​ന്നില്ല. എന്നിരു​ന്നാ​ലും, ആ വ്യക്തി ഒരു ആത്മീയ അർത്ഥത്തിൽ പ്രായ​മേ​റിയ ഒരു പുരു​ഷ​നാ​യി വർത്തി​ക്കണം. ശുശ്രൂ​ഷാ​ദാ​സൻമാ​രും മൂപ്പൻമാ​രും മക്കളു​ണ്ടാ​യി​രി​ക്കാൻതക്ക പ്രായ​മു​ള്ള​വ​രാ​യി​രി​ക്കണം. വിവാ​ഹി​ത​നെ​ങ്കിൽ, ഒരു പുരുഷൻ മററു​ള്ളി​ട​ങ്ങ​ളിൽ ദൈവി​ക​രീ​തി​യിൽ പ്രവർത്തി​ക്കു​ന്നു​വെ​ങ്കി​ലും വീട്ടിൽ ഒരു നിഷ്‌ഠു​ര​നാ​ണെ​ങ്കിൽ അയാൾക്ക്‌ യോഗ്യ​ത​യില്ല. ബൈബിൾത​ത്വ​ങ്ങൾക്ക​നു​സൃ​ത​മാ​യി തന്റെ കുടും​ബത്തെ ഭരിക്കു​ന്ന​തി​ന്റെ ബഹുമാ​നം അയാൾ നേടി​യി​രി​ക്കണം. അയാളു​ടെ ലക്ഷ്യം ഓരോ കുടും​ബാം​ഗ​ത്തി​ന്റെ കാര്യ​ത്തി​ലു​മുള്ള ആത്മീയ വിജയ​മാ​യി​രി​ക്കണം. ഒരു പൊതു ചട്ടം പറഞ്ഞാൽ, ഒരു പിതാ​വാ​യി​രി​ക്കുന്ന ഒരു മൂപ്പന്‌ “വിശ്വാ​സി​ക​ളും” നല്ല പെരു​മാ​റ​റ​മു​ള്ള​വ​രു​മായ ഇളയ കുട്ടി​ക​ളു​ണ്ടാ​യി​രി​ക്കണം. ഒന്നുകിൽ അവർ സമർപ്പ​ണ​ത്തി​ലേക്കു പുരോ​ഗ​മി​ക്കു​ന്ന​വ​രോ അല്ലെങ്കിൽ ഇപ്പോൾത്തന്നെ യഹോ​വ​യു​ടെ സാക്ഷി​ക​ളാ​യി സ്‌നാ​പ​ന​മേ​റ​റ​വ​രോ ആണ്‌. തന്റെ മക്കളിൽ വിശ്വാ​സം കെട്ടു​പ​ണി​ചെ​യ്യാൻ അപ്രാ​പ്‌ത​നായ ഒരു മനുഷ്യൻ മററു​ള്ള​വ​രിൽ അങ്ങനെ ചെയ്യാൻ സാദ്ധ്യ​ത​യില്ല.

8. ഒരു കുടും​ബ​നാ​ഥന്‌ ഒരു മൂപ്പനാ​യി​ത്തീ​രാൻ കഴിയു​ന്ന​തി​നു മുമ്പ്‌ അയാൾ എന്തു ചെയ്യാൻ പഠിക്കണം?

8 ഒരു സഭയിൽ ആത്മീയ​മേൽനോ​ട്ടം പ്രദാ​നം​ചെ​യ്യാൻ പ്രാപ്‌ത​നായ ഒരു മൂപ്പനാ​യി​രി​ക്കാൻ കഴിയു​ന്ന​തി​നു​മുമ്പ്‌ ഒരു കുടും​ബ​നാ​ഥൻ തന്റെ സ്വന്ത കുടും​ബത്തെ നയിക്കാൻ പഠിക്കണം. ‘ഏതെങ്കി​ലും മനുഷ്യന്‌ തന്റെ സ്വന്തം കുടും​ബത്തെ ഭരിക്കാൻ അറിയാൻ പാടി​ല്ലെ​ങ്കിൽ, അയാൾ ദൈവ​ത്തി​ന്റെ സഭയെ എങ്ങനെ പരിപാ​ലി​ക്കും?’ (1 തിമൊ​ഥെ​യോസ്‌ 3:5) ഒരു അവിശ്വാ​സി​യായ ഭാര്യ ഒരു പുരു​ഷനെ എതിർത്തേ​ക്കാ​മെ​ന്നതു സത്യം​തന്നെ. (മത്തായി 10:36; ലൂക്കോസ്‌ 12:52) അല്ലെങ്കിൽ മറെറല്ലാ കുട്ടി​ക​ളും ആത്മീയ​മാ​യി നന്നായി പ്രവർത്തി​ക്കു​മ്പോൾ അവരി​ലൊ​രാൾ ഗുരു​ത​ര​മായ പാപം​സം​ബ​ന്ധിച്ച്‌ കുററ​ക്കാ​ര​നാ​യി​ത്തീർന്നേ​ക്കാം. എന്നാലും, ആ മനുഷ്യൻ തന്നിൽനിന്ന്‌ പ്രതീ​ക്ഷി​ക്കാ​വു​ന്ന​തെ​ല്ലാം ചെയ്‌തി​ട്ടും, ഒരു കുടും​ബാം​ഗം അയാളു​ടെ നല്ല മാർഗ്ഗ​നിർദ്ദേ​ശത്തെ തള്ളിക്ക​ള​യു​ന്നത്‌ അവശ്യം അയാളെ ഒരു ശുശ്രൂ​ഷാ​ദാ​സ​നോ മൂപ്പനോ ആയിരി​ക്കു​ന്ന​തിന്‌ അയാളെ അയോ​ഗ്യ​നാ​ക്കു​ക​യില്ല—വിശേ​ഷിച്ച്‌ തന്റെ കുടും​ബ​ത്തി​ലെ മററു​ള്ള​വ​രിൽ അയാൾക്ക്‌ ആത്മീയ വിജയം ലഭിച്ചി​ട്ടു​ണ്ടെ​ങ്കിൽ.

9. ഒരു മൂപ്പൻ അല്ലെങ്കിൽ ഒരു ശുശ്രൂ​ഷാ​ദാ​സൻ ലഹരി​പാ​നീ​യങ്ങൾ സംബന്ധിച്ച്‌ എന്ത്‌ ശ്രദ്ധ ചെലു​ത്തണം?

