ഗീതം 71
പരിശുദ്ധാത്മാവ്—ദൈവത്തിന്റെ ദാനം
അച്ചടിച്ച പതിപ്പ്
1. കാരുണ്യവാനാം സ്വർഗീയ താതാ,
നീയെത്ര ഉന്നതനാം ദൈവം!
ഭാരങ്ങളേറ്റാൻ താങ്ങുക താതാ,
നിന്നാത്മാവാലാശ്വാസം പകരൂ.
2. ഞങ്ങളിലില്ല യാഹേ, നിൻ തേജസ്സ്;
വീഴ്ചഭവിച്ചോരല്ലോ ഞങ്ങൾ.
തള്ളരുതേ നീ ഞങ്ങളെ നാഥാ,
നീ നയിച്ചിടൂ നിന്നാത്മാവിനാൽ.
3. ഞങ്ങൾ തളർന്നു ക്ഷീണിതരായാൽ
ഓജസ്സേകും നിന്നാത്മാവെന്നും.
വൻ കഴുകൻപോൽ വാനിലുയരാൻ
നൽക നിൻ ആത്മാവെ ഞങ്ങൾക്കെന്നും.
(സങ്കീ. 51:11; യോഹ. 14:26; പ്രവൃ. 9:31 എന്നിവയും കാണുക.)