9 മദ്യപി​ച്ചു ബഹളമു​ണ്ടാ​ക്കു​ന്ന​വ​നോ ധാരാളം വീഞ്ഞിന്‌ അടിമ​പ്പെ​ട്ട​വ​നോ ആയിരി​ക്ക​രുത്‌. (1 തിമൊ​ഥെ​യോസ്‌ 3:3, 8; തീത്തോസ്‌ 1:7) ഒരു ശുശ്രൂ​ഷാ​ദാ​സ​നോ ഒരു മൂപ്പനോ ലഹരി​പാ​നീ​യ​ങ്ങ​ളിൽ ആസക്തനാ​ക​രുത്‌. അവയി​ലുള്ള ആസക്തിക്ക്‌ മദ്യപാ​ന​ബ​ഹ​ള​ങ്ങ​ളി​ലേ​ക്കോ വഴക്കു​ക​ളി​ലേ​ക്കോ നയിക്കുന്ന ചിന്തക​ളു​ടെ​യും വികാ​ര​ങ്ങ​ളു​ടെ​യും നിയ​ന്ത്രണം നഷ്ടപ്പെ​ടു​ന്ന​തി​ലേക്ക്‌ നയിക്കാൻ കഴിയും. അയാൾ ‘ധാരാളം വീഞ്ഞിന്‌ അടിമ​പ്പെ​ട​രുത്‌’ അല്ലെങ്കിൽ ഒരു പതിവു കുടി​യ​നോ കനത്ത കുടി​യ​നോ ആയിരി​ക്കു​ന്നു​വെന്ന കീർത്തി ഉള്ളവനാ​യി​രി​ക്ക​രുത്‌. (സദൃശ​വാ​ക്യ​ങ്ങൾ 23:20, 21, 29-35) ഒരു ഇടയസ​ന്ദർശനം അനിയ​ന്ത്രിത മദ്യപാ​നാ​സക്തി നിമിത്തം വികല​മാ​യി​ത്തീ​രു​ക​യാ​ണെ​ങ്കിൽ അത്‌ എന്തോരു ദുരന്ത​മാണ്‌! ഒരു സഹോ​ദരൻ ഇനി കുടി​ക്കു​ന്നു​വെ​ങ്കിൽ, അയാൾ യോഗ​ങ്ങ​ളി​ലോ ശുശ്രൂ​ഷ​യി​ലോ മററ്‌ വിശു​ദ്ധ​സേ​വ​ന​ത്തി​ലോ പങ്കെടു​ക്കു​മ്പോൾ അങ്ങനെ ചെയ്യരുത്‌.—ലേവ്യ​പു​സ്‌തകം 10:8-11; യെഹെ​സ്‌ക്കേൽ 44:21.

10. പണസ്‌നേ​ഹി​ക​ളും സത്യസ​ന്ധ​മ​ല്ലാത്ത ആദായ​ത്തോട്‌ അത്യാ​ഗ്ര​ഹ​മു​ള്ള​വ​രും മൂപ്പൻമാ​രോ ശുശ്രൂ​ഷാ​ദാ​സൻമാ​രോ ആയിരി​ക്കാൻ യോഗ്യ​ര​ല്ലാ​ത്ത​തെ​ന്തു​കൊണ്ട്‌?

10 ഒരു പണസ്‌നേ​ഹി​യോ സത്യസ​ന്ധ​മ​ല്ലാത്ത ആദായ​ത്തോട്‌ അത്യാ​ഗ്ര​ഹ​മു​ള്ള​വ​നോ അല്ല. (1 തിമൊ​ഥെ​യോസ്‌ 3:3, 8; തീത്തോസ്‌ 1:7) പണസ്‌നേ​ഹി​കൾ ആത്മീയ അപകട​ത്തി​ലാണ്‌, “അത്യാ​ഗ്ര​ഹ​മുള്ള ആളുകൾ” ദൈവ​രാ​ജ്യം അവകാ​ശ​പ്പെ​ടു​ത്തു​ക​യില്ല. അതു​കൊണ്ട്‌, അങ്ങനെ​യുള്ള പുരു​ഷൻമാർ മൂപ്പൻമാ​രോ ശുശ്രൂ​ഷാ​ദാ​സൻമാ​രോ ആയിരി​ക്കാൻ യോഗ്യ​രാ​യി​രി​ക്കു​ന്നില്ല. (1 കൊരി​ന്ത്യർ 6:9, 10; 1 തിമൊ​ഥെ​യോസ്‌ 6:9, 10) “സത്യസ​ന്ധ​മ​ല്ലാത്ത” എന്നു വിവർത്ത​നം​ചെ​യ്‌തി​രി​ക്കുന്ന ഗ്രീക്ക്‌ മൂലപ​ദ​ത്തി​ന്റെ അർത്ഥം അടിസ്ഥാ​ന​പ​ര​മാ​യി “അപമാ​ന​ക​ര​മായ” എന്നാണ്‌, “ആദായം” എന്നു വിവർത്ത​നം​ചെ​യ്‌തി​രി​ക്കു​ന്നത്‌ ഏതു തരം ലാഭ​ത്തെ​യോ പ്രയോ​ജ​ന​ത്തെ​യോ പരാമർശി​ക്കു​ന്നു. (ഫിലി​പ്പി​യർ 1:21; 3:4-8) തീർച്ച​യാ​യും, ദൈവ​ത്തി​ന്റെ “ആടുക​ളോട്‌” വഞ്ചനാ​പ​ര​മാ​യി പെരു​മാ​റു​മെന്നു സൂചി​പ്പി​ക്കുന്ന സ്വഭാ​വ​ത്തോ​ടു​കൂ​ടിയ ഒരു മനുഷ്യൻ സഭാപ​ര​മായ ഉത്തരവാ​ദി​ത്ത​ത്തിന്‌ യോഗ്യ​നല്ല. (യെഹെ​സ്‌ക്കേൽ 34:7-10; പ്രവൃ​ത്തി​കൾ 20:33-35; യൂദാ 16) ഒരിക്കൽ നിയമി​ക്ക​പ്പെ​ടുന്ന ഒരു മനുഷ്യ​നെ ഫണ്ടുകൾ ഭരമേൽപ്പി​ച്ചേ​ക്കാ​മെ​ന്നും പണത്തിൽ കുറെ മോഷ്ടി​ക്കാൻ പരീക്ഷി​ക്ക​പ്പെ​ട്ടേ​ക്കാ​മെ​ന്നും നാം തിരി​ച്ച​റി​യു​മ്പോൾ ശുപാർശ​ചെ​യ്യു​ന്ന​തി​ലെ ജാഗ്ര​ത​യു​ടെ ആവശ്യം വർദ്ധി​ക്കു​ന്നു.—യോഹ​ന്നാൻ 12:4-6.

11. “പുതു​താ​യി പരിവർത്ത​നം​ചെയ്‌ത ഒരു മനുഷ്യൻ” സഭാപ​ര​മായ ഉത്തരവാ​ദി​ത്ത​ത്തി​നു​വേണ്ടി ശുപാർശ​ചെ​യ്യ​പ്പെ​ടാൻ പാടി​ല്ലാ​ത്ത​തെ​ന്തു​കൊണ്ട്‌?

11 പുതു​താ​യി പരിവർത്ത​നം​ചെ​യ്‌ത​വനല്ല; യോഗ്യത സംബന്ധിച്ച്‌ പരീക്ഷി​ക്ക​പ്പെ​ട്ടവൻ. (1 തിമൊ​ഥെ​യോസ്‌ 3:6, 10) പുതു​താ​യി സ്‌നാ​പ​ന​മേററ ഒരു വ്യക്തിക്ക്‌ താൻ വിശ്വ​സ്‌ത​മാ​യി നിയമി​ത​ചു​മ​ത​ലകൾ നോക്കു​മെന്ന്‌ തെളി​യി​ക്കാൻ സമയം കിട്ടി​യി​ട്ടില്ല. അയാൾക്ക്‌ ക്ലേശി​ത​രോ​ടുള്ള അനുക​മ്പ​യോ സഹാരാ​ധ​കരെ സഹായി​ക്കാ​നുള്ള ജ്ഞാനമോ ഇല്ലായി​രി​ക്കാം, മററു​ള്ള​വരെ തുച്ഛീ​ക​രി​ക്കു​ക​പോ​ലും ചെയ്‌തേ​ക്കാം. അതു​കൊണ്ട്‌ ഒരു ശുശ്രൂ​ഷാ​ദാ​സ​നാ​യി​ട്ടും വിശേ​ഷാൽ ഒരു മൂപ്പനാ​യി​ട്ടും ശുപാർശ​ചെ​യ്യ​പ്പെ​ടു​ന്ന​തി​നു​മുമ്പ്‌ ഒരു മനുഷ്യൻ “യോഗ്യ​ത​സം​ബ​ന്ധിച്ച്‌ പരീക്ഷിക്ക”പ്പെടണം. നല്ല വിവേ​ച​ന​യു​ടെ​യും വിശ്വാ​സ്യ​ത​യു​ടെ​യും തെളിവു നൽകു​ക​യും വേണം. ഈ പരീക്ഷി​ക്ക​ലിന്‌ നിശ്ചി​ത​സ​മയം നൽകു​ന്നില്ല, വ്യക്തി​കൾക്ക്‌ ആത്മീയ വളർച്ച​യു​ടെ നിരക്കിൽ വ്യത്യ​സ്‌ത​ത​യുണ്ട്‌. എന്നാൽ “അഹങ്കാ​ര​ത്താൽ ചീർത്ത്‌ പിശാ​ചി​ന്റെ​മേൽ ഉച്ചരി​ക്ക​പ്പെട്ട ന്യായ​വി​ധി​യിൽ അകപ്പെ​ടാ​തി​രി​ക്കാൻ” മൂപ്പൻമാർ ഒരു പുതിയ മനുഷ്യ​നെ പെട്ടെന്ന്‌ ശുപാർശ​ചെ​യ്യ​രുത്‌. ആ മനുഷ്യൻ ആദ്യം ക്രിസ്‌തു​തു​ല്യ​മായ താഴ്‌മ പ്രകട​മാ​ക്കട്ടെ.—ഫിലി​പ്പി​യർ 2:5-8.

ശുശ്രൂ​ഷാ​ദാ​സൻമാ​രു​ടെ​മേൽ പ്രകാ​ശം​ചൊ​രി​യു​ന്നു

12. ശുശ്രൂ​ഷാ​ദാ​സൻമാർക്കു​വേണ്ടി പട്ടിക​പ്പെ​ടു​ത്തി​യി​രി​ക്കുന്ന വ്യവസ്ഥകൾ അവർ മാത്രം എത്തി​ച്ചേ​രേ​ണ്ട​താ​ണോ?

12 ശുശ്രൂ​ഷാ​ദാ​സൻമാർക്കു​വേണ്ടി ചില വ്യവസ്ഥകൾ പട്ടിക​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. എന്നിരു​ന്നാ​ലും, മൂപ്പൻമാ​രും അങ്ങനെ​യുള്ള വ്യവസ്ഥ​ക​ളി​ലെ​ത്തു​ന്നി​ല്ലെ​ങ്കിൽ അവർ സേവി​ക്കാൻ യോഗ്യ​രാ​യി​രി​ക്ക​യില്ല. ഒരു ക്രിസ്‌തീയ പുരു​ഷ​നെന്ന നിലയിൽ നിങ്ങൾ ഈ കാര്യ​ങ്ങ​ളിൽ യോഗ്യ​ത​പ്രാ​പി​ച്ചി​രി​ക്കു​ന്നു​വോ?

13. ഗൗരവ​മു​ള്ള​വ​നാ​യി​രി​ക്കു​ക​യെ​ന്നാ​ലർത്ഥ​മെന്ത്‌?

13 ഗൗരവ​മു​ള്ളവൻ. (1 തിമൊ​ഥെ​യോസ്‌ 3:8) ഒരു ശുശ്രൂ​ഷാ​ദാ​സ​നാ​യി സേവി​ക്കാൻ യോഗ്യ​നാ​കുന്ന മനുഷ്യൻ ഉത്തരവാ​ദി​ത്തത്തെ നിസ്സാ​ര​മാ​യി കരുത​രുത്‌. അയാൾ ആദരവു​നേ​ടുന്ന വിധത്തിൽ മാന്യ​മാ​യി പെരു​മാ​റേ​ണ്ട​താണ്‌. ചില​പ്പോ​ഴൊ​ക്കെ​യുള്ള തമാശ സ്വീകാ​ര്യ​മാ​ണെ​ങ്കി​ലും അയാൾ നിരന്തരം കളിമ​ട്ടിൽ പ്രവർത്തി​ക്കു​ക​യാ​ണെ​ങ്കിൽ അയാൾ യോഗ്യ​നാ​യി​രി​ക്ക​യില്ല.

14. (എ) ഇരുവാ​ക്കു​കാ​ര​ന​ല്ലാ​തി​രി​ക്കു​ക​യെ​ന്നാൽ അർത്ഥ​മെ​ന്താണ്‌? (ബി) ഒരു ശുദ്ധമ​നഃ​സാ​ക്ഷി എന്താവ​ശ്യ​മാ​ക്കി​ത്തീർക്കു​ന്നു?

14 ഇരുവാ​ക്കു​കാ​രനല്ല; ഒരു ശുദ്ധമ​നഃ​സാ​ക്ഷി ഉള്ളവൻ. (1 തിമൊ​ഥെ​യോസ്‌ 3:8, 9) ശുശ്രൂ​ഷാ​ദാ​സൻമാ​രും (മൂപ്പൻമാ​രും) സത്യസ​ന്ധ​രാ​യി​രി​ക്കണം, കുശു​കു​ശു​പ്പു​കാ​രോ കാപട്യം​കാ​ണി​ക്കു​ന്ന​വ​രോ ആയിരി​ക്ക​രുത്‌. അവർ ഇരുവാ​ക്കു​കാ​രാ​യി​രി​ക്ക​രു​താ​ത്ത​തി​നാൽ അവർ കപടഭാ​വ​ത്തിൽ ഒരാ​ളോട്‌ ഒരു കാര്യ​വും മറെറാ​രാ​ളോട്‌ അതിനു കടകവി​രു​ദ്ധ​വും പറയരുത്‌. (സദൃശ​വാ​ക്യ​ങ്ങൾ 3:32; യാക്കോബ്‌ 3:17) ഈ പുരു​ഷൻമാർ വെളി​പ്പെ​ടു​ത്ത​പ്പെട്ട സത്യത്തി​ന്റെ ശക്തരായ പിന്തു​ണ​ക്കാ​രാ​യി “വിശ്വാ​സ​ത്തി​ന്റെ പാവന​ര​ഹ​സ്യം ശുദ്ധ മനഃസാ​ക്ഷി​യിൽ പിടി​ച്ചു​കൊ​ള്ളു​ന്ന​വ​രും” ആയിരി​ക്കണം. അങ്ങനെ​യുള്ള ഒരു മമനു​ഷ്യ​ന്റെ മനഃസാ​ക്ഷി അയാൾ നേരു​ള്ള​വ​നാ​ണെ​ന്നും ഹീനമോ മലിന​മോ ആയ യാതൊ​ന്നും ചെയ്‌തു​കൊ​ണ്ടി​രി​ക്കു​ന്നി​ല്ലെ​ന്നും ദൈവ​മു​മ്പാ​കെ സാക്ഷ്യം​വ​ഹി​ക്കേണം. (റോമർ 9:1; 2 കൊരി​ന്ത്യർ 1:12; 4:2; 7:1) സത്യ​ത്തോ​ടും ദൈവി​ക​ത​ത്വ​ങ്ങ​ളോ​ടും പററി​നിൽക്കാ​ത്ത​പക്ഷം ആരും ദൈവ​ത്തി​ന്റെ ആട്ടിൻകൂ​ട്ടത്തെ സേവി​ക്കാൻ യോഗ്യ​നാ​കു​ന്നില്ല.

മൂപ്പൻമാ​രു​ടെ യോഗ്യ​ത​ക​ളു​ടെ​മേൽ തെളിച്ചം

15. ഇപ്പോൾ ആരുടെ യോഗ്യ​തകൾ പരി​ശോ​ധി​ക്ക​പ്പെ​ടു​ന്നു, ഇവയിൽ വിശേ​ഷിച്ച്‌ എന്തുൾപ്പെ​ട്ടി​രി​ക്കു​ന്നു?

15 ചില യോഗ്യ​തകൾ വിശേ​ഷാൽ മൂപ്പൻമാർക്ക്‌ ബാധക​മാ​കു​ന്നു, ഇടയൻമാ​രും ഉപദേ​ഷ്ടാ​ക്കൻമാ​രു​മെന്ന നിലയി​ലുള്ള അവരുടെ വേലയെ കൈകാ​ര്യം​ചെ​യ്യു​ക​യും ചെയ്യുന്നു. ഒരു ക്രിസ്‌തീയ പുരു​ഷ​നെന്ന നിലയിൽ, നിങ്ങൾ ഈ വ്യവസ്ഥ​ക​ളി​ലെ​ത്തു​ന്നു​ണ്ടോ?

16. (എ) മിതശീ​ല​നാ​യി​രി​ക്കാൻ ആവശ്യ​മാ​യി​രി​ക്കു​ന്ന​തെന്ത്‌? (ബി) ഒരു മൂപ്പന്‌ ആത്മനി​യ​ന്ത്രണം പാലി​ക്കാൻ എങ്ങനെ കഴിയും?

16 മിതശീ​ലൻ; ആത്മനി​യ​ന്ത്ര​ണ​മു​ള്ളവൻ. (1 തിമൊ​ഥെ​യോസ്‌ 3:2; തീത്തോസ്‌ 1:8) ഒരു മൂപ്പൻ ദുശ്ശീ​ല​ങ്ങൾക്ക്‌ അടിമ​പ്പെ​ടാ​തെ മിതശീ​ല​നാ​യി​രി​ക്കണം. അയാൾ പീഡാ​നു​ഭ​വ​ങ്ങളെ അഭിമു​ഖീ​ക​രി​ക്കു​മ്പോൾ, സങ്കീർത്ത​ന​ക്കാ​ര​നെ​പ്പോ​ലെ പ്രാർത്ഥി​ക്കു​ന്നു​വെ​ങ്കിൽ സമനില പാലി​ക്കാൻ ദൈവം അയാളെ സഹായി​ക്കും: “എന്റെ ഹൃദയ​ത്തി​ന്റെ ദുഃഖങ്ങൾ പെരു​കി​യി​രി​ക്കു​ന്നു; എന്റെ​മേ​ലുള്ള സമ്മർദ്ദ​ങ്ങ​ളിൽനിന്ന്‌ എന്നെ പുറത്തു​കൊ​ണ്ടു​വ​രേ​ണമേ.” (സങ്കീർത്തനം 25:17) ഒരു മേൽവി​ചാ​രകൻ ദൈവാ​ത്മാ​വി​നു​വേണ്ടി പ്രാർത്ഥി​ക്കു​ക​യും ആത്മനി​യ​ന്ത്രണം ഉൾപ്പെ​ടെ​യുള്ള അതിന്റെ ഫലം പ്രകട​മാ​ക്കു​ക​യും ചെയ്യണം. (ലൂക്കോസ്‌ 11:13; ഗലാത്യർ 5:22, 23) ചിന്തക​ളെ​യും സംസാ​ര​ത്തെ​യും പ്രവർത്ത​ന​ങ്ങ​ളെ​യും നിയ​ന്ത്ര​ണ​ത്തിൽനിർത്തു​ന്നത്‌ അയാൾ സഭക്കു​വേണ്ടി ആത്മീയ മാർഗ്ഗ​നിർദ്ദേശം കൊടു​ക്കു​മ്പോൾ അമിത​ത്വ​ങ്ങൾ ഒഴിവാ​ക്കു​ന്ന​തിന്‌ ഒരു മൂപ്പനെ പ്രാപ്‌ത​നാ​ക്കു​ന്നു.

17. സുബോ​ധ​മു​ണ്ടാ​യി​രി​ക്കു​ന്ന​തിൽ എന്താണുൾപ്പെ​ട്ടി​രി​ക്കു​ന്നത്‌?

17 സുബോ​ധ​മു​ള്ളവൻ. (1 തിമൊ​ഥെ​യോസ്‌ 3:2) ഒരു മൂപ്പൻ സുബോ​ധ​മു​ള്ള​വ​നും വിവേ​ക​മു​ള്ള​വ​നും ജ്ഞാനി​യു​മാ​യി​രി​ക്കണം. അയാൾ ഉദ്ദേശ്യ​മു​ള്ള​വ​നും സംസാ​ര​ത്തി​ലും പ്രവൃ​ത്തി​ക​ളി​ലും യുക്തി​ബോ​ധ​മു​ള്ള​വ​നു​മാ​യി​രി​ക്കണം. വിനീ​ത​വും സമനി​ല​യോ​ടു​കൂ​ടി​യ​തു​മായ അയാളു​ടെ ചിന്ത ദൈവി​ക​ജ്ഞാ​ന​ത്തി​ലും യഹോ​വ​യു​ടെ വചനത്തി​ലെ ആരോ​ഗ്യാ​വ​ഹ​മായ ഉപദേ​ശ​ങ്ങ​ളി​ലും അധിഷ്‌ഠി​ത​മാണ്‌. അയാൾ അതിന്റെ ഒരു ഉത്സുക​നായ പഠിതാ​വാ​യി​രു​ന്നേ തീരൂ.—റോമർ 12:3; തീത്തോസ്‌ 2:1.

18. ക്രമമു​ണ്ടാ​യി​രി​ക്കു​ന്ന​തിന്‌ ഒരു മൂപ്പനിൽ എന്താവ​ശ്യ​മാണ്‌?

18 ക്രമമു​ള്ളവൻ. (1 തിമൊ​ഥെ​യോസ്‌ 3:2) ഇവിടെ ഉപയോ​ഗി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന ഗ്രീക്ക്‌ പദം 1 തിമൊ​ഥെ​യോസ്‌ 2:9ൽ “നന്നായി ക്രമീ​ക​രി​ക്ക​പ്പെട്ട” എന്ന്‌ വിവർത്തനം ചെയ്യ​പ്പെ​ട്ടി​രി​ക്കു​ന്നു. അതു​കൊണ്ട്‌ ഒരു മൂപ്പന്‌ യോഗ്യ​വും നല്ല ക്രമീ​ക​ര​ണ​മു​ള്ള​തു​മായ ജീവി​ത​മാ​തൃക ഉണ്ടായി​രി​ക്കണം. ഉദാഹ​ര​ണ​ത്തിന്‌, അയാൾ സമയനി​ഷ്‌ഠ​യു​ള്ള​യാ​ളാ​യി​രി​ക്കണം. പ്രത്യ​ക്ഷ​ത്തിൽ ഒന്നാം നൂററാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​കൾ രേഖസൂ​ക്ഷി​ക്ക​ലി​നെ ഒരു വലിയ പോയിൻറാ​ക്കി​യില്ല. ഇന്നത്തെ ഒരു മേൽവി​ചാ​രകൻ ഒരു വിദഗ്‌ദ്ധ​ക​ണ​ക്കെ​ഴു​ത്തു​കാ​ര​നോ ക്ലർക്കോ ആയിരി​ക്കേ​ണ്ട​തില്ല. ശുശ്രൂ​ഷാ​ദാ​സൻമാർ ആവശ്യ​പ്പെ​ട്ടി​രി​ക്കുന്ന ഈ കാര്യങ്ങൾ നോക്കി​യേ​ക്കാം. എന്നാൽ “ക്രമമു​ള്ളവൻ” എന്ന ഗ്രീക്ക്‌ പദത്തിന്‌ നല്ല പെരു​മാ​റ​റത്തെ സൂചി​പ്പി​ക്കാൻ കഴിയും. ഒരു മനുഷ്യൻ അനിയ​ന്ത്രി​ത​നോ ക്രമം​കെ​ട്ട​വ​നോ ആണെങ്കിൽ തീർച്ച​യാ​യും അയാൾ ഒരു മൂപ്പനാ​യി​രി​ക്കാൻ യോഗ്യ​നാ​യി​രി​ക്ക​യില്ല.—1 തെസ്സ​ലോ​നീ​ക്യർ 5:14; 2 തെസ്സ​ലോ​നീ​ക്യർ 3:6-12; തീത്തോസ്‌ 1:10.

19. മൂപ്പൻ അതിഥി​പ്രി​യ​നാ​യ​തു​കൊണ്ട്‌ അയാൾ എന്ത്‌ ചെയ്യുന്നു?

19 അതിഥി​പ്രി​യൻ. (1 തിമൊ​ഥെ​യോസ്‌ 3:2; തീത്തോസ്‌ 1:8) ഒരു മൂപ്പൻ ‘അതിഥി​പ്രി​യ​ത്തി​ന്റെ ഗതി പിന്തു​ട​രു​ന്നു.’ (റോമർ 12:13; എബ്രായർ 13:2) “അതിഥി​പ്രി​യൻ” എന്ന ഗ്രീക്ക്‌ പദത്തിന്റെ അക്ഷരീ​യാർത്ഥം “അപരി​ചി​ത​രോട്‌ പ്രിയ​മു​ള്ളവൻ” എന്നാണ്‌. അങ്ങനെ, അതിഥി​പ്രി​യ​നായ മൂപ്പൻ പുതി​യ​വരെ ക്രിസ്‌തീ​യ​യോ​ഗ​ങ്ങ​ളി​ലേക്ക്‌ സ്വാഗ​തം​ചെ​യ്യു​ന്നു, ഭൗതി​കാ​ഭി​വൃ​ദ്ധി​യു​ള്ള​വ​രോട്‌ കാണി​ക്കുന്ന അതേ താത്‌പ​ര്യം ദരി​ദ്ര​രി​ലും കാണി​ച്ചു​കൊ​ണ്ടു​തന്നെ. അയാൾ ക്രിസ്‌ത്യാ​നി​ത്വ​ത്തി​ന്റെ താത്‌പ​ര്യ​ങ്ങളെ പ്രതി സഞ്ചരി​ക്കു​ന്ന​വ​രോട്‌ അതിഥി​പ്രി​യം കാട്ടു​ക​യും “ദൈവ​ത്തി​നു യോഗ്യ​മായ ഒരു വിധത്തിൽ” അവരെ യാത്ര​യ​യ​യ്‌ക്കു​ക​യും ചെയ്യുന്നു. (3 യോഹ​ന്നാൻ 5-8) തീർച്ച​യാ​യും, ഒരു മൂപ്പൻ സഹവി​ശ്വാ​സി​ക​ളു​ടെ ആവശ്യ​ങ്ങ​ള​നു​സ​രി​ച്ചും തന്റെ സാഹച​ര്യ​ങ്ങൾ അനുവ​ദി​ക്കു​ന്ന​ത​നു​സ​രി​ച്ചും വിശേ​ഷിച്ച്‌ സഹവി​ശ്വാ​സി​ക​ളോട്‌ അതിഥി​പ്രി​യം കാട്ടുന്നു.—യാക്കോബ്‌ 2:14-17.

20. ഒരു മൂപ്പൻ ഏതു വിധങ്ങ​ളിൽ പഠിപ്പി​ക്കാൻ യോഗ്യ​നാ​യി​രി​ക്കണം?

20 പഠിപ്പി​ക്കാൻ യോഗ്യൻ. (1 തിമൊ​ഥെ​യോസ്‌ 3:2) ഒരു ആത്മീയ ഉപദേ​ഷ്ടാ​വെന്ന നിലയി​ലുള്ള ഒരു മൂപ്പന്റെ പ്രാപ്‌തി മാനസി​ക​പ്രാ​പ്‌തി​യിൽനി​ന്നോ ലൗകി​ക​ജ്ഞാ​ന​ത്തിൽനി​ന്നോ കൈവ​രു​ന്നില്ല. (1 കൊരി​ന്ത്യർ 2:1-5, 13) അയാൾ “ആരോ​ഗ്യാ​വ​ഹ​മായ പഠിപ്പി​ക്ക​ലി​നാൽ പ്രബോ​ധി​പ്പി​ക്കാ​നും എതിർപ​റ​യു​ന്ന​വരെ ശാസി​ക്കാ​നും പ്രാപ്‌ത​നാ​യി​രി​ക്കേ​ണ്ട​തിന്‌ തന്റെ പഠിപ്പി​ക്കൽ കല [അഥവാ രീതി] സംബന്ധിച്ച്‌ വിശ്വ​സ്‌ത​വ​ച​ന​ത്തോട്‌ ദൃഢമാ​യി പററി​നിൽക്കു​ന്നതു”കൊണ്ടാണ്‌ അത്‌ കൈവ​രു​ന്നത്‌. (തീത്തോസ്‌ 1:9; പ്രവൃ​ത്തി​കൾ 20:18-21, 26, 27 താരത​മ്യം ചെയ്യുക.) അയാൾ ‘അനുകൂ​ല​പ്ര​കൃ​ത​മി​ല്ലാ​ത്ത​വരെ സൗമ്യ​ത​യോ​ടെ പഠിപ്പി​ക്കാൻ’ പ്രാപ്‌ത​നാ​യി​രി​ക്കണം. (2 തിമൊ​ഥെ​യോസ്‌ 2:23-26) ഒരു മൂപ്പൻ സഭയിലെ ഏററവും നല്ല പരസ്യ​പ്ര​സം​ഗ​ക​ന​ല്ലെ​ങ്കിൽപ്പോ​ലും അയാൾ ബൈബിൾ പഠിക്കു​ന്ന​വർത​ന്നെ​യായ വിശ്വാ​സി​കളെ പഠിപ്പി​ക്കാ​നും ബുദ്ധി​യു​പ​ദേ​ശി​ക്കാ​നു​മുള്ള സാമർത്ഥ്യ​മു​ണ്ടാ​യി​രി​ക്ക​ത്ത​ക്ക​വണ്ണം ദൈവ​വ​ച​ന​ത്തി​ന്റെ നല്ല പഠിതാ​വാ​യി​രി​ക്കണം. (2 കൊരി​ന്ത്യർ 11:6) അയാൾ ദൈവി​ക​ജീ​വി​തം നയിക്കാൻ കുടും​ബ​ങ്ങ​ളെ​യും വ്യക്തി​ക​ളെ​യും സഹായി​ക്കുന്ന “ആരോ​ഗ്യാ​വ​ഹ​മായ പഠിപ്പി​ക്കൽ” പ്രദാ​നം​ചെ​യ്യാൻ യോഗ്യ​നാ​യി​രി​ക്കണം.—തീത്തോസ്‌ 2:1-10.

21. (എ) ഒരു മൂപ്പൻ ഒരു തല്ലുകാ​ര​ന​ല്ലെന്ന്‌ പറയാൻക​ഴി​യു​ന്ന​തെ​ന്തു​കൊണ്ട്‌? (ബി) ന്യായ​ബോ​ധ​മു​ള്ള​വ​നാ​യി​രി​ക്കു​ക​യെ​ന്നാൽ അർത്ഥ​മെന്ത്‌? (സി) വഴക്കാ​ളി​യല്ലാ​തി​രി​ക്കു​ക​യെ​ന്നാ​ലർത്ഥ​മെന്ത്‌?

21 ഒരു തല്ലുകാ​രനല്ല, എന്നാൽ ന്യായ​ബോ​ധ​മു​ള്ളവൻ, വഴിക്കാ​ളി​യല്ല. (1 തിമൊ​ഥെ​യോസ്‌ 3:3; തീത്തോസ്‌ 1:7) സമാധാ​ന​പ്രി​യ​നാ​ക​യാൽ ഒരു മൂപ്പൻ ആളുകളെ ശാരീ​രി​ക​മാ​യി പ്രഹരി​ക്കു​ക​യോ അസഭ്യ​മോ മുറി​പ്പെ​ടു​ത്തു​ന്ന​തോ ആയ സംസാ​ര​ത്താൽ അവരെ ദണ്ഡിപ്പി​ക്കു​ക​യോ ചെയ്യു​ന്നില്ല. (2 കൊരി​ന്ത്യർ 11:20 താരത​മ്യ​പ്പെ​ടു​ത്തുക.) (അയാൾ “മദ്യപി​ച്ചു ബഹളമു​ണ്ടാ​ക്കു​ന്നവൻ” അല്ല എന്ന മുൻ പ്രസ്‌താ​വന മിക്ക​പ്പോ​ഴും ശണ്‌ഠ​യി​ലേക്കു നയിക്കുന്ന മദ്യദു​രു​പ​യോ​ഗത്തെ ഒഴിവാ​ക്കു​ന്നു​വെന്ന്‌ പ്രകട​മാ​ക്കു​ന്നു.) “ന്യായ​ബോ​ധ​മു​ള്ള​വ​നും” (അല്ലെങ്കിൽ “വഴങ്ങു​ന്നവൻ”) അധികാ​ര​മ​ത്തി​ല്ലാ​ത്ത​വ​നും പ്രസാ​ദി​പ്പി​ക്കാൻ പ്രയാ​സ​മി​ല്ലാ​ത്ത​വ​നു​മാ​യി​രി​ക്കു​ന്ന​തി​നാൽ അയാൾ നിസ്സാ​ര​കാ​ര്യ​ങ്ങളെ പ്രശ്‌ന​മാ​ക്കു​ന്നില്ല. (1 കൊരി​ന്ത്യർ 9:12; ഫിലി​പ്പി​യർ 4:5; 1 പത്രോസ്‌ 2:18) ഒരു മൂപ്പൻ വഴക്കാ​ളി​യോ കലഹക്കാ​ര​നോ അല്ലാത്ത​തി​നാൽ, അയാൾ ശണ്‌ഠ​കളെ ഒഴിവാ​ക്കു​ന്നു, “കോപ​പ്ര​വ​ണ​ത​യി​ല്ലാ​ത്ത​വനു”മായി​രി​ക്കു​ന്നു.—തീത്തോസ്‌ 3:2; യാക്കോബ്‌ 1:19, 20.

22. ഒരു മൂപ്പൻ തന്നിഷ്ട​ക്കാ​ര​നാ​യി​രി​ക്ക​രുത്‌ എന്ന വസ്‌തു​ത​യാൽ എന്ത്‌ സൂചി​പ്പി​ക്ക​പ്പെ​ടു​ന്നു?

22 തന്നിഷ്ട​ക്കാ​രനല്ല. (തീത്തോസ്‌ 1:7) അക്ഷരീ​യ​മാ​യി, ഇതിന്റെ അർത്ഥം “സ്വയം പ്രസാ​ദി​പ്പി​ക്കാ​ത്തവൻ” എന്നാണ്‌. (2 പത്രോസ്‌ 2:10 താരത​മ്യ​പ്പെ​ടു​ത്തുക.) ഒരു മൂപ്പൻ ശാഠ്യ​ക്കാ​ര​നാ​യി​രി​ക്കാ​തെ തന്റെ പ്രാപ്‌തി​ക​ളെ​ക്കു​റിച്ച്‌ എളിയ വീക്ഷണം കൈ​ക്കൊ​ള്ളണം. താൻ മറേറ​തൊ​രു​വ​നെ​ക്കാ​ളും മെച്ചമാ​യി കാര്യങ്ങൾ ചെയ്യു​ന്നു​വെന്ന്‌ വിചാ​രി​ക്കാ​തെ അയാൾ വിനീ​ത​മാ​യി മററു​ള്ള​വ​രു​മാ​യി ഉത്തരവാ​ദി​ത്തം പങ്കു​വെ​ക്കു​ക​യും ഉപദേ​ഷ്‌ടാ​ക്ക​ളു​ടെ ബഹുത്വ​ത്തെ വിലമ​തി​ക്കു​ക​യും ചെയ്യുന്നു.—സംഖ്യാ​പു​സ്‌തകം 11:26-29; സദൃശ​വാ​ക്യ​ങ്ങൾ 11:14; റോമർ 12:3, 16.

23. (എ)“ഒരു നൻമ​പ്രി​യനെ” നിങ്ങൾ എങ്ങനെ നിർവ​ചി​ക്കും? (ബി) നീതി​മാ​നാ​യി​രി​ക്കു​ക​യെ​ന്നാ​ലർത്ഥ​മെന്ത്‌?

23 ഒരു നൻമ​പ്രി​യൻ; നീതി​മാൻ. (തീത്തോസ്‌ 1:8) ഒരു മൂപ്പനാ​യി യോഗ്യ​ത​പ്രാ​പി​ക്കാൻ ഒരു മനുഷ്യൻ നൻമയെ സ്‌നേ​ഹി​ക്കു​ക​യും നീതി​മാ​നാ​യി​രി​ക്കു​ക​യും വേണം. ഒരു നൻമ​പ്രി​യൻ യഹോ​വ​യു​ടെ ദൃഷ്ടി​യിൽ നല്ലതാ​യ​തി​നെ സ്‌നേ​ഹി​ക്കു​ക​യും ദയാപ​ര​വും സഹായ​ക​വു​മായ പ്രവൃ​ത്തി​കൾ ചെയ്യു​ക​യും ചെയ്യുന്നു, മററു​ള്ള​വ​രി​ലെ നൻമ​യോട്‌ വിലമ​തി​പ്പും പ്രകട​മാ​ക്കു​ന്നു. (ലൂക്കോസ്‌ 6:35; പ്രവൃ​ത്തി​കൾ 9:36, 39; 1 തിമൊ​ഥെ​യോസ്‌ 5:9, 10 താരത​മ്യ​പ്പെ​ടു​ത്തുക.) നീതി​മാ​നാ​യി​രി​ക്കു​ക​യെ​ന്നാൽ ദൈവ​നി​യ​മ​ങ്ങ​ളോ​ടും പ്രമാ​ണ​ങ്ങ​ളോ​ടും അനുരൂ​പ​പ്പെ​ടു​ക​യെ​ന്നാ​ണർത്ഥം. അങ്ങനെ​യുള്ള ഒരു മനുഷ്യൻ, മററു​ള്ള​വ​യു​ടെ കൂട്ടത്തിൽ, നിഷ്‌പ​ക്ഷ​നാ​യി​രി​ക്കു​ക​യും നീതി​നി​ഷ്‌ഠ​വും നിർമ്മ​ല​വും നല്ലതു​മായ കാര്യങ്ങൾ മനസ്സിൽ കരുതി​ക്കൊ​ള്ളു​ക​യും ചെയ്യുന്നു. (ലൂക്കോസ്‌ 1:6; ഫിലി​പ്പി​യർ 4:8, 9; യാക്കോബ്‌ 2:1-9) നൻമ ന്യായം ആവശ്യ​പ്പെ​ടു​ന്ന​തി​ന​തീ​ത​മാ​യി പോകു​ന്ന​തി​നാൽ അത്‌ നീതി​യിൽനിന്ന്‌ വ്യത്യ​സ്‌ത​മാ​ക​യാൽ ഒരു നൻമ​പ്രി​യൻ തന്നിൽനിന്ന്‌ ആവശ്യ​പ്പെ​ടു​ന്ന​തി​ല​ധി​കം മററു​ള്ള​വർക്കു​വേണ്ടി ചെയ്യുന്നു.—മത്തായി 20:4, 13-15; റോമർ 5:7.

24. വിശ്വ​സ്‌ത​നാ​യി​രി​ക്കു​ന്ന​തിന്‌ എന്താവ​ശ്യ​മാണ്‌?

24 വിശ്വ​സ്‌തൻ. (തീത്തോസ്‌ 1:8) ഒരു മൂപ്പനാ​യി​രി​ക്കാൻ യോഗ്യ​നായ മനുഷ്യൻ ദൈവ​ത്തോ​ടുള്ള അഭഞ്‌ജ​മായ വിശ്വ​സ്‌തത പുലർത്തു​ക​യും തന്റെ നിർമ്മലത എങ്ങനെ പരി​ശോ​ധി​ക്ക​പ്പെ​ട്ടാ​ലും ദിവ്യ​നി​യ​മ​ത്തോ​ടു പററി​നിൽക്കു​ക​യും ചെയ്യുന്നു. യഹോവ തന്നിൽനിന്ന്‌ പ്രതീ​ക്ഷി​ക്കു​ന്നത്‌ അയാൾ ചെയ്യുന്നു. ഇതിൽ ഒരു വിശ്വസ്‌ത രാജ്യ​ഘോ​ഷ​ക​നാ​യി സേവി​ക്കു​ന്നത്‌ ഉൾപ്പെ​ടു​ന്നു.—മത്തായി 24:14; ലൂക്കോസ്‌ 1:74, 75; പ്രവൃ​ത്തി​കൾ 5:29; 1 തെസ്സ​ലോ​നീ​ക്യർ 2:10.

യോഗ്യ​ത​ക​ളി​ലെ​ത്തി​ച്ചേരൽ

25. ഇപ്പോൾ ചർച്ച​ചെ​യ്‌തു​ക​ഴിഞ്ഞ യോഗ്യ​തകൾ ആരിൽനിന്ന്‌ ആവശ്യ​പ്പെ​ടു​ന്ന​വ​യാണ്‌, അങ്ങനെ​യുള്ള യോഗ്യ​തകൾ എങ്ങനെ പ്രാപി​ക്കാൻ കഴിയും?

25 ഇപ്പോൾ ചർച്ച​ചെ​യ്‌തു​ക​ഴിഞ്ഞ യോഗ്യ​ത​ക​ളിൽ മിക്കതി​ലും ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌ യഹോ​വ​യു​ടെ ഓരോ സാക്ഷി​യിൽനി​ന്നും ആവശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​തും ഓരോ​രു​ത്ത​രു​ടെ​യും പഠനത്തിൻമേ​ലും ശ്രമത്തിൻമേ​ലും നല്ല സഹവാ​സ​ത്തിൻമേ​ലും പ്രാർത്ഥ​ന​യിൻമേ​ലു​മുള്ള ദൈവ​ത്തി​ന്റെ അനു​ഗ്ര​ഹ​ത്തി​ലൂ​ടെ പ്രാപ്യ​വു​മായ കാര്യ​ങ്ങ​ളാണ്‌. വ്യക്തികൾ ചില ഗുണങ്ങ​ളിൽ മററു​ള്ള​വയെ അപേക്ഷിച്ച്‌ കൂടുതൽ ശക്തരാ​യി​രി​ക്കാം. എന്നാൽ ശുശ്രൂ​ഷാ​ദാ​സൻമാ​രും മൂപ്പൻമാ​രും തങ്ങളുടെ പ്രത്യേക പദവി​ക്കു​വേണ്ടി ന്യായ​മായ അളവിൽ സകല യോഗ്യ​ത​ക​ളി​ലും എത്തി​ച്ചേ​രേ​ണ്ട​താണ്‌.

26. ക്രിസ്‌തീ​യ​പു​രു​ഷൻമാർ സഭാപ​ര​മായ ഉത്തരവാ​ദി​ത്ത​ത്തി​നു​വേണ്ടി തങ്ങളെ​ത്തന്നെ ലഭ്യമാ​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

26 സകല യഹോ​വ​യു​ടെ സാക്ഷി​ക​ളും ദൈവ​സേ​വ​ന​ത്തിൽ സാദ്ധ്യ​മാ​യ​തെ​ല്ലാം ചെയ്യാൻ ആഗ്രഹി​ക്കണം. ഈ ആത്മാവ്‌ സഭാഉ​ത്ത​ര​വാ​ദി​ത്ത​ത്തി​നു​വേണ്ടി തങ്ങളേ​ത്തന്നെ ലഭ്യമാ​ക്കാൻ ക്രിസ്‌തീ​യ​പു​രു​ഷൻമാ​രെ പ്രേരി​പ്പി​ക്കു​ന്നു. നിങ്ങൾ സമർപ്പി​ത​നും സ്‌നാ​പ​ന​മേ​റ​റ​വ​നു​മായ ഒരു പുരു​ഷ​നാ​ണോ? ആണെങ്കിൽ, എത്തിപ്പി​ടി​ക്കു​ക​യും സേവി​ക്കാൻ യോഗ്യ​ത​പ്രാ​പി​ക്കു​ന്ന​തിന്‌ സകല ശ്രമവും ചെയ്യു​ക​യും ചെയ്യുക! (w90 9⁄1)

[അടിക്കു​റിപ്പ്‌]

a മാർച്ച്‌ 15, 1983-ലെ വാച്ച്‌റ​റവർ, പേജ്‌ 29 കൂടെ കാണുക, “തിരു​വെ​ഴു​ത്തു​പ​ര​മായ വിവാ​ഹ​മോ​ചനം” എന്ന ഉപതല​ക്കെ​ട്ടിൻകീ​ഴിൽ.

നിങ്ങൾ എങ്ങനെ മറുപടി പറയും?

◻ സഭാപ​ര​മായ ഉത്തരവാ​ദി​ത്തം സ്വീക​രി​ക്കു​ന്ന​തിന്‌ സ്‌നാ​പ​ന​മേററ പുരു​ഷൻമാ​രു​ടെ വലിയ ആവശ്യം ഇപ്പോ​ഴു​ള്ള​തെ​ന്തു​കൊണ്ട്‌?

◻ ശുശ്രൂ​ഷാ​ദാ​സൻമാർ എത്തി​ച്ചേ​രേണ്ട ചില യോഗ്യ​ത​ക​ളേവ?

◻ മൂപ്പൻമാർ എത്തി​ച്ചേ​രേണ്ട യോഗ്യ​ത​ക​ളിൽ ചിലതേവ?

◻ ഒരു മൂപ്പൻ തന്റെ കുടും​ബത്തെ നന്നായി ഭരിക്കാൻ അറിഞ്ഞി​രി​ക്കേ​ണ്ട​തെ​ന്തു​കൊണ്ട്‌?

◻ സഭാപ​ര​മായ ചുമത​ല​കൾക്ക്‌ തങ്ങളെ​ത്തന്നെ ലഭ്യമാ​ക്കാൻ ക്രിസ്‌തീ​യ​പു​രു​ഷൻമാ​രെ പ്രേരി​പ്പി​ക്കു​ന്ന​തെന്ത്‌?

[16, 17 പേജു​ക​ളി​ലെ ചിത്രം]

മൂപ്പൻമാരും ശുശ്രൂ​ഷാ​ദാ​സൻമാ​രും തങ്ങളുടെ കുടും​ബ​ങ്ങളെ ബൈബിൾ തത്വങ്ങ​ള​നു​സ​രിച്ച്‌ ഭരിക്കണം

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